പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാന്‍ പകിട പകിട പമ്പരം വീണ്ടുമെത്തുന്നു

Malayalilife
topbanner
 പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാന്‍ പകിട പകിട പമ്പരം വീണ്ടുമെത്തുന്നു


1999 മുതല്‍ 2005 വരെ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഹാസ്യപരമ്പര പകിട പകിട പമ്പരം യു ട്യൂബ് ചാനലിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു. ദൂരദര്‍ശനില്‍ 275 എപ്പിസോഡ് വിജയകരമായി പൂര്‍ത്തിയാക്കിയ പരമ്പരയുടെ പ്രൊജക്റ്റ് ഡയറക്ടര്‍ ടോം ജേക്കബും  എപ്പിസോഡ് ഡയറക്ടര്‍ ഹാരിസണുമാണ്. അനായാസ അഭിനയമികവിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച പരമ്പരയില്‍ ടോം ജേക്കബാണ് കേന്ദ്രകഥാപാത്രത്തെ  അവതരിപ്പിച്ചത്. കൊല്ലം തുളസി, കൊച്ചുപ്രേമന്‍, ടി.പി. മാധവന്‍, കെ.ടി.എസ്. പടന്നയില്‍, ജോബി മായാമൗഷ്മി, സീമ ജി.നായര്‍, മീനാക്ഷി, സംഗീത രാജേന്ദ്രന്‍, കുട്ട്യേടത്തി വിലാസിനി, അടൂര്‍ പങ്കജം, കൊല്ലം ജി.കെ.പിള്ള, ക്യാപ്റ്റന്‍ രാജു, മാള അരവിന്ദന്‍, സാജന്‍ സാഗര തുടങ്ങിയവാണ് മറ്റഭിനേതാക്കള്‍. കുടുംബപ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ആന്‍മരിയ പ്രസന്‍സിന്റെ പകിട പകിട പമ്പരം യൂട്യൂബ് ചാനലിലൂടെ എല്ലാ ബുധനാഴ്ച്ചയും രാത്രി 7.15ന് കാണാം. ഓരോ എപ്പിസോഡിലും വ്യത്യസ്ത കഥ പറയുന്ന ഹാസ്യ പരമ്പരയുടെ പുനര്‍സംപ്രേഷണം പുതുതലമുറക്ക് പുത്തനനുഭവമായിരിക്കും. 
 

pakida pakida pambaram - youtube

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES