Latest News

രഞ്ജിനി മനീഷ ഗൗരി; പൗര്‍ണമിത്തിങ്കളില്‍ നായികയായി എത്തിയ നടിമാര്‍; പൗര്‍ണമിയായി എത്തിയ താരങ്ങളെ അറിയാം

Malayalilife
രഞ്ജിനി മനീഷ ഗൗരി; പൗര്‍ണമിത്തിങ്കളില്‍ നായികയായി എത്തിയ നടിമാര്‍; പൗര്‍ണമിയായി എത്തിയ താരങ്ങളെ അറിയാം

ഥാപാത്രങ്ങളെയും അഭിനേതാക്കളേയും പലതവണ മാറ്റുന്നത് മിനിസ്‌ക്രീന്‍  രംഗത്ത് സാധാരണയാണ്. പെട്ടന്നായിരിക്കും പല കഥാപാത്രങ്ങളുടെയും അഭിനേതാക്കള്‍ മാറുന്നത. മലയാളത്തിലെ ഒട്ടുമിക്ക സീരിയലുകളിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് അന്യഭാഷയിലെ താരങ്ങളാണ്. മലയാളിമിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന  പൗര്‍ണമിത്തിങ്കള്‍. കഥാപാത്രങ്ങളിലൊക്കെ ഇടയ്ക്കിടെ മാറ്റങ്ങള്‍ വന്നിരുന്നു. സീരിയലിലെ നായികയ്ക്കാണ് ഏറ്റവുമധികം മാറ്റങ്ങള്‍ ഉണ്ടായത്.

പൗര്‍ണമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റി മുന്നേറുന്ന സീരിയലാണ് പൗര്‍ണമിത്തിങ്കള്‍. കന്നഡ നടി രഞ്ജനി രാഘവനാണ് സീരിയലില്‍ പൗര്‍ണമിയെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് മനീഷ എന്ന പെണ്‍കുട്ടിയെയാണ് പൗര്‍ണമിയായി കണ്ടത്. രണ്ടു പേരുടെയും മുഖഛായയും ഏകദേശം ഒരു പോലെയാരുന്നു. പിന്നീട് മനീഷ മാറിയാണ് പൗര്‍ണമിയായി ഗൗരി കൃഷ്ണന്‍ എത്തിയത്. നായികയായ പൗര്‍ണമിയായി നടി ഗൗരി കൃഷ്ണന്‍ എത്തുമ്പോള്‍ വില്ലത്തിയായ ആനി പുഞ്ചക്കാടനായി എത്തിയത് ലക്ഷ്മി പ്രമോദാണ്. പൗര്‍ണമിത്തിങ്കളിലെ നായികമാരെക്കുറിച്ച് അറിയാം.

പൗര്‍ണമിത്തിങ്കളില്‍ ആദ്യം പൗര്‍ണമിയായി എത്തിയത് കന്നഡ നടി രഞ്ജനി രാഘവനാണ്. നടി എന്നതിലുപരി പാട്ടുകാരിയും എഴുത്തുകാരിയുമാണ് രഞ്ജനി.കന്നടയില്‍ സൂപ്പര്‍ഹിറ്റായിരുന്ന പുട്ടഗൗരി മടുവേ എന്ന സീരിയലിന് പിന്നാലെയാണ് രഞ്ജിനി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.രൂപാന്തര അമേച്വര്‍ തീയറ്റര്‍ ടീമിന്റെ നാടകങ്ങളിലൂടെയാണ് രഞ്ജിനി അഭിനയജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ബി കോമിന് പഠിക്കുന്ന കാലത്ത് ചരിത്ര സീരിയലില്‍ അഭിനയിച്ചാണ് രഞ്ജിനി മിനിസ്‌ക്രീനിലേക്ക് എത്തിയത്. എങ്കിലും ആകാശദീപ എന്ന സീരിയലിലും രഞ്ജിനി വേഷമിട്ടു. പക്ഷെ പുട്ടഗൗരി മടുവേ എന്ന കന്നഡ സീരിയലിലൂടെയാണ് താരം ശ്രദ്ധേയയായത്. ഈ സീരിയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അപ്രതീക്ഷിതമായി രഞ്ജിനി ഈ സീരിയലില്‍ നിന്നും പിന്മാറി. മികച്ച എഴുത്തുകാരി കൂടിയായ രഞ്ജിനിയെ പിന്നീട് പ്രേക്ഷകര്‍ കണ്ടത് സംവിധായികയും തിരക്കഥാകൃത്തുമായിട്ടാണ്.

കളേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇഷ്ടദേവതേ എന്ന സീരിയലിന്റെ തിരക്കഥാകൃത്തും ക്രിയേറ്റീവ് ഡയറക്ടറുമാണ്  രഞ്ജിനി. ദൈവ വിശ്വാസിയായ നായകനും നിരീശരവാദിയായ നായികയും തമ്മിലുള്ള പ്രണയം പറയുന്ന സീരിയല്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് വന്‍ പിന്തുണയാണ് രഞ്ജനിയുടെ സംവിധാനത്തിനും ലഭിക്കുന്നത്. ഇതിനൊപ്പമാണ് പൗര്‍ണമിത്തിങ്കളില്‍ പൗര്‍ണമിയായും താരം എത്തിയത്. ബി.കോം കഴിഞ്ഞ് അഭിനയവുമായി മുന്നേറുന്നതിനിടയില്‍തന്നെ എംബിഎയും രഞ്ജിനി പൂര്‍ത്തിയാക്കി. 2017 ല്‍ പുറത്തിറങ്ങിയ രാജഹംസയായിരുന്നു രഞ്ജനിയുടെ ആദ്യ സിനിമ. തക്കര്‍ ആണ് രണ്ടാമത്തെ സിനിമ. 2017ലെ മിസ് സൂപ്പര്‍മോഡല്‍ ബാംഗ്ലൂര്‍ കൂടിയായിരുന്നു രഞ്ജിനി. പൗര്‍ണമിയായി രഞ്ജിനിയാണ് തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയത് എന്നാല്‍ അപ്രതീക്ഷിതമായി താരം സീരിയലില്‍ നിന്നും മാറുകയായിരുന്നു. പിന്നാലെ പൗര്‍ണമിയായി എത്തിയത് മനീഷ ജയസിങ് ആണ്.

താരത്തിന്റെ പേരിലെ സിങ് കണ്ടിട്ട് മലയാളി അല്ല മനീഷ എന്ന് പൊതുവെ ഒരു സംസാരം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ പാതി മലയാളിയും പാതി പഞ്ചാബിയും ആണ് മനീഷ. മനീഷയുടെ അച്ഛന്റെ പേര് ജയ്ബന്ദ് സിങ് എന്നാണ്. അച്ഛന്‍ പഞ്ചാബിയാണ്. അമ്മ ലത മലയാളിയും. അച്ഛന്റെയും അമ്മയുടെയും അറേഞ്ച് മാര്യേജ് ആയിരുന്നു. അച്ഛന്റെ അമ്മ മലയാളിയാണ്. കണ്ണൂരാണ് നാട്. തിരുവനന്തപുരത്ത് കാരിയായ താരത്തിന് മലയാളം വളരെ നന്നായി അറിയാം. തിരുവനന്തപുരത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അച്ഛന്‍ ജോലിയുടെ ഭാഗമായി ഏറെക്കാലം ഇവിടെയായിരുന്നു. ഇപ്പോള്‍ മുംബൈയിലാണ്. അമ്മ ലത. അനിയത്തി രവീണ. അനിയന്‍ രാഹുല്‍ എന്നിവരടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ചാലക്കുടിക്കാരന്‍ ചങ്ങാതി'യിലെ അഭിനയം കണ്ടിട്ടാണ് 'പൗര്‍ണമിത്തിങ്കളി'ലേക്ക് വിളിവരുന്നത്. രഞ്ജിനി പോയതിന് പിന്നാലെ എത്തിയ മനീഷയ്ക്കും അതേ മുഖഛായ ആയത്കൊണ്ടു തന്നെ മനീഷയെയം വളരെ വേഗം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മനീഷയും പൗര്‍ണമിത്തിങ്കളില്‍ നിന്നും വിട പറയുകയായിരുന്നു.

 എന്നാല്‍ പിന്നാലെ ജീവിത നൗക എന്ന സീരിയലിലൂടെ താരം പിന്നെയും സ്‌ക്രീനില്‍ എത്തുകയായിരുന്നു. ഇപ്പോള്‍ താരം വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. അമ്മ ആക്ടിങ് കോ ഓഡിനേറ്ററായ നിര്‍മല രാജേന്ദ്രന്റെ മകനാണ് വരന്‍. ശിവദിത്ത് എ്ന്നാണ് താരത്തിന്റെ ഭാവി വരന്റെ പേര്. ബ്രഹ്‌മോസിലാണ് ജോലി ചെയ്യുന്നത്. നിശ്ചയം കഴിഞ്ഞിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ മേയ് 24 നാണ് വിവാഹം തീരുമാനിച്ചിരുന്നത്. ലോക്ഡൗണ്‍ കാരണം വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. പൗര്‍ണമിത്തിങ്കളിലേക്ക് മൂന്നാമത് നായികയായി എത്തിയത് നടി ഗൗരി കൃഷ്ണനാണ്. ഇപ്പോഴും മികച്ച അഭിപ്രായത്തോടെ സീരിയലില്‍ മുന്നേറുകയാണ് താരം.മികച്ച പ്രേക്ഷക പ്രീതിയും കഥാസന്ദര്‍ഭങ്ങളുമായി മുന്നേറുകയാണ് ഇപ്പോള്‍ സീരിയലും.അനിയത്തി, എന്നു സ്വന്തം ജാനി, സീത, നിലാവും നക്ഷത്രങ്ങളും തുടങ്ങി വിവിധ സീരിയലുകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ഗൗരിയെ തേടി മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന പുരസ്‌കാരവും എത്തിയിരുന്നു. കഥാഗതിക്ക് അനുസരിച്ച് പാവം റോളില്‍ നിന്നും ശക്തമായ കഥാപാത്രത്തിലേക്കും പൗര്‍ണമി മാറിയിരിക്കുകയാണ്. മൂന്ന് പൗര്‍ണിമാരെയും ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ ഇനി ഗൗരി കൃഷ്ണ മാറി വേറെ ആരും ആ വേഷത്തിലേക്ക് എത്തണ്ട എന്നാണ് പറയുന്നത്.


 

pournamithinkal serail actress ranjini rakhavan maneesha gowri kirishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക