മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ താരങ്ങളില്‍ ഒരാളാണ് പേളി മാണി. ബിഗ്ബോസ് ഷോയിലെത്തി നടന് ശ്രീനിഷിനെ വിവാഹം ചെയ്ത ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. ചുരുക്കം ചില സിനിമകളിലും വേഷമിട്ടിട്ടുള്ള പേളിയെ തേടി ഇപ്പോള്‍ ആരും കൊതിക്കുന്ന സൗഭാഗ്യം എത്തിയിരിക്കയാണ്.
ശ്രീനിഷും പേളിയുമായുള്ള വിവാഹം നടന്നത് ഇക്കഴിഞ്ഞ മേയിലാണ്. ഹണിമൂണും വെബ്സീരിസുമൊക്കെയായി ജീവിതം അടിച്ചുപൊളിക്കുകയാണ് ദമ്പതികളിപ്പോള്‍ അവതാരകയായിട്ടാണ് പേളി രംഗപ്രവേശനം ചെയ്തതെങ്കിലും ചില സിനിമകളിലും താരം വേഷമിട്ടു. ബിഗ്ബോസില്‍ വന്നതോടെ പേളിയുടെയും ശ്രീനിയുടെയും പ്രശസ്തി ഉയര്‍ന്നു. ഇപ്പോള്‍ മലയാളം തുണച്ചില്ലെങ്കിലും ബോളിവുഡ് സൂപ്പര്‍ താരവും 'ബിഗ് ബി' അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് പേളി. ഈ ചിത്രത്തിന്റെ ചിത്രീകരണം മുംബയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദിത്യ റോയ് കപൂറും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ബര്‍ഫി, ലൈഫ് ഇന്‍ എ മെട്രോ, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനുരാഗ് ബസുവാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ചിത്രത്തില്‍ പേര്ളിയുടേത് എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബയില്‍ അവസാനിച്ചു. അടുത്ത ഷെഡ്യൂള്‍ ചിത്രീകരണത്തില്‍ അഭിനയിക്കുകയാണ് പേര്‍ളി ഇപ്പോള്‍. മൂന്നാമത്തെ ഷെഡ്യൂള്‍ ഗോവയില്‍ വച്ചാണ് ചിത്രീകരിക്കുക.
'ലൈഫ് ഇന്‍ എ മെട്രോ' എന്ന ബസു ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രമെന്നും അഭ്യൂഹങ്ങളുണ്ട്. ചിത്രം 2020ല്‍ പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. അഭിഷേകിനൊപ്പം രാജ്കുമാര് റാവു, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പേളി അറിയിച്ചത്. ഇതോടെ ആരാധകരും ആവേശത്തിലായി. ശ്രീനിയെ വിവാഹം ചെയ്തതോടെ പേളിയുടെ രാശി തെളിഞ്ഞെന്ന് ആരാധകര്‍ പറയുന്നു.