Latest News

ആക്ഷനും ക്രൈമും ഒത്തുചേര്‍ന്നൊരു ചിത്രം; ' ആനന്ദ് കൃഷ്ണ രാജിന്റെ കാളരാത്രി ടീസര്‍ റിലീസ് ആയി

Malayalilife
 ആക്ഷനും ക്രൈമും ഒത്തുചേര്‍ന്നൊരു ചിത്രം; ' ആനന്ദ് കൃഷ്ണ രാജിന്റെ കാളരാത്രി ടീസര്‍ റിലീസ് ആയി

പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകര്‍ഷിച്ച ആര്‍ജെ മഡോണയ്ക്ക് ശേഷം, സംവിധായകന്‍ ആനന്ദ് കൃഷ്ണ രാജ് 'കാളരാത്രി ' എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. ആനന്ദ് തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കാളരാത്രി ' ഗ്രേമോങ്ക് പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഒരു ആക്ഷന്‍-പാക്ക്ഡ് ക്രൈം ത്രില്ലറാണ്. തമിഴ് ബ്ലോക്ക്ബസ്റ്റര്‍ 'കൈതി'യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിര്‍മ്മാണ സംരംഭമാണിത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ആയി.ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ടീസര്‍ ഇതിനോടകം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

കഴിവുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു പുതുമുഖ ക്രിയേറ്റീവ് സംഘത്തെ ഈ ചിത്രം അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയന്‍ അബീഷ്, ആന്‍ഡ്രിയ അബീഷ് എന്നിവര്‍ക്കൊപ്പം, തമ്പു വില്‍സണ്‍, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ എന്നിവരുള്‍പ്പെടെ കഴിവുള്ള കലാകാരന്മാരുടെ ശക്തമായ ഒരു സംഘവും ഈ ആവേശകരമായ ആക്ഷന്‍ എന്റര്‍ടെയ്നറില്‍ അഭിനയിക്കുന്നു. കൗതുകകരമായ ഒരു തീമും, അതിന് പിന്നിലൊരു ആവേശകരമായ ടീമും ഉള്ള കാളരാത്രി, വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുമെന്ന് സംവിധായകന്‍ പറയുന്നു.

പോസ്റ്റ്-പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കി, ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഡി.ഓ.പി: ലിജിന്‍ എല്‍ദോ എലിയാസ്, മ്യൂസിക് & ബിജിഎം: റിഷാദ് മുസ്തഫ, ലൈന്‍ പോഡ്യൂസര്‍: കണ്ണന്‍ സദാനന്ദന്‍, ആര്‍ട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷന്‍: റോബിന്‍ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്‌സ് വര്‍ഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഫ്രാന്‍സിസ് ജോസഫ് ജീര, വിഎഫ്എക്‌സ്: മനോജ് മോഹനന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: ഷിബിന്‍ സി ബാബു, മാര്‍ക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്‌സ്, പിആര്‍ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Read more topics: # കാളരാത്രി
Kalaratri Deadly Teaser Greymonk Pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES