മലയാളി പ്രേക്ഷകരുടെ മനസ്സിലെ എക്കാലത്തെയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് 42ാം പിറന്നാള്‍. സല്ലാപത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടി നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും അത്ഭുതങ്ങള്‍ സൃഷ്ടിച്ച മഞ്ജുവിന് പിറന്നാള്‍ ആശംസകളുമായി ആരാധകരും എത്തുകയാണ്. മലയാള സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച അഭിനേത്രിയാണ് മഞ്ജുവാര്യര്‍. സ്‌കൂള്‍ വിദ്യാഭാസ കാലഘട്ടത്തില്‍ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വര്‍ഷം തുടര്‍ച്ചയായി കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം നേടി നൃത്തത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തില്‍ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറയുമ്പോഴുണ്ടാകുന്ന ചര്‍ച്ചകളില്‍ എപ്പോഴും മഞ്ജു വാര്യര്‍ എന്ന പേര് ഒന്നാമതായി ഉയര്‍ന്നിരുന്നു. 16 വര്‍ഷങ്ങള്‍ക്കു ശേഷം 2014-ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ അവര്‍ ശക്തമായ തിരിച്ചു വരവ് നടത്തി.
നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യര്‍ സിനിമ അഭിനയം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവും മകള്‍ മീനാക്ഷിയുമൊത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയായിരുന്നു മഞ്ജു. എന്നാല്‍ വര്‍ഷങ്ങളുടെ ദാമ്പത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24 നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് അവര്‍ നൃത്തം ചെയ്തത്. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്ന മഞ്ജു പിന്നീട് 15 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് 2015-ല്‍ എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.കന്മദം ആറാം തമ്പുരാന്‍, കണ്ണെഴുതിപൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും ശക്തമായ മനസ്സോടെ ജീവിക്കുന്ന വ്യക്തിയാണ് മഞ്ജു വാര്യര്‍.
ഹിറ്റ് ചിത്രങ്ങളിലെ നായികയായി തിളങ്ങിയ താരം അസുരന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കയാണ്. നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും അത്ഭുതങ്ങള്‍ സൃഷ്ടിച്ച മഞ്ജുവിന് പിറന്നാള്‍ ആശംസകളുമായി നിരവധി താരങ്ങളും ആരാധകരുമാണ് എത്തുന്നത്. ഒരു കുഞ്ഞതിഥിയെ കൂടി ലഭിച്ചതിന്റെ സന്തോഷത്തില്‍ ദിലീപ് പിറന്നാളും ഓണവുമെല്ലാം ആഘോഷിച്ചപ്പോള്‍ തന്റെ ഏക മകള്‍ പോലും ഒപ്പമില്ലാതെയാണ് മഞ്ജു പിറന്നാള്‍ ആഘോഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ദിലീപിന്റെ പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. തന്റെ വീട്ടിലെ കുഞ്ഞതിഥിയുടെ വരും തന്റെ മുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തുമാണ് ദിലീപ് സന്തോഷം പങ്കുവച്ചത്. അടുത്തമാസമാണ് ദിലീപിന്റെ പിറന്നാള്‍.
ദിലീപിന്റെ പിറന്നാള്‍ രണ്ടു മക്കള്‍ക്കും ഭാര്യ കാവ്യാമാധവനും ഒപ്പം ആഘോഷമാക്കുമ്പോള്‍ താന്‍ നൊന്തു പ്രസവിച്ച ഏക മകള്‍ പോലും ഒപ്പമില്ലാതെയാണ് മഞ്ജുവിന്റെ പിറന്നാള്‍. കന്മദം ആറാം തമ്പുരാന്‍, കണ്ണെഴുതിപൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും ശക്തമായ മനസ്സോടെ ജീവിക്കുന്ന വ്യക്തിയാണ് മഞ്ജു വാര്യര്‍. ഈ മാസം 19 നാണ് കാവ്യാ മാധവന്റെ പിറന്നാള്‍. തങ്ങളുടെ പിറന്നാള്‍ ഒരേ മാസങ്ങളിലാണെന്നും ആ ദിനങ്ങളില്‍ അന്യോന്യം വിളിച്ച് ആശംസിക്കാറുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു.