പലതരത്തിലുള്ള സ്റ്റാർട്ടറുകൾ ഇന്ന് ഭക്ഷണത്തോടൊപ്പം ലഭിക്കാറുണ്ട്. എന്നാൽ ചെമ്മീൻ കൊണ്ട് ഉള്ള ഒരു സ്റ്റാർട്ടർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ചേരുവകള്‍
ചെമ്മീന്‍ - 5
വറ്റല്‍ മുളക് പൊടിച്ചത്- 1 ടേ.സ്പൂണ്‍
വെളുത്തുള്ളി- 3 അല്ലി
പച്ചമുളക്- 2 നീളത്തില്‍ മുറിക്കുക
കുരുമുളക് പൊടി- 1/2 ടീ.സ്പൂണ്‍
മഞ്ഞള്‍- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
തേങ്ങാപ്പാല്‍- 4 ടേ.സ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ- 3 ടേ.സ്പൂണ്‍
പാചകം
തേ ങ്ങാപ്പാല്‍ ഒഴികെയുള്ള എല്ലാ ചേരുവകളും 1 സപൂണ്‍ വെളിച്ചെണ്ണയും,ചെമ്മീനും ചേര്‍ത്ത് പുരട്ടി വെക്കുക. ഒരു വറചട്ടിയില്‍ 2 ടേ.സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്തുകൊഞ്ച് ഉയര്‍ന്ന തീയില്‍ ഒരു തവണ തിരിച്ചു മറിച്ചു ഇട്ട് വറുത്തെടുക്കുക. 5 മിനിറ്റില്‍ വറുത്തിരിക്കണം. ഇരുവശത്തും വറുത്തെടുത്ത് അവസാനം തേങ്ങാപ്പാല്‍ ഒരു സ്പൂണ്‍ ഒഴിച്ച് ചൂട് മാറ്റി കഴിക്കുക്കുക.വിളമ്പുമ്പോൾ ചെറിയ പാത്രത്തില്‍,ഒരു ക്യാബേജ് ഇലയോ,ലെറ്റൂസ് ഇലയോ നിരത്തി അതില്‍ വെച്ച് ഭംഗിയായി വിളമ്പാം.