കാറുകളോടും പുതിയതായി ഇറങ്ങുന്ന ഗാട്‌ജെറ്റ്‌സിനോടും മമ്മൂക്കയ്ക്കുളള പ്രിയം ആരാധകര്‍ക്കിടയില്‍ പരസ്യമാണ്. 369 രജിസ്‌ട്രേഷന്‍ നമ്പരുളള മമ്മൂക്കയുടെ കാറുകളൊക്കെ മെഗാസ്റ്റാറിനെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതമാണ്. മമ്മൂക്കയുടെ കാറുകളുടെയും കാരവന്റെയും നമ്പര്‍ 369 ആണ്. 369 ലാന്‍ഡ് ക്രൂസറാണ് മമ്മൂട്ടിയുടെ പുതുയ വാഹനം. ഈ വാഹനത്തിലാണ് മമ്മൂട്ടി പൊതു പരിപാടികള്‍ക്കും ലൊക്കേഷനിലും പോകുന്നത്. എന്നാല്‍ മമ്മൂക്കയെക്കുറിച്ച് പണ്ടു മുതലെ കേള്‍ക്കുന്ന ഒരു തമാശയ്ക്ക് പിന്നിലെ രഹസ്യമാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്.
മമ്മൂട്ടിയുടെ ഡ്രൈവര്‍ ആയിരിക്കും ലോകത്തിലെ ഏറ്റവും സന്തോഷവാനായ തൊഴിലാളി എന്നത് സിനിമാലോകത്തെ തമാശയാണ്. അതിന് കാരണം ഇതാണ് ദീര്‍ഘദൂര, ഹ്രസ്വ ദൂര യാത്രകളില്‍ ഡ്രൈവിംഗ് സീറ്റില്‍ പലപ്പോഴും മമ്മൂട്ടിയായിരിക്കും. ലക്ഷ്യ സ്ഥാനത്തെത്തുമ്പോള്‍ വാഹനം ഒതുക്കിയിടുന്ന ജോലി മാത്രമേ അതുവരെ പിന്‍സീറ്റിലിരിക്കുന്ന ഡ്രൈവര്‍ക്കുണ്ടാകൂ എന്നതാണ്. വാഹനങ്ങളോടുളള കമ്പം കാരണം മമ്മൂക്കയാണ് പലപ്പോഴും വാഹനം ഓടിക്കുന്നത്.
മമ്മൂട്ടി ആദ്യം സ്വന്തമാക്കിയ വാഹനം ഒരു ലാമ്പി സ്‌കൂട്ടറായിരുന്നു. ഇപ്പോള്‍ അതില്ല. ഉണ്ടായിരുന്നെങ്കില്‍ പുരാവസ്തുവായി സൂക്ഷിക്കുമായിരുന്നെന്ന് മമ്മൂട്ടി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ മമ്മൂട്ടിയ്ക്ക് വാഹനങ്ങളോട് ഏറെ പ്രിയമായിരുന്നു.മമ്മൂട്ടിയുടെ ജന്മദിനത്തിന് ദുല്‍ഖര്‍ സല്‍മാന്‍ സമ്മാനിച്ചത് ഒരു എ ക്ലാസ് ബെന്‍സ് ആയിരുന്നു. ദുല്‍ഖറിന്റെ പജീറോ സ്പോര്‍ട്ടിനും 369 തന്നെയാണ് നമ്പര്‍. വാപ്പയെപോലെ തന്നെ മകന്‍ ദുല്‍ഖറിനും വലിയ വാഹനക്കമ്പമാണ് ഉളളത്. താരത്തിന്റെ മകള്‍ മറിയത്തിനും വാഹത്തിനോടുളള ഇഷ്ടം മുന്‍പ് ചിത്രങ്ങളിലൂടെ ആരാധകര്‍ മനസ്സിലാക്കിയിരുന്നു.