അനിയന് ബാവ, ചേട്ടന്‍ ബാവ, പഞ്ചപാണ്ഡവര്‍, മംഗല്യപല്ലക്ക്, സ്നേഹം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് കസ്തൂരി. തമിഴ് തെലുങ്ക് തുടങ്ങിയ അന്യഭാഷാചിത്രങ്ങളിലൂടെയും നടി തിളങ്ങിയിരുന്നു. വിവാഹിതയും അമ്മയും കൂടിയാണ് താരമെങ്കിലും ഇപ്പോഴും സിനിമകളില്‍ സജീവമാണ്. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ കയ്യടിയും ചീത്തവിളിയും കേള്‍ക്കാറുള്ള നടിയാണ് കസ്തൂരി. ഇപ്പോള്‍ ഒരു തത്സമയചാനല്‍ ചര്‍ച്ചയ്ക്കിടയിലുള്ള ക്തൂരിയുടെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമയിലെ സ്വജന പക്ഷപാതം എന്ന വിഷയത്തെ പറ്റിയായിരുന്നു ടിവിയിലെ ചര്‍ച്ച. അര്‍ണാബ് ഗോസ്വാമിയാണ് ചര്‍ച്ച നയിച്ചിരുന്നത്. ഇതിനിടയില്‍ കസ്തൂരി ഭക്ഷണം കഴിച്ചതാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ചര്‍ച്ച പുരോഗമിക്കുന്നതിനിടയിലാണ് താരം ഉച്ചഭക്ഷണം കഴിക്കാന്‍ ആരംഭിച്ചത്. ഞായറാഴ്ച നടന്ന ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കസ്തൂരിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തുടര്‍ന്ന് നടിക്കെതിരെയും ട്രോളുകള്‍ ഉയര്‍ന്നു. ഇത്രയും വിവരമില്ലാത്ത ആളുകള്‍ നമുക്കിടയില്‍ ഉണ്ടോ എന്നായിരുന്നു ട്രോളന്മാരുടെ സംശയം.
അതേ സമയം, ചര്‍ച്ചയില്‍ സംസാരിക്കാന്‍ അര്‍ണാബ് തനിക്ക് സമയം അനുവദിച്ചില്ലെന്നും അതുകൊണ്ടാണ് ഭക്ഷണം കഴിച്ചതെന്നും കസ്തൂരി പറഞ്ഞു. 'ആവേശത്തോടെ സംസാരിക്കുന്ന അര്‍ണാബിനെ കണ്ടുകൊണ്ട് 60 മിനിട്ടുകള്‍ ഞാന്‍ ചെലവഴിച്ചു. എന്തായാലും അദ്ദേഹം എനിക്ക് സംസാരിക്കാന്‍ സമയം അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ പോയി ഭക്ഷണം എടുത്തുകൊണ്ട് വന്നു. പക്ഷേ, സ്‌കൈപ്പ് സൈന്‍ ഓഫ് ചെയ്യാന്‍ മറന്നു പോയി. സംഭവിച്ചതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്ന്. താരം ട്വിറ്ററില്‍ കുറിച്ചു