ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗായത്രി അരുണ്‍. ആറ് വര്‍ഷത്തോളം സംപ്രേഷണം ചെയ്ത സീരിയലില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ എന്നീ ചിത്രങ്ങളിലും അഭിനിയിച്ചിട്ടുണ്ട്. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അത്രത്തോളമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. പ്രേക്ഷകര്‍ക്ക് മുമ്പില്‍ ടെലിവിഷന്‍ സ്ക്രീനിലാണ് ഗായത്രി തിളങ്ങിയിരുന്നതെങ്കില്‍ ഇപ്പോഴിതാ സിനിമകളിലേക്കും ചുവടുവയ്ക്കുകയാണ് ഗായത്രി. വരാനിരിക്കുന്ന മമ്മൂട്ടിയുടെ വൺ, അർജുൻ അശോകന്‍റെ മെമ്പർ രമേശൻ തുടങ്ങിയ ചിത്രങ്ങളിലാണ് താരമെത്തുന്നത്.
തികച്ചും യാദ്രിശ്ചികമായി സീരിയലിലേക്ക് വന്ന കുട്ടിയായിരുന്നു ഗായത്രി അരുൺ. 12 വർഷമായി വിവാഹിത ആയ താരം മകൾ കല്യാണിക്ക് രണ്ടര വയസുള്ളപ്പോഴാണ് സീരിയലിൽ അഭിനയിച്ചത്. ആലപ്പുഴ ചേർത്തലയിലാണ് താരം കുടുംബവുമായി താമസം. ഭർത്താവ് അരുൺ എറണാകുളത്തു ടൈല്സിന്റെ ബുസിനെസ്സാണ്. മകൾ വളര്ന്നപ്പോൾ അമ്മയുടെ അഭിനയത്തിനെ പലപ്പോഴും വിമർശിക്കാറുണ്ട് എന്നും നടി മുൻപ് പറഞ്ഞിട്ടുണ്ട്. സീരിയലിന്റെ ഇടയ്ക്ക് തന്നെ നടിക്ക് രണ്ട് സിനിമകളോളം ചെയ്യാൻ സാധിച്ചു. സർവോപരി പാലാക്കാരൻ, ഓര്മ എന്നതായിരുന്നു ആ രണ്ട് ചിത്രങ്ങൾ. മറ്റു ഓഫേർസ് വന്നെങ്കിലും സീരിയലിന്റെ ഡേറ്റുമായി ഒത്തുചേർന്ന് പോകാൻ സാധിച്ചില്ല അത്കൊണ്ട് അത് ഉപേക്ഷിക്കേണ്ടി വന്നു. ഇവന്റ് മാനേജ്മെന്റിൽ ജോലി ചെയ്തയ്കൊണ്ടിരുന്ന ഗായത്രിയ്ക്ക് സിനിമ സീരിയൽ തന്നെയായിരുന്നു ആഗ്രഹം. കുഞ്ഞ് നാൾ മുതൽ അഭിനയത്തിൽ ഭയങ്കര താല്പര്യമുള്ള സ്വഭാവമായിരുന്നു ഗായത്രിക്ക്. ആലപ്പുഴ സെയ്ന്റ് മേരീസ് ഗേൾസ് സ്കൂളിൽ ആയിരുന്നു താരം പഠിച്ചതൊക്കെ. ഡാൻസ് പാട്ട് അഭിനയം അങ്ങനെ എല്ലാത്തിലും കുഞ്ഞ് നാൾ മുതൽ തന്നെ മിടുക്കിയായിരുന്നു ഗായത്രി. സ്വപ്നത്തിനു കൂട്ടുനിന്ന ഒരു ഭർത്താവും കുടുംബവും കൂടിയാണ് തനിക്കെന്നും താരം പലപ്പോഴും പറഞ്ഞിട്ടിട്ടുണ്ട്. മുൻ വാർഡ് കൗൺസിലറും ഇപ്പോൾ ആയുർവേദ മരുന്ന് കടയുമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ഗായത്രിയുടെ അച്ചൻ. 'അമ്മ മുനിസിപ്പൽ ചെയർ പേഴ്‌സണാണ്.
ഒരു രണ്ടുവര്ഷങ്ങൾക്ക് മുൻപ് നടി ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞ് വാർത്ത വന്നിട്ടുണ്ടായിരുന്നു. ആദ്യമൊക്കെ ആരാധകർ പേടിച്ചെങ്കിലും പിന്നീട് ഇത് വ്യാജമാണെന്നു തെളിയുക ആയിരുന്നു. നടി തന്നെ രംഗത്ത് വന്നു പറഞ്ഞ കാര്യമായിരുന്നു ഇത്. താൻ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും, മാനസിക അസുഖമുള്ളവരാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും താരം പറഞ്ഞു. ആദ്യമൊക്കെ തമാശ അയാണ് എടുത്തെങ്കിലും പിന്നീട് ഇത് സ്നേഹമുള്ളവരെ ബാധിക്കുന്നു അത്കൊണ്ട് ഷെയർ ചെയ്യരുത് എന്ന പറഞ്ഞായിരുന്നു നടി രംഗത്ത് വന്നത്. മുൻപ് പലപ്പോഴും നടി മരിച്ചു എന്ന് പറഞ്ഞ് വാർത്തകൾ വന്നിട്ടുണ്ട്. പക്ഷേ ഏറ്റവും അവസാനം ചില ചിത്രങ്ങളോട് കൂടിയായിരുന്നു വാർത്ത വന്നത്. നടിയുടെ ചിത്രങ്ങൾ എന്ന് പറഞ്ഞുള്ള വ്യാജവാർത്തകളായിരുന്നു ആകെ വ്യാപിച്ചത്. മുഖം മങ്ങിക്കൊടുത്തതിനാൽ എല്ലാരും ഭയന്നായിരുന്നു നടിക് ഫോൺ ചെയ്തത് എന്നായിരുന്നു നടി പറഞ്ഞത്. ഇത്തരത്തിൽ കാണിക്കുനനവരോട് ഒന്നും തന്നെ പ്രതേകിച്ചു പറയാനില്ല എന്നാണ് നടി അന്ന് പറഞ്ഞത്.