മലയാളസിനിമാപ്രേമികള്‍ക്ക് മുഖവുര ആവശ്യമില്ലാത്ത നടിയാണ് കനകലത. പല മികച്ച റോളുകളിലും കനകലത കരയിക്കാനും ചിരിപ്പിക്കാനും നമ്മുക്ക് മുമ്പിലെത്തിയിട്ടുണ്ട്. എന്നാല്‍ പണ്ട് സിനിമകളില്‍ നിറഞ്ഞുനിന്ന കനകലതയെ ഇപ്പോള്‍ സിനിമകളില്‍ അധികം കാണാറില്ല. വിവാഹമോചനം നേടിയ താരം ഇപ്പോള്‍ സഹോദരിക്കും അവരുടെ മക്കള്‍ക്കുമൊപ്പമാണ് ജീവിതം നയിക്കുന്നത്. ദാരിദ്രജജീവിതത്തില്‍ നിന്നും നടിയായി മാറി എന്നാല്‍ ഒരു കല്യാണം കൊണ്ട് സര്‍വ്വ സമ്പാദ്യങ്ങളും നഷ്ടമായ കനകലതയുടെ ജീവിതത്തെകുറിച്ച് അറിയാം.
കവിയൂര്‍ പൊന്നമ്മയുടെ കുടുംബമാണ് കനകലതയെ സിനിമയിലേക്ക് കൈപിടിച്ചത്. കൊല്ലത്തെ കനകലതയുടെ വീട്ടില്‍ അയല്‍ക്കാരായി കവിയൂര്‍ പൊന്നമ്മയുടെ കുടുംബം താമസിക്കാനെത്തിയതാണ് കനകലതയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കവിയൂര്‍ പൊന്നമ്മയുടെ സഹോദരി കവിയൂര്‍ രേണുക വഴിയാണ് നാടകത്തിലേക്കും അവിടെ നിന്നും സിനിമയിലേക്കും താരം എത്തിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കനകലത നാടകങ്ങളില്‍ അഭിനയിച്ചുതുടങ്ങി. 50 രൂപയായിരുന്നു താരത്തിന്റെ ആദ്യ പ്രതിഫലം. പതിയെ നാലാം വയസില്‍ അച്ഛന്‍ മരിച്ചതോടെ കുടുംബഭാരം ഏറ്റെടുത്ത ചേട്ടന് തുണയായി കനകലത മാറി. പിന്നെ കനകലതയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 500 ലേറെ സീരിയലുകളിലും സിനിമകളിലും കനകലത തിളങ്ങി. ഷോര്‍ട്ട്ഫിലുമുകളിലും തിളങ്ങി.
ഷക്കീലയുടെ ചിത്രങ്ങളില്‍ വരെ കനകലത അഭിനയിച്ചിട്ടുണ്ട്. ഇതിനെ പറ്റി ഒരു അഭിമുഖത്തിലെ ചോദ്യത്തിന് കനകലതയുടെ ഉത്തരം ഇങ്ങനെയാണ്.നിങ്ങള്‍ പട്ടിണി കിടന്നിട്ടുണ്ടോ..ഭക്ഷണം ഇല്ലാതെ ദിവസങ്ങള്‍ തള്ളി നീക്കിയിട്ടുണ്ടോ..എന്നാല്‍ എന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്..സിനിമയില്‍ വന്ന ശേഷവും ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്,കയ്യില്‍ പത്ത് പൈസ ഇല്ലാതെ അലഞ്ഞിട്ടുണ്ട്..ഈ പറയുന്നവരൊന്നും എനിക്ക് തിന്നാന്‍ കൊണ്ട് വന്നു തരില്ല..ഞാന്‍ ജോലി ചെയ്താല്‍ മാത്രമേ എന്റെ വീട്ടില്‍ അടുപ്പ് പുകയുകയുള്ളൂ,ആ തിരിച്ചറിവ് എനിക്കുള്ളത് കൊണ്ടാണ് അത്തരം സിനിമകളില്‍ ഞാന്‍ അഭിനയിക്കാന്‍ പോയതെന്നായിരുന്നു കനകലതയുടെ മറുപടി.
സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ 22 മത്തെ വയസിലായിരുന്നു കനകലതയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. വിവാഹശേഷം സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവ് സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങി.കനകലത ജോലി ചെയ്ത പണമൊക്കെ ഭര്‍ത്താവിന്റെ ധൂര്‍ത്തില്‍ തീര്‍ന്നു. ഒടുവില്‍ 16 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ താരം ഭര്‍ത്താവിനെ ഡിവോഴ്സ് ചെയ്തു. കനകലതയ്ക്ക് മക്കളുമില്ല. ഇനി ഒരു കല്യാണം ഇല്ലെന്നും ദാമ്പത്യജീവിതം മടുത്തെന്നും നടി അടുത്തൊരു ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയിരുന്നു. തന്നെ ഭര്‍ത്താവ് ചൂഷണം ചെയ്തെന്നും ദാമ്പത്യം ട്രാജഡിയായെന്നും പറയാന്‍ കനകലതയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.
ഡിവോഴ്സിന് ശേഷവും ഭര്‍ത്താവിന്റെ ബാധ്യതകള്‍ കനകലതയെ പിന്തുടരുന്നുണ്ട്. അതൊക്കെ തീര്‍ക്കുന്നതിനടയിലും സ്വന്തം കുടുംബഭാരവും നടിയുടെ ചുമലിലാണ്. മക്കളിലാത്തതിനാല്‍ സഹോദരങ്ങളുടെ മക്കളെ സ്വന്തം പോലെയാണ് കനകലത കാണുന്നത്. തന്റെ കുടുംബത്തെ രക്ഷപ്പെടുത്താനാണ് തന്റെ നിയോഗമെന്നും താരം കരുതുന്നു. താന്‍ ദാരിദ്രത്തില്‍ നിന്നും ജനിച്ച് വളര്‍ന്നതാണെന്നും 50 രൂപയില്‍ തുടങ്ങിയ പ്രതിഫലം കൂട്ടിവച്ചാണ് സഹോദരങ്ങളുടെ മക്കളുടെ വിവാഹം നടത്തിയത് എന്നും പറയാന്‍ കനകലതയ്ക്ക് മടിയില്ല. നല്ല പ്രായത്തില്‍ അധ്വാനിച്ചുണ്ടാക്കിയതോക്കെ ഭര്‍ത്താവ് നശിപ്പിച്ചു.
അതിന് ശേഷം പിന്നെ അധ്വാനിച്ചാണ് 8 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ മലയിന്‍കീഴ് എന്ന സ്ഥലത്ത് വീടുവാങ്ങിയത്. ആ വീട് വാങ്ങാന്‍ 3 ലക്ഷം രൂപ കുറവുണ്ടായപ്പോള്‍ കലാഭവന്‍ മണിയും ഇന്ദ്രന്‍സും ഉള്‍പെടെയുള്ളവര്‍ സഹായിച്ചെന്നും കനകലത നന്ദിയോടെ ഓര്‍ക്കുന്നു. മരിച്ചുപോയ ചേട്ടന്റെ മകന് ഒരു വീട് കൂടി വച്ച് നല്‍കിയിട്ട് മരിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. മലയാളചിത്രങ്ങളില്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ടെങ്കിലും ശ്രദ്ധേയചിത്രങ്ങളില്‍ അവസരങ്ങള്‍ കുറവാണ് കനകലതയ്ക്ക്. തമിഴിലും അവസരങ്ങളുണ്ട്. മരിക്കുംവരെ അഭിനയിക്കണം അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്നാണ് ആഗ്രഹമെന്നും കനകലത പറയുന്നു.