ജന്മദിനത്തില് ദുല്‍ഖര്‍ ആരാധകര്‍ക്കുള്ള സമ്മാനമായി പുറത്തിറക്കിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ട്രെയ്ലര്‍ ട്രെന്റിങില്‍ ഒന്നാം സ്്ഥാനത്ത്., ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ റിതു വര്‍മയാണ് നായിക. നവാഗത സംവിധായകനായ ദേസിങ് പെരിയ സാമി ഒരുക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നവാഗതനായ ദേസിങ് പെരിയ സാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ ടി പ്രെഫഷണലായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. ദുല്‍ക്കറിന്റെ 25 ാം ചിത്രമാണെന്നത് ഒരു പ്രത്യേകതയാണ്. രണ്ട് വര്‍ഷം മുന്നേയാണ് ചിത്രം അനൗണ്‍സ് ചെയ്യതത്. അന്നുമുതല്‍ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍.
വായൈ മൂടി പേസവും.ഒകെ കണ്‍മണി തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് ചിത്രം എത്തുന്നത്.ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.