സൗബിന്‍ ഷാഹിറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അമ്പിളി. ഗപ്പിക്ക് ശേഷം സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന സിനിമയാണിത്.
അടുത്തിടെയാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.ഗംഭീര വരവേല്‍പ്പ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ടീസറിനു ലഭിച്ചിരുന്നതും.അമ്പിളിയുടെ ടീസര്‍ ഇതുവരെ ഒരു മില്യണിലധികം ആളുകളാണ് യൂടുബില്‍ കണ്ടു കഴിഞ്ഞിരിക്കുന്നത്. ടീസറില്‍ തമിഴ് ഗായകന്‍ ആന്റണി ദാസന്‍ പാടിയൊരു ഗാനമായിരുന്നു അണിയറക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഞാന്‍ ജാക്‌സണല്ലെടാ. ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ.. എന്ന ഗാനത്തിനൊപ്പം സൗബിന്‍ ഷാഹിര്‍ ഡാന്‍സ് കളിക്കുന്നതാണ് ടീസറില്‍ കാണിക്കുന്നത്. സൗബിന്റെ പ്രകടനം തന്നെയാണ് അമ്പിളിയുടെ ആദ്യ ടീസറില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.
സൗബിന്‍ ഡാന്‍സ് കളിക്കുന്ന ടീസര്‍ സമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായതിന് തെട്ടുപിന്നാലെ തന്നെ ജഗതി ശ്രീകുമാര്‍,മമ്മൂട്ടി തുടങ്ങിയ മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ ചിത്രങ്ങളിലെ താരങ്ങളുടെ ഡാന്‍സ്എഡിറ്റ് ചെയ്ത് അമ്പിളി വേര്‍ഷനാക്കി മാറ്റിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്.മമ്മൂട്ടിയും സുകുമാരിയും അവതരിപ്പിച്ച ഒരു സ്റ്റേജ് പരിപാടിക്കിടെയുളള വീഡിയോയും കാക്കകുയില്‍ എന്ന ചിത്രത്തിലെ ജഗതിയുടെ ഡാന്‍സുമാണ് നേരത്തെ തരംഗമായി മാറിയത്.എറ്റവുമൊടുവിലായി നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചൊരു വീഡിയോ ആയിരുന്നു എല്ലാവരും ഏറ്റെടുത്തത്.