Latest News

മതപരമായ ഒരു ചടങ്ങുകള്‍ ഒഴിവാക്കും;  'അസ്ഥി' പുഴയില്‍ ഒഴുക്കേണ്ട ആവശ്യമില്ല; സലീകുമാര്‍ പറഞ്ഞ അവസാന ആഗ്രഹം നടപ്പാക്കാന്‍ കുടുംബാംഗങ്ങള്‍; രാവിലെ 9 മുതല്‍ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം; പറവൂരിലെ 'ലാഫിംഗ് വില്ല'യില്‍ നടന് അന്ത്യവിശ്രമം ഒരുങ്ങുമ്പോള്‍

Malayalilife
 മതപരമായ ഒരു ചടങ്ങുകള്‍ ഒഴിവാക്കും;  'അസ്ഥി' പുഴയില്‍ ഒഴുക്കേണ്ട ആവശ്യമില്ല; സലീകുമാര്‍ പറഞ്ഞ അവസാന ആഗ്രഹം നടപ്പാക്കാന്‍ കുടുംബാംഗങ്ങള്‍; രാവിലെ 9 മുതല്‍ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം; പറവൂരിലെ 'ലാഫിംഗ് വില്ല'യില്‍ നടന് അന്ത്യവിശ്രമം ഒരുങ്ങുമ്പോള്‍

നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നു രാവിലെ 9 മുതല്‍ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരമര്‍പ്പിക്കും.

ചിരിയുടെ തമ്പുരാനായി മലയാളി ഹൃദയങ്ങളില്‍ ഇടംനേടിയ താരത്തിന്റെ വിയോഗത്തില്‍ സിനിമാ സാംസ്‌കാരിക ലോകം അഗാധമായ ദുഃഖത്തിലാണ്. പറവൂരിലുള്ള തന്റെ ഇരുനില വീടിന് 'ലാഫിംഗ് വില്ല' എന്നായിരുന്നു സലിംകുമാര്‍ പേരുനല്‍കിയിരുന്നത്. 

തന്റെ മൃതസംസ്‌കാരം സംബന്ധിച്ച് യാതൊരുവിധ മതപരമായ ചടങ്ങുകളും നടത്തരുതെന്ന് സലിംകുമാര്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ വീട്ടുകാരോട് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ മരണാനന്തരം തന്റെ അസ്ഥി പുഴയില്‍ ഒഴുക്കേണ്ടതില്ല എന്നും അദ്ദേഹം തന്റെ ആഗ്രഹമായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടായിരുന്നു. ജീവിതത്തിലെന്നപോലെ മരണത്തിലും സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം യാത്രയാകുന്നത്. 

ശ്വാസതടസം കടുത്തതിനെ തുടര്‍ന്നാണ് സലിംകുമാറിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയയും രക്തത്തിലെ അണുബാധയും കടുത്തതോടെ വെന്റിലേറ്റര്‍, ആന്റിബയോട്ടിക്കുകള്‍, ഡയാലിസിസ് അടക്കമുള്ള ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത്. 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കടുത്ത കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് സലിംകുമാര്‍ വലിയ രീതിയിലുള്ള ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. തനിക്ക് ലിവര്‍ സിറോസിസ് ബാധിച്ചത് അമിതമായ മദ്യപാനം കൊണ്ടല്ലെന്നും, മറിച്ച് അത് പാരമ്പര്യമായി ലഭിച്ച ഒരു അസുഖമാണെന്നും അദ്ദേഹം മുന്‍പ് തന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുകയും ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ തിരുത്തുകയും ചെയ്തിരുന്നു. 

രോഗാവസ്ഥയിലായിരുന്ന കാലയളവില്‍ ശരിയായ ചികിത്സയ്ക്ക് പകരം ചില വ്യാജ ചികിത്സകള്‍ തേടേണ്ടി വന്നതിനെക്കുറിച്ചും അത് തന്റെ ആരോഗ്യനിലയെ എത്രത്തോളം വഷളാക്കിയെന്നതിനെക്കുറിച്ചും താരം മുന്‍പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. 

Read more topics: # സലിംകുമാര്‍
actor salim kumar funeral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES