Latest News

പലര്‍ക്കും സന്തോഷകരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് അവസാനിച്ചിരിക്കുന്നത്; കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളുമായി താരങ്ങള്‍

Malayalilife
topbanner
 പലര്‍ക്കും സന്തോഷകരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് അവസാനിച്ചിരിക്കുന്നത്; കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളുമായി താരങ്ങള്‍

ലോകം കൊറോണയോട് പൊരുതിക്കൊണ്ടിരിക്കുമ്പോഴാണ് മഴക്കെടുതിയും ഉരുള്‍പ്പൊട്ടലും പ്രളയവുമെല്ലാം ഭീതിയായി നിറയുന്നത്. മലയാളികള്‍ക്ക് ഇന്നലത്തെ ദിവസം ദുഖവും നടുക്കവും കൊണ്ടു നിറഞ്ഞ ഒന്നായിരുന്നു. വലിയ ദുരന്തരങ്ങളെ നേരിടുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി നാടിനെ നടുക്കിയ വിമാന അപകടം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം പതിനെട്ട് കവിഞ്ഞു. കുട്ടികളടക്കമുള്ളവരാണ് ഈ അപകടത്തില്‍ മരണമടഞ്ഞത്. 

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പൈലറ്റ് ദീപക് വസന്ത് സഥെയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അപകടത്തിന്റെ ആഘാതം കുറഞ്ഞതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചിരുന്നു.നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും എയര്‍ഫോഴ്‌സിലും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹം എയര്‍ ഇന്ത്യയിലെത്തിയത്. അപകടത്തിന്റെ വിവരം എത്തിയപ്പോള്‍ തന്നെ നിരവധിപേരാണ് സഹായഹസ്തവുമായി എത്തിയത്. കൊറോണക്കാലത്തും മറ്റു ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ഒന്നായി പരിശ്രമിച്ചു. തങ്ങളുടെസോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ താരങ്ങളും ദുരന്തത്തില്‍ സഹായങ്ങളുമായി എത്തിയിരുന്നു. ഇപ്പോഴും തങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആകുവിധം സാഹയം ചെയ്യാന്‍ ശ്രമിക്കുകയാണ് താരങ്ങള്‍. വിമാന അപകടത്തില്‍ മരണപ്പെട്ടര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എല്ലാ ഭാഷകളിലേയും താരങ്ങള്‍ എത്തിയിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തു. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ജീവന്‍ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ അനുശോചനമറിയിക്കുന്നുവെന്നും കോഹ്ലി കുറിച്ചു.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ സങ്കടകരമായ ദിവസമാണ്. നമുക്കിടയിലെ ഭാഗ്യവാന്മാര്‍, സുഖസൗകര്യങ്ങളില്‍ ഇരുന്ന് ലോകം പഴയരീതിയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുമ്‌ബോള്‍ മറ്റു പലര്‍ക്കും സന്തോഷകരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. ഈ വിഷമഘട്ടത്തെ അതിജീവിക്കാനും മുന്നോട്ടുപോവാനുമുള്ള ശക്തി എല്ലാവര്‍ക്കും ഉണ്ടാവട്ടെ. രാജമലയിലും കോഴിക്കോടും ഇന്ന് നമ്മളെ വിട്ടുപോയവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഖത്തില്‍ പങ്കുചേരുന്നു, പ്രാര്‍ത്ഥനകളെന്നും നടന്‍ പൃഥ്വിരാജ് കുറിച്ചിരുന്നു.  ദീപക് വസന്ത് സാഥേക്ക് ആദരാഞ്ജലികളും പൃഥ്വി അര്‍പ്പിച്ചിരുന്നുറെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍(റിട്ട.)സാഥെ. അദ്ദേഹത്തെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനമുണ്ടെന്നും ആ സംഭാഷണം എന്നുമോര്‍ക്കുമെന്നാണ് പൃഥ്വിരാജ് കുറിച്ചത്.അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്‌നിഗോളമായില്ല എന്ന് കുറിച്ചുകൊണ്ടാണ് സുരഭി രംഗത്ത് എത്തിയത്.

 നിരവധി താരങ്ങള്‍ സംഭവത്തില്‍ അനുശോചനം അറിയിക്കുകയും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കൃത്യമായ സന്ദേശങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.നടന്മാരായ അല്ലു അര്‍ജുന്‍, കുഞ്ചാക്കോ ബോബന്‍, അസ്‌കര്‍ അലി, അര്‍ജ്ജുന്‍ അശോകന്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ആന്റണി വര്‍ഗ്ഗീസ്, നന്ദു ആനന്ദ്, വിനയ് ഫോര്‍ട്ട്, ധനേഷ് ആനന്ദ്, സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം, ഇന്ദ്രജിത്ത്, അശ്വിന്‍ കുമാര്‍, അനു മോഹന്‍, നടിമാരായ ഭാവന, രജിഷ വിജയന്‍, റിമ കല്ലിങ്കല്‍, അനശ്വര രാജന്‍, സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍, സംവിധായകരായ ആഷിഖ് അബു, മിഥുന്‍ മാനുവല്‍, ഒമര്‍ ലുലു, തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര നിരവധി സെലിബ്രിറ്റികളാണ് മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളുമായി രംഗത്തുവന്നത്. നിരവധി താരങ്ങള്‍ സംഭവത്തില്‍ അനുശോചനം അറിയിക്കുകയും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കൃത്യമായ സന്ദേശങ്ങള്‍ പങ്കുയ്ക്കുകയും ഒക്കെ ചെയ്യുന്നുമുണ്ട്ഒരു നിമിഷം പോലും വൈകാതെ കൊറോണയെ വകവെക്കാതെ ഓരോ ജീവിതങ്ങളെയും വാരിയെടുത്ത കൈകളെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ച എല്ലാ പ്രദേശവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട് എന്നും നിരവധി താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.

കൊറോണ ഭീതിയിലും അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കൈമെയ് മറന്ന് രംഗത്തിറങ്ങിയവരെയും അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ മഴയെ വകവെക്കാതെ ബ്ലഡ് ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരെയും അഭിനന്ദിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ എത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അര്‍ദ്ധരാത്രിയിലും വിമാന ദുരന്തത്തില്‍ പെട്ടവര്‍ക്കായി രക്തം ദാനം ചെയ്യാന്‍ തയ്യാറായി വന്ന പ്രിയപ്പെട്ടവര്‍ ബ്ലഡ് ബാങ്കിന് മുന്നില്‍ ക്യൂവിലാണ്.. ഇതാണ് കരുതല്‍.' ചാക്കോച്ചന്‍ കുറിച്ചു. 
അപകടത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങളും എമര്‍ജന്‍സി ഫോണ്‍ നമ്പറുകളും ജനങ്ങളിലേക്ക് എത്തിക്കാന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഉപയോഗപ്പെടുത്തുകയാണ് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍.

വെള്ളിയാഴ്ച രാത്രി 7.40നാണു കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി അപകടമുണ്ടായത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 1344 ദുബായ്-കോഴിക്കോട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റും സഹ പൈലറ്റും ഉള്‍പ്പടെ 17 പേരാണ് അപകടത്തില്‍ മരിച്ചു.കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വിമാനം വീഴുകയായിരുന്നു. ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

flight crash celebrities express grief

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES