45കാരനെ പ്രണയിക്കുന്ന 20കാരി; സീകേരളത്തിലെ നീയും ഞാനും സീരിയലിലെ പാവം ശ്രീലക്ഷ്മി; തൃശ്ശൂര്‍ സ്വദേശിനി സുസ്മിതയുടെ വിശേഷങ്ങള്‍

Malayalilife
45കാരനെ പ്രണയിക്കുന്ന 20കാരി; സീകേരളത്തിലെ നീയും ഞാനും സീരിയലിലെ പാവം ശ്രീലക്ഷ്മി; തൃശ്ശൂര്‍ സ്വദേശിനി സുസ്മിതയുടെ വിശേഷങ്ങള്‍

മിനിസ്‌ക്രീന്‍ സീരിയലുകള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുത്തി എത്തിയ ചാനലാണ് സീ കേരളം. ദൃശ്യമികവും സിനിമ കാണുന്ന തരത്തിലെ അനുഭൂതിയുമാണ് സീകേരളത്തില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സീരിയലുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകള്‍ക്ക് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യഭംഗിയും വ്യത്യസ്തമായ കഥയുമൊക്കെയാണ് ചാനലുകളിലെ സീരയലുകളെ വ്യത്യസ്തമാക്കുന്നത്. ചാനലിലെ ഹിറ്റ് സീരിയലാണ് നീയും ഞാനും. വേറിട്ട പ്രണയകഥയാണ് സീരിയല്‍ പറയുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുളള സീരിയല്‍ എന്ന അവകാശവാദവുമായാണ് നീയും ഞാനും എത്തിയത്. 

ഒരുകാലത്ത് നിരവധി സീരയലുകളുടെ ഭാഗമായിരുന്ന ഷിജു ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മിനി സ്‌ക്രീനിലേക്ക് തീരിച്ചെത്തിയ സീരിയല്‍ കൂടിയാണ് ഇത്. പ്രണയിക്കാന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥ കൂടിയാണ് 'നീയും ഞാനും'. 45കാരനായ രവിവര്‍മന്‍ എന്ന നായക കഥാപാത്രവും 20കാരി ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. മലയാള സീരിയല്‍ ചരിത്രത്തില്‍ തന്നെ ഏറെ പുതുമയുള്ളൊരു കഥയാണ് നീയും ഞാനും പറയുന്നത്. മറാത്തിയില്‍ തരംഗമായ തുല പഹതെ രേ എന്ന സീരിയല്‍ കന്നഡയിലേക്ക് ജോതി ജോതിയല്ലീ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു, ഇത് മലയാളത്തിലേക്ക് റീമേക്ക് ചെയ്തതതാണ് നീയും ഞാനും. സീരിയലിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

Neeyum Njanum| Actress Susmitha Childhood Photos | | ZeeKeralam ...

മുന്‍നിരതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സീ രിയലില്‍ എത്തുന്നത്. സീരിയലിന്റെ തുടക്കം മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കഥാപാത്രമാണ്  നായിക. നാട്ടിന്‍പുറത്തുകാരിയായ ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ശ്രീലക്ഷ്മിയെ അവതരിപ്പിക്കുന്നത് തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയായ സുസ്മിത പ്രഭാകരന്‍ ആണ്. ഇപ്പോള്‍ നീയും ഞാനിലേക്ക് എത്തിയതിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെയുളള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവച്ചത്. ശ്രീലക്ഷ്മി ആകാന്‍ എത്തും മുന്‍പേ മലര്‍ എന്ന മ്യൂസിക്കല്‍ ആല്‍ബമാണ് താന്‍ ചെയ്തതെന്ന് സുസ്മിത പറുന്നു. പക്ഷെ മിനിസ്‌ക്രീനില്‍ എന്റെ ആദ്യ പ്രോജക്ടാണ് നീയും ഞാനും. 

Watch Neeyum Njanum Mar 4, 2020 Full Episode - Online in HD | ZEE5

പിന്നെ ചെറുപ്പം മുതല്‍ തന്നെ അഭിനയത്തോട് അഭിനിവേശം ഉണ്ടായിരുന്നു. ഒരു നടി ആകണം എന്ന് തന്നെ ആയിരുന്നു എന്റെ ആഗ്രഹവും. അതിന് പൂര്‍ണ പിന്തുണ നല്‍കി കുടുംബവും ഒപ്പം ഉണ്ടായിരുന്നു. ഭൂമി ചിത്രയുടെ ഒഡിഷനിലൂടെയാണ് സംവിധായകന്‍ ജനാര്‍ദ്ദനന്‍ നീയും ഞാനിലേക്ക് സുസ്മിതയെ തിരഞ്ഞെടുത്തത്.അടയാള നാടകങ്ങളില്‍ അച്ഛനും വല്യച്ഛനും ഒക്കെ അഭിനയിച്ചിരുന്നു എന്നല്ലാതെ വലിയ കലാപാരമ്പര്യം ഒന്നും തന്നെ ഇല്ല. പിന്നെ നീയും ഞാനിലും എന്റെ അച്ഛനായി വേഷം ഇടുന്നത് ജെയിംസ് പാറക്കല്‍ ആണ്. രമ്യ സുധയാണ് അമ്മയായി എത്തുന്നത്. പിന്നെ ഹീറോ ഷിജുച്ചേട്ടനും. ഇവരും, ഒപ്പം ആ ടീം മുഴുവനും അഭിനയത്തിന് മികച്ച പിന്തുണയാണ് നല്‍കുന്നത്.അച്ഛന്‍, അമ്മ, ചേട്ടന്‍, അച്ഛമ്മ ഇവര്‍ അടങ്ങുന്നതാണ് സുസ്മിതയുടെ കുടുംബം.


 

neeyum njanum serial sreelakshmi susmitha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES