ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ജ്യോതിര്‍മയി. ഇന്ത്യൻ ചലച്ചിത്ര വേദിയിലെ പ്രശസ്തിയാർജ്ജിച്ച ഒരു നടിയാണ് ജ്യോതിർമയി. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. ആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം പൈലറ്റ് എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രമാണ്. ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനവും ഈ സിനിമയും ഒപ്പം ജ്യോതിർമയിയും മലയാളികളുടെ മനസ്സിൽ നിന്ന് മാറില്ല എന്ന് ഉറപ്പാണ്.
ആദ്യകാലം ഏഷ്യാനെറ്റ് ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് ജ്യോതിര്‍മയി. നേരത്തെ മൊട്ടയടിച്ചെത്തിയ ജ്യോതിര്‍മയിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. അതുപോലെ നടി നസ്രിയ പങ്കുവച്ച ചിത്രങ്ങളും വൈറൽ ആയിരുന്നു. ബോബ് ചെയ്ത കുറച്ച നരയൊക്കെ കാണിച്ചായിരുന്നു ആ ചിത്രങ്ങൾ. ഇരുവരും നല്ല കൂട്ടാണ് എന്ന് ആ ചിത്രത്തിൽ നിന്ന് തന്നെ വ്യകതമാണ്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നടി ജ്യോതിർമയിയെ കണ്ട് അന്ന് ആരാധകർ അമ്പരന്നിരുന്നു.
1983ൽ കോട്ടയം ജില്ലയിൽ ജനാർദ്ധനൻ സരസ്വതി ദമ്പതികൾക്ക് ജനിച്ച ജ്യോതിർമയി ഇപ്പോൾ കൊച്ചി കടവന്ത്രയിലാണ് താമസം. എറണാകുളം മഹാരാജാസിലാണ് നടി കോളേജ് വിദ്യാഭാസം പൂർത്തിയാക്കിയത്. ഒരു സോഫ്റ്റ്‌വേർ എൻജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. 2011 ഒക്ടോബറിൽ ജ്യോതിർമയിയും ഭർത്താവ് നിഷാന്തും സംയുക്തമായി നൽകിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചതിനെത്തുടർന്ന് ഈബന്ധം വേർപിരിഞ്ഞു. 2015 ഏപ്രിൽ നാലിനു അമൽ നീരദിനെ വിവാഹം ചെയ്തു. അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരാകുന്നു എന്ന വാര്‍ത്ത കേട്ട ആരാധകരൊക്കെ ഒന്ന് ഞെട്ടിയിരുന്നു. ഇതുവരെ ഒരു ഗോസിപ്പു കോളത്തിലും ഇരുവരുടെയും പേര് പറഞ്ഞു കേട്ടിട്ടില്ല. വിവാഹ മോചിതയായ ജ്യോതിര്‍മായി ഇടയ്ക്ക് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വലിയ ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെയായിരുന്നു ഇരുവരുടെയും കല്യാണം. പ്രണയമായിരുന്നു എന്ന് പലകോണില്‍ നിന്നും പറഞ്ഞുകേട്ടിരുന്നെങ്കിലും സത്യാവസ്ഥ അറിയില്ലായിരുന്നു.
മഹാരാജാസ് കോളേജിൽ തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ചലച്ചിത്ര ഭ്രമവുമായി നടന്ന സംഘത്തിൽ അംഗമായിരുന്നു അമൽ. ഛായാഗ്രാഹകൻ രാജീവ് രവി, യുവ സംവിധായകരായ അൻവർ റഷീദ്, വിനോദ് വിജയൻ തുടങ്ങിയവർ ഈ കൂട്ടായ്മയിൽനിന്നാണ് ചലച്ചിത്ര രംഗത്തേക്ക് വളർന്നത്. അമൽ രണ്ടു തവണ കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. അതുകൊണ്ടു തന്നെ മഹാരാജാസില്‍ പഠിക്കുന്ന കാലം മുതല്‍ അമല്‍ നീരദിനെ ജ്യോതിര്‍മയിക്ക് അറിയാം. ഒരു ചേട്ടന്‍, ഒരു ബിഗ് മാന്‍ എന്ന ആദരവായിരുന്നത്രെ അമലിനോട് അക്കാലത്ത് ജ്യോതിര്‍മായിക്ക്. എപ്പോഴും കലാപരിപാടികളും മറ്റുമായി ഒരു ആഘോഷമായിരുന്നു മഹാരാജാസ് കാലം. അന്ന് ജ്യോതിര്‍ മയി പെയിന്റിങ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. അതിനടയിലാണ് അമൽ നീരദുമായി കൂടുതൽ പരിചയപ്പെടുന്നത്. ആ പരിജയം നല്ല കൂട്ടുകാർ എന്ന നിലയിൽ മുന്നോട് പോയിരുന്നു. പിന്നീട് ഇരുവരും കണ്ടുമുട്ടുന്നത് അമല്‍ കൊല്‍ക്കത്തയില്‍ സത്യജിത്ത്‌റായ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച് ബര്‍ലിനിലെ സ്‌ക്കോളര്‍ഷിപ്പും കഴിഞ്ഞു വന്ന സമയത്തായിരുന്നു. കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരിക്കെത്തന്നെ അമൽ ഛായാഗ്രഹണത്തിൽ മികവു തെളിയിച്ച വ്യക്തിയാണ്. പിന്നീട് ഗോഥേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്കോളർഷിപ്പോടെ ബെർലിനിലെ കോൺറാഡ് വോൾഫ് ഹായ് ഫിലിം സ്കൂളിൽ ഉപരിപഠനം നടത്തി. മടങ്ങിയെത്തിയശേഷം മ്യൂസിക്ക് ആൽബങ്ങളും പരസ്യ ചിത്രങ്ങളും ചെയ്തുകൊണ്ടിരിക്കുന്പോഴാണ് രാംഗോപാൽ വർമയുടെ സിനിമാ നിർമ്മാണ കമ്പനിയായ ഫാക്ടറിയിൽ അവസരം ലഭിച്ചത്. അതുവരെ ഇരുവരും സംസാരിക്കുകയോ അങ്ങനെ ഒന്നും ഇല്ലായിരുന്നു. അമല്‍ അന്നൊരു പരസ്യം ചെയ്തിരുന്നു. ആ പരസ്യത്തിനു വേണ്ടിയൊരു ഫോട്ടോ ഷൂട്ടുണ്ടായിരുന്നു. അതോടെ കുറച്ചുകൂടി ഫ്രണ്ട്ഷിപ്പായി മാറി. ഇടയ്ക്ക് പല കാര്യങ്ങളും സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമായിരുന്നു. അന്നും അങ്ങനെ പ്രണയമൊന്നും ഇല്ലായിരുന്നു. മഹാരാജാസിൽ പഠിച്ച രണ്ടു അറിയാവുന്ന ആൾകാർ.
പിന്നീട് ജ്യോതിർമയിയുടെ ജീവിതത്തില്‍ ഒരു ദുരന്തം വന്ന സമയത്താണ് അമലുമായി നന്നായി അടുത്തത്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു അത്. എല്ലാവരും വളരെ മോശമായി പറയുന്നതും, ചുറ്റുമുള്ള പലരും നോക്കുന്നതും ഒന്നും അത്ര സുഖമായി തോന്നീല. ആ കൂട്ടത്തിൽ ഒട്ടും ജഡ്ജ് ചെയ്യാതെ അസുഖകരമായി തോന്നാത്തവിധം ജ്യോതിർമയിയോട് പെരുമാറിയതാണ് ഇരുവരെയും കൂടുതൽ അടുപ്പിച്ചത്. പതുക്കെ വളര്‍ന്നു വന്ന് ഗാഢമായി തീര്‍ന്ന സൗഹൃദം. പിന്നെ ഒരു സുഹൃത്തിനെക്കാളുപരിയായി തോന്നി. സൗഹൃദം, ആദരവ് എല്ലാം ചേര്‍ന്ന വികാരം. ഓരോ ദിവസവും അടുക്കുന്നതായി തന്നെ ഇരുവർക്കും തോന്നി. അവസാനം പരസ്പരം വളരെ കംഫര്‍ട്ടബിളായനുഭവപ്പെട്ടു തുടങ്ങിയപ്പോൾ രണ്ടുപേരും ചിന്തിച്ചു തീരുമാനം എടുത്തു. എന്തുകൊണ്ട് നമുക്കൊരുമിച്ച് ഒരു ജീവിതം ആരംഭിച്ചുകൂട എന്ന്. ഇരുവരും വലുതായി എല്ലാരോടും മിണ്ടുന്ന സ്വഭക്കാരല്ല. അത് തന്നെയാണ് അവർ തമ്മിൽ ഒന്നിച്ചതും. അച്ഛനില്ലാത്തതുകൊണ്ടു തന്നെ നടിയുടെ ജീവിതത്തിൽ അമ്മയ്ക്ക് നല്ല വിഷമം ആയിരുന്നു. ഇത് വീട്ടിൽ പറഞ്ഞപ്പോൾ അമ്മയ്ക്കാണ് ഏറ്റവും കൂടുതൽ സന്തോഷമായത്. അമലിന്റെ അച്ഛനമ്മമാര്‍ക്കും അതുപോലെ തന്നെയായിരുന്നു.