പഞ്ചാബി ഹൗസ്, മായപ്പൊന്‍മാന്‍, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മോഹിനി. മലയാളത്തിനു പുറമേ ഒട്ടുമിക്ക ഭാഷകളിലും താരം സജീവമായിരുന്നു. കോയമ്പത്തൂരില്‍ തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച താരം ഇപ്പോള്‍ ക്രിസ്തുമതം സ്വീകരിച്ച് സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. ഡിപ്രഷനിലൂടെ കടന്നുപോയ താരം ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. തന്റെ ജീവിതത്തില്‍ നടന്ന ഞെട്ടിക്കുന്ന അനുഭവങ്ങള്‍ മോഹിനി വെളിപ്പെടുത്തിയിരുന്നു. മോഹിനിയുടെ വിശേഷങ്ങള്‍ അറിയാം.
മഹാലക്ഷ്മിയെന്നാണ് മോഹിനിയുടെ ശരിക്കുള്ള പേര്. ചെന്നൈയില്‍ ജനിച്ച മോഹിനയുടെ മുത്തശ്ശി കോട്ടയം സ്വദേശിനിയാണ്.
1991-ല്‍ 'ഈരമന റോജാവേ' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മോഹിനിയുടെ അരങ്ങേറ്റം. മോഹന്‍ലാല്‍ ചിത്രം 'നാടോടി'യിലൂടെയാണ് മോഹിനി മലയാളത്തിലെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1999 -ല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഭരത് കൃഷ്ണസ്വാമിയെ വിവാഹം ചെയ്ത മോഹിനി പിന്നീട് ഇടയ്ക്കിടെ സിനിമകളില്‍ അഭിനിയിച്ചിരുന്നു. 2011-ല്‍ 'കളക്ടര്‍' എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. താരത്തിന്റെ മൂത്ത മകന്‍ അനിരുദ്ധ് മൈക്കിന് 19 വയസ്സും രണ്ടാമത്തെ മകന്‍ അദ്വൈത് ഗബ്രിയലിന് 8 വയസ്സുമാണ് പ്രായം.
2006-ലാണ് മോഹിനി ക്രൈസ്തവ വിശ്വാസിയായി ക്രിസ്റ്റീന മോഹിനി ശ്രീനിവാസന്‍ എന്ന പേര് സ്വീകരിച്ചത്. 22ാം വയസില്‍ മോഹിനിക്ക് സ്പൈനല്‍ കോഡിന് പ്രശ്നമുണ്ടായിരുന്നു. ഇതോടെയാണ് താരം ഈശ്വരനിലേക്ക് തിരിഞ്ഞത്. ഹിന്ദു വിശ്വാസത്തിലെ പുസ്തകങ്ങളെല്ലാം വായിച്ചു. കര്‍മ്മ ഫലമാണ് സംഭവിക്കുന്നതിനെല്ലാം കാരണമെന്ന് താരത്തിന് മനസിലായി. ചില സിനിമകളില്‍ ഗ്ലാമറസ് റോളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു തെറ്റുകളൊന്നും ചെയ്തിട്ടില്ല. എന്നാല്‍ കര്‍മ്മഫലത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നതിനെപ്പറ്റി ഹിന്ദു പുരാണങ്ങളില്‍ പറഞ്ഞിട്ടില്ല. ആ സമയത്ത് മോഹിനിയുടെ മകന് രണ്ടു വയസ്സായിരുന്നു പ്രായം. അസുഖത്തിന്റെ വേദന കാരണം മകനെയോ ഭര്‍ത്താവിനെയോ നോക്കാന്‍ പറ്റാതെ ആയതോടെ മോഹിനി ഡിപ്രെഷനിലേക്ക് വീണു. ആ സമയത്ത് താരം രണ്ടാമതും ഗര്‍ഭിണിയായെങ്കിലും അത് അബോര്‍ഷനായി. നിരവധി വഴിപാടുകള്‍ നടത്തിയിട്ടും പ്രാര്‍ഥിച്ചിട്ടും ആശ്വാസം ലഭിച്ചില്ല.
വിവാഹശേഷമാണ് ഇത്രയും പ്രശ്‌നങ്ങളെന്നു കരുതി വിവാഹജീവിതം വേണ്ടെന്നു വയ്ക്കാനും താരം തീരുമാനിച്ചു. അമേരിക്കയില്‍ നിന്നും ഇതിനിടെ മോഹിനിയും ഭര്‍ത്താവും ഇന്ത്യയിലെത്തി. ഇന്ദ്ര എന്നു പേരുള്ള ക്രിസ്ത്യാനി പെണ്‍കുട്ടിയായിരുന്നു വീട്ടിലെ ജോലിക്കാരി. ഒരിക്കല്‍ വീട്ടില്‍ വായിക്കാന്‍ പുസ്തകങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഇന്ദ്രയുടെ കൈയില്‍നിന്നും മോഹിനി ബൈബിള്‍ വാങ്ങി വായിച്ചു. അതുകഴിഞ്ഞ് ഉറങ്ങിയപ്പോള്‍ താന്‍ ഒരു പ്രളയത്തില്‍ അകപ്പെട്ടതായി മോഹിനി സ്വപ്നം കണ്ടു. ആ പ്രളയം പാപങ്ങളായിരുന്നു
ആ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നയാളായിരിക്കും തന്റെ ദൈവമെന്ന് മോഹിനി വിശ്വസിച്ചു. അപ്പോള്‍ മറുവശത്ത് ഒരു കര കണ്ടു. അവിടെ വെളുത്ത ളോഹധരിച്ച ഒരു സുന്ദരനെയും അദ്ദേഹം ഒരു ബോട്ടിലേക്ക് വിരല്‍ ചൂണ്ടി. പീന്നീട് എഴുന്നേറ്റ ശേഷം ഇന്ദ്രയ്ക്ക് ബൈബിള്‍ തിരികെ നല്‍കിയിപ്പോള്‍ സ്വ്പനത്തെക്കുറിച്ചും മോഹിനി പറഞ്ഞു. അപ്പോള്‍ ഇന്ദ്ര മോഹിനിയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞ് കര്‍ത്താവാണ് സ്വപ്നത്തില്‍ വന്നതെന്ന് പറഞ്ഞു. എന്നാല്‍ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. എന്നാല്‍ പിന്നീട് താരം ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് എത്തുകയായിരുന്നു. ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്റ്.മൈക്കിള്‍ അക്കാദമിയില്‍ നിന്നും സ്പിരിച്വല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഡെലിവെറന്‍സ് കൗണ്‍സലിംഗില്‍ മോഹിനി പഠനം പൂര്‍ത്തിയാക്കി. ശേഷം സെന്റ്.പാദ്രെ പിയോ സെന്ററില്‍ കേസ് കൗണ്‍സിലര്‍ ആയിരുന്നു. ഇപ്പോള്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് ക്രിസ്റ്റീന മോഹിനി കഴിയുന്നത്. ഡിവോഷണല്‍ ടെലിവിഷന്‍ ചാനലുകളിലും ഇവര്‍ സുവിശേഷ പ്രാസംഗികയായി എത്തുന്നുണ്ട്.