Latest News

മലയാള സിനിമയിലെ കിങ്ങും കമ്മീഷണറും ഒരുമിച്ചപ്പോള്‍ ! ഈ സൗഹ്യദം എന്നും നിലനില്‍ക്കട്ടെ എന്ന് ആരാധര്‍

Malayalilife
മലയാള സിനിമയിലെ കിങ്ങും കമ്മീഷണറും ഒരുമിച്ചപ്പോള്‍ ! ഈ സൗഹ്യദം എന്നും നിലനില്‍ക്കട്ടെ എന്ന് ആരാധര്‍


മലയാള സിനിമയിലെ കിങ്ങും കമ്മീഷണറുമായ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും അകലം പരസ്യയമായ ഒരു രഹസ്യം കൂടിയാണ് . എന്നാല്‍ ഇപ്പോള്‍ ഇരുവരും പരസ്പരം കൈകൊടുത്ത് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് . ഈ ചിത്രം സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത് . ചിത്രത്തിന് ചുവടെ ''മമ്മൂക്കേേയാടോപ്പം ''എന്നായിരുന്നു ക്യാപ്ഷന്‍ നല്‍കിയിരുന്നത് .

 ചിത്രം ഇതിനോടകം തന്നെ 15000 ലെക്കുകള്‍ നേടുകയും ചെയ്തു . അതോടൊപ്പം  ഈ സൗഹ്യദം എന്നും നിലനില്‍ക്കട്ടെ എന്ന് ആരാധര്‍ ആശംസിക്കുകയും ചെയ്തു . സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിച്ച സുരേഷ് ഗോപി വീണ്ടും വെളളിത്തിരയിലേക്ക്  മടങ്ങി വരാനുളള ഒരുക്കത്തിലാണ് . നിതിന്‍ രണ്‍ജി പണിക്കര്‍  സംവിധാനം നിര്‍വഹിക്കുന്ന കാവല്‍ എന്ന ചിത്രത്തിലൂടെയാകും തിരിതെ ഉളള മടങ്ങി വരവ് . 

സിനിമയുടെ  ചിത്രീകരണം ഇന്നലെയാണ് ആരംഭിച്ചത് . സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ ശോഭനയും മുഖ്യകഥാപാത്രമായി എത്തും .
 

Read more topics: # mammoty ,# and suresh gopi meet
mammoty and suresh gopi meet

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES