മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന്‍ ദീപന്‍ മുരളി. കഴിഞ്ഞ ഏപ്രിലാലായിരുന്നു ദീപന്റെ വിവാഹം. ഇപ്പോള്‍ താന്‍ അച്ഛനായതിന്റെ സന്തോഷം താരം ആരാധകരോട് പങ്കുവച്ചിരിക്കയാണ്. കുഞ്ഞിക്കാലുകളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ദീപന്‍ അച്ഛനായ സന്തോഷം അറിയിച്ചത്. ഒപ്പം തന്നെ കുഞ്ഞിന്റെ വ്യത്യസ്തമായ പേരും ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന്‍ ദീപന്‍ മുരളി. അവതാരകനായും നിരവധി സീരിയലുകളിലൂടെയും മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം ഏഷ്യാനെറ്റിലെ ബിഗ്ബോസ് പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 2018 ഏപ്രില്‍ 28നായിരുന്നു ദീപന്റെ വിവാഹം. സഹപ്രവര്‍ത്തകയായിരുന്ന മായയാണ് ദീപന്‍ വിവാഹം ചെയ്തത്. ഇപ്പോള്‍ താന്‍ അച്ഛനായ സന്തോഷം പങ്കുവച്ചിരിക്കയാണ് താരം. കുഞ്ഞിക്കാലുകളുടെയും കൈകളുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവച്ചത്.
ഇന്നലെ രാത്രി 11 10 ഓടെയാണ് താരത്തിന് മകള്‍ പിറന്നത്. പെണ്‍കുട്ടിയുടെ രൂപത്തില്‍ മരിച്ചുപോയ തന്റെ അമ്മ ഞങ്ങള്‍ക്കരികിലേക്ക് വന്നുവെന്നാണ് ദീപന്‍ കുറിച്ചത് മകളുടെ പേരും ദീപന്‍ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. നിങ്ങളോട് ഈ വാര്‍ത്ത പങ്കുവയ്ക്കാതെ ഞങ്ങളുടെ സന്തോഷം പൂര്‍ണമാകില്ലെന്ന് ദീപന്‍ പറയുന്നു. താരത്തിന് ആശംസ അറിച്ച് സീരിയല്‍ താരം എലീന പടിക്കല്‍, ബഡായി ബംഗ്ലാവ് ആര്യ തുടങ്ങിയവര്‍ എത്തിയിരുന്നു. കുഞ്ഞു മാലാഖയെ കാണാന്‍ കാത്തിരിക്കുന്നുവെന്ന് എലീന കുറിച്ചപ്പോള്‍ കുഞ്ഞു കാലുകള്‍ കാണാന്‍ കാത്തിരിക്കയാണെന്നാണ് ആര്യ പറഞ്ഞത്.
എന്നാല്‍ കുഞ്ഞിന്റെ വ്യത്യസ്തമായ പേരാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മേദസ്വിനി ദീപന്‍ എന്നാണ് കുഞ്ഞിന്റെ പേര്. ഹിന്ദു പുരാണത്തില്‍ സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേദസ്വിനി. ദീപന്റെ അമ്മയുടെ പേര് സരസ്വതി എന്നാണ്. വിവാഹത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ദീപന്റെ അമ്മ മരിക്കുന്നത്. ഇപ്പോള്‍ തനിക്ക് ജനിച്ച് മകള്‍ തന്റെ അമ്മ തന്നെയാണെന്നാണ് ദീപന്‍ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. അമ്മയുടെ പേരിന്റെ പേരിന്റെ പര്യായമായ മേദസ്വിനി എന്ന് മകള്‍ക്ക് താരം പേരിട്ടതിനു കാരണം അതാകുമെന്നാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പരമ്പരാഗ രീതിയില്‍ മായയുടെ സീമന്തം നടന്നത്. മായയുടെയും ദീപന്‍ മുരളിയുടെ അടുത്ത സുഹൃത്തായ ബഡായി ബംഗ്ലാവ് ആര്യയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ മനോഹര ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിരുന്നു.