മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് നടന്‍ ഗിന്നസ് പക്രു. വെല്ലുവിളികളെ അവഗണിച്ചായിരുന്നു താരം ജീവിതം മുന്നേറിയത്. കടുത്ത വെല്ലുവിളികളായിരുന്നു സിനിമയിലായാലും ജീവിതത്തിലായാലും അദ്ദേഹം നേരിട്ടിരുന്നത്. മലയാളത്തിന് പുറമെ തമിഴിലും പക്രു അഭിനയിച്ചിട്ടുണ്ട്. 1976 ആഗസ്റ്റില്‍ കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ജനിച്ച താരത്തിന്റെ യഥാര്‍ത്ഥ പേര് അജയ് കുമാര്‍ എന്നാണ്. അംബുജാക്ഷിയമ്മയും രാധാകൃഷ്ണപ്പിള്ളയുമായിരുന്നു മാതാപിതാക്കള്‍. അച്ഛന്‍ ഓട്ടോ ഡ്രൈവറും അമ്മ എല്‍ ഐ സി ഏജന്റുമായിരുന്നു കൂടാതെ അമ്മ ഒരു ടെലിഫോണ്‍ സര്‍വീസ് ഏജന്‍സിയിലും ജോലിചെയ്തിരുന്നു.. അജയ് ജനിച്ചതിനു ശേഷം കുടുംബം കോട്ടയത്തേയ്ക്ക് താമസം മാറ്റി. ചാലക്കുന്ന സി എം എസ് എല്‍ പി സ്‌കൂളിലായിരുന്നു നാലാം ക്ലാസ് വരെ അജയന്റെ വിദ്യാഭാസം. പിന്നീട് എസ് എസ് എല്‍ സിവരെ സി എം എസ് ഹൈസ്‌കൂളിലായിരുന്നു പഠിച്ചത്. കോട്ടയം ബസേലിയസ് കോളേജില്‍ നിന്നും എക്കണോമിക്സില്‍ അജയ് ബിരുദം നേടി.
ഒരു മിമിക്രി കലാകാരനായിട്ടാണ് പക്രു തന്റെ കലാജീവിതം ആരംഭിച്ചത്. നാദിര്‍ഷ, കോട്ടയം നസീര്‍ തുടങ്ങിയ പ്രഗത്ഭ മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ കൂടെ അവരുടെ ട്രൂപ്പില്‍ അദ്ദേഹം വര്‍ക്കുചെയ്തു. പതിനട്ട് വയസ്സായപ്പോഴേയ്ക്കും ആയിരത്തോളം വേദികളില്‍ അദ്ദേഹം മിമിക്രി ചെയ്തു. പക്രുവിന്റെ ഉയരക്കുറവ് ആദ്യകാലത്ത് അദ്ദേഹത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെങ്കിലും പിന്നീട് അത് മിമിക്രി വേദികളിലും സിനിമകളിലും അദ്ദേഹത്തിന് പ്രയോജനകരമായി. 1984-ല്‍ അമ്പിളി അമ്മാമന്‍ എന്ന സിനിമയില്‍ ബാല നടനായിട്ടായിരുന്നു പക്രു ആദ്യമായി സിനിമയില്‍ അഭിനയിയ്ക്കുന്നത്. തുടര്‍ന്ന് പക്രു അഭിനയിച്ച സിനിമകളില്‍ ജോക്കര്‍, കുഞ്ഞിക്കൂനന്‍ എന്നീ സിനിമകളിലെ അഭിനയമാണ് പക്രുവിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്.
വിനയന്‍ സംവിധാനം ചെയ്ത് 2005-ല്‍ റിലീസ് ചെയ്ത അത്ഭുത ദ്വീപ് എന്ന സിനിമയില്‍ നായകനായത് പക്രുവിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. ഒരു ദ്വീപില്‍ താമസിയ്ക്കുന്ന ഉയരം കുറഞ്ഞ മനുഷ്യരുടെ കഥ പറഞ്ഞ അത്ഭുതദ്വീപ് എന്ന ഫാന്റസി ചിത്രം വലിയ സാമ്പത്തിക വിജയം നേടി. പക്രുവിന്റെ ഭാര്യ ഗായത്രി. 2006-ലാണ് പക്രു വിവാഹിതനായത്. ഒരു മകളാണ് അവര്‍ക്കുള്ളത്. പേര് ദീപ്ത കീര്‍ത്തി.വെല്ലുവിളികളെ അവഗണിച്ചായിരുന്നു താരം ജീവിതം മുന്നേറിയത്. കടുത്ത വെല്ലുവിളികളായിരുന്നു സിനിമയിലായാലും ജീവിതത്തിലായാലും അദ്ദേഹം നേരിട്ടിരുന്നത്. മലയാളത്തിന് പുറമെ തമിഴിലും പക്രു അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറയുന്ന ഗിന്നസ് പക്രുവിന്റെ ഒരു അഭിമുഖം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കുടുംബമാണ് എന്നും എല്ലാത്തിനും ശക്തിയെന്നാണ് താരം പറയുന്നത്. അമ്മയായിരുന്നു കുട്ടിക്കാലത്ത് മത്സരങ്ങള്‍ക്കായി കൊണ്ടുപോയിരുന്നത്. തനിക്ക് കുടുംബ ജീവിതം സാധ്യമാവില്ലെന്ന് പറഞ്ഞവരുമുണ്ടെന്നും അദ്ദേഹം പറയുന്നു. 2 വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് തന്റെ ദാമ്പത്യത്തിന് ഉണ്ടാവില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷം ആയെന്ന് അദ്ദേഹം പറയുന്നു. മൂത്ത മകളെ നഷ്ടപ്പെട്ടപ്പോഴും തന്റെ സര്‍ജറിയുടെ സമയത്തുമെല്ലാം ശക്തമായ പിന്തുണയുമായി ഒപ്പം നിന്നത് ഭാര്യയാണ്.
ദീപ്തകീര്‍ത്തി എന്നാണ് ഗിന്നസ് പക്രു മകള്‍ക്ക് പേരിട്ടത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ഇടയ്ക്ക് അദ്ദേഹം എത്താറുണ്ട്. താന്‍ പോവുന്നിടത്തെല്ലാം മകളും വരാറുണ്ടെന്നും അവളാണ് ഇപ്പോള്‍ കാര്യങ്ങളെല്ലാം നോക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഇടയ്ക്ക് അച്ഛനും മകളും എത്താറുണ്ട്. അച്ഛനൊപ്പം പൊതുവേദിയിലും മകള്‍ എത്തിയിരുന്നു. ഹാസ്യപരിപാടിയിലായിരുന്നു മകളും എത്തിയത്.
2 വര്‍ഷത്തിനുള്ളില്‍ തന്റെ വിവാഹജീവിതം അവസാനിക്കുമെന്നായിരുന്നു മുന്‍പ് ചിലര്‍ പറഞ്ഞത്. ഇന്നിപ്പോള്‍ 12 വര്‍ഷമായി. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഭാര്യ ഒപ്പമുണ്ടായിരുന്നു. താന്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഒരു കുഞ്ഞിനെപ്പോലെയാണ് അവള്‍ തന്നെ ശുശ്രൂഷിച്ചതെന്നും താരം പറയുന്നു. അത് പോലെ തന്നെ അമ്മയും അന്ന് കൂട്ടിനുണ്ടായിരുന്നു. താന്‍ നേരെ നില്‍ക്കുന്ന അവസ്ഥയിലായപ്പോഴായിരുന്നു അമ്മ വീട്ടിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
2013-ല്‍ പക്രു കുട്ടിം കോലും എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാന മേഖലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. റെക്കോഡിനുടമായാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കിയിരുന്നു. 'അത്ഭുതദ്വീപി'ലൂടെ ഒരു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും ഈ 76 സെന്റിമീറ്ററുകാരനെ തേടിയെത്തിയിരുന്നു. ഉണ്ട പക്രു എന്ന പേരിലറിയപ്പെട്ടിരുന്ന അജയ്കുമാറിന്റെ പേര് ഗിന്നസ് റെക്കോഡില്‍ കയറിയതിനു ശേഷം ഗിന്നസ് പക്രു എന്നാക്കിമാറ്റി. പ്രശസ്ത നടന്‍ മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്.ഫാന്‍സിഡ്രസ്സ് എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ട് ഗിന്നസ് പക്രു സിനിമാ നിര്‍മ്മാണ മേഖലയിലും പ്രവേശിച്ചു.
ഫാന്‍സി ഡ്രസ്സിനു കഥയും തിരക്കഥയും രചിച്ചതും പക്രുവാണ്. ലോക്ക്ഡൗണ്‍ കാലത്തും ഗിന്നസ് പക്രു എന്ന അജയ് കുമാര്‍ തിരക്കിലാണ്. സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങിയും ലോക്ക്ഡൗണ്‍ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുത്തും ഗിന്നസ് പക്രു മുഴുവന്‍ സമയവും കര്‍മ്മ നിരതനാണ്.സിനിമകള്‍ കാണും, മകള്‍ക്കൊപ്പം കളിക്കും, ചെറിയ രീതിയില്‍ കൃഷിയും ചെടി വളര്‍ത്തലും, ചെറിയ ചെറിയ എഴുത്തുകള്‍ ഇവയൊക്കെയുണ്ട്. ഭാര്യയും മോളുമായി ചോറ്റാനിക്കരയിലാണ് താരം താമസം. ഇവിടെ ചെറിയ രീതിയില്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികളൊക്കെ നേരത്തെ തന്നെ കൃഷി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഭാര്യയ്ക്കൊപ്പം താരവും കൃഷിക്ക് ഇറങ്ങുന്നുണ്ട്. ഒപ്പം ലൈവിലെത്തി ജനങ്ങളോട് താരം സംവദിക്കാറുമുണ്ട്. അച്ഛനും അമ്മയും കോട്ടയത്താണ്. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ തന്റെ ആദ്യ യാത്ര അങ്ങോട്ടേക്കാകുമെന്നാണ് താരം പറയുന്നത്.