Latest News

നമ്മള്‍ ഒരിക്കലും അപരിചിതരാകേണ്ടവരല്ലായിരുന്നു;  ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര ആരംഭിക്കുന്നു; നടനും സംഗീതസംവിധായകനുമായ ആനന്ദ് മധുസൂദനന്‍ വിവാഹിതനായി; രജിസ്റ്റര്‍ വിവാഹത്തിലൂടെ ജീവിത സഖിയാക്കിയത് ശ്രീജ വിജയനെ

Malayalilife
നമ്മള്‍ ഒരിക്കലും അപരിചിതരാകേണ്ടവരല്ലായിരുന്നു;  ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര ആരംഭിക്കുന്നു; നടനും സംഗീതസംവിധായകനുമായ ആനന്ദ് മധുസൂദനന്‍ വിവാഹിതനായി; രജിസ്റ്റര്‍ വിവാഹത്തിലൂടെ ജീവിത സഖിയാക്കിയത് ശ്രീജ വിജയനെ

സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനന്‍ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. രജിസ്റ്റര്‍ വിവാഹമായിരുന്നു.
വിവാഹിതനായ വിവരം ആനന്ദ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ശ്രീജക്കൊപ്പമുളള ചിത്രങ്ങളും താരം പങ്കിട്ടു. '' 

നമ്മള്‍ ഒരിക്കലും അപരിചിതരാകേണ്ടവരല്ലായിരുന്നു. ഇന്ന്, നമ്മള്‍ ഒന്നിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. അതേ... എന്റെ ജീവിതത്തിന് ഏറ്റവും അനുയോജ്യയായ ആളോടൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതത്തിലേക്ക്... അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തികച്ചും ലളിതവും സ്വകാര്യവുമായ ചടങ്ങായിരുന്നു. ഞങ്ങളുടെ വിവാഹ വാര്‍ത്തയായി ഇതിനെ കണക്കാക്കണമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു''- ആനന്ദ് മധുസൂദനന്‍ കുറിച്ചു.

പൊടിമീശ മുളയ്ക്കണ കാലം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ആനന്ദ് മധുസൂദനനാണ്. സൂരജ് ടോം സംവിധാനം ചെയ്ത വിശേഷം എന്ന ചിത്രത്തിലൂടെ അദ്ദേഹം അടുത്തിടെ നായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിന്റെ കഥ,തിരക്കഥ, ഗാനരചന, സംഗീതം എന്നിവ നിര്‍വഹിച്ചതും ആനന്ദ് തന്നെയായിരുന്നു.

anand madhusoodanan wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES