Latest News

നടന്‍ ഗണേഷ് കുമാറിന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കിലോ? അടിയുണ്ടാക്കി പോയ ഭാര്യ ഇപ്പോള്‍ സ്വന്തം വീട്ടില്‍; വഴക്കിട്ടതിന് കാരണം തേടി നാട്ടുകാര്‍

Malayalilife
topbanner
നടന്‍ ഗണേഷ് കുമാറിന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കിലോ? അടിയുണ്ടാക്കി പോയ ഭാര്യ ഇപ്പോള്‍ സ്വന്തം വീട്ടില്‍; വഴക്കിട്ടതിന് കാരണം തേടി നാട്ടുകാര്‍

പ്രമുഖ നടനും പത്തനാപും എംഎല്‍എയുമാണ് കെ ബി ഗണേഷ്‌കുമാര്‍. 2013ല്‍ യാമിനി തങ്കച്ചിയെന്ന ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയ നടന്‍ 2014ലാണ് ഒരു പ്രമുഖ ചാനലിലെ മാധ്യമപ്രവര്‍ത്തകയായ ബിന്ദു മേനോനെ വിവാഹം ചെയ്തത്. എന്നാല്‍ ബിന്ദു മേനോനുമായുള്ള നടന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

കുടുംബബന്ധത്തിലെ ചില പ്രശ്നങ്ങളുടെ പേരിലാണ് 20 വര്‍ഷത്തോളമായി ഗണേഷ്‌കുമാറുമായുള്ള വിവാഹബന്ധം യാമിനി തങ്കച്ചി ഉപേക്ഷിച്ചത്. അന്ന് കടുത്ത ആരോപണങ്ങളാണ് യാമിനി ഗണേഷിനെതിരെ ഉന്നയിച്ചത്. എംബിബിഎസ് ബിരുദധാരിയാണെങ്കിലും ഉന്നതപഠനത്തിന് പോലും ഭര്‍തൃവീട്ടിലെ പ്രശ്നങ്ങള്‍ കാരണം സാധിച്ചില്ലെന്ന് യാമിനി വെളിപ്പെടുത്തി. എന്നാല്‍ വിവാഹം കഴിച്ചത് മുതല്‍ ഗണേഷുമായി പ്രശ്നങ്ങള്‍ ആയിരുന്നെങ്കിലും ഗണേഷിനെ ചുറ്റിപ്പറ്റി കേട്ടിരുന്ന ഗോസിപ്പുകളായിരുന്നില്ല താന്‍ ബന്ധം അവസാനിപ്പിക്കുള്ള കാരണമെന്നാണ് അന്ന് യാമിനി പറഞ്ഞത്. നേരിട്ടനുഭവിച്ചതും കണ്ടതും ആയ കാര്യങ്ങള്‍ തന്നെ ഒരുപാടുണ്ടെന്നും യാമിനി വെളിപ്പെടുത്തിയിരുന്നു. സോളാര്‍ കേസിലെ സരിതയുമായി ബന്ധപ്പെട്ടും അന്ന് ഗണേഷിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. 2013ല്‍ വിവാഹമോചിതനായ ഗണേഷ് 2014ലാണ് പാലക്കാട് സ്വദേശിനിയായ ബിന്ദുമേനോനെ വിവാഹം ചെയ്തത്. ബിന്ദുവിന്റെയും രണ്ടാം വിവാഹം ആയിരുന്നു ഇത്.

ഇതിന് ശേഷം ഗണേഷ് കുമാറിനൊപ്പം പത്തനാപുരത്തെ വീട്ടിലും ദുബായിലുമായിട്ടായിരുന്നു ബിന്ദുവിന്റെ താമസം. അതേസമയം ഇപ്പോള്‍ യാമിനിയുടെ ജീവിതത്തില്‍ സംഭവിച്ചതിന് സമാനമായ കഥ തന്നെയാണ് ബിന്ദുവിന്റെ ജീവിതത്തിലും സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. ഗണേഷ് കുമാറിന്റെ പേഴ്സണല്‍ അസിസ്റ്റന്റുമാര്‍ വഴിവിട്ട കാര്യങ്ങള്‍ക്കായി ഗണേഷ് കുമാറിനൊപ്പം നില്‍ക്കുന്നുവെന്ന പേരിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കമെന്നാണ് റിപ്പോര്‍ട്ട്. ഗണേഷ് കുമാറിന്റെ വലം കൈ ആയ ഒരു പേഴ്സണല്‍ അസിസ്റ്റന്റിനെ ബിന്ദു ഇതിന്റെ പേരില്‍ മര്‍ദ്ദിച്ചത്ര. പിന്നാലെ ഗണേഷുമായും വഴക്കുണ്ടായി. ഇതിന്റെ പേരില്‍ പേഴ്സണ്‍ അസിസ്റ്റന്റിനെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ബിന്ദു ഭര്‍തൃവീട് ഉപേക്ഷിച്ച് പാലക്കാട്ടെ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇവിടെയാണ് ഇപ്പോള്‍ ബിന്ദു താമസിക്കുന്നത്. ഈ പ്രശ്നങ്ങളുടെ പേരില്‍ ഇനി ഇരുവരും ഒരുമിച്ചില്ലെന്നാണ് പലരോടും വ്യക്തമാക്കിയത്. ഗണേഷ് കുമാറിനും ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം പ്രശ്നക്കാരനായ പേഴ്സണല്‍ അസിസ്റ്റന്റിനെതിരെ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പേരിലും പരാതികള്‍ എത്തുകയാണ്.

ganeshkumar and bindu getting divorce

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES