Latest News

അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന് സംവിധായകന്‍ ഡാനിയല്‍ ശ്രാവണിന്റെ പോസ്റ്റ്! മകന്റെ പരാമര്‍ശത്തില്‍ ലജ്ജ തോന്നുന്നുവെന്ന് ഡാനിയേലിന്റെ അമ്മ

Malayalilife
 അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന്  സംവിധായകന്‍ ഡാനിയല്‍ ശ്രാവണിന്റെ പോസ്റ്റ്!   മകന്റെ പരാമര്‍ശത്തില്‍ ലജ്ജ തോന്നുന്നുവെന്ന്  ഡാനിയേലിന്റെ അമ്മ

 

തെലങ്കാനയിലെ വനിതാഡോക്ടര്‍ ക്രൂരബലാത്സഗത്തിനിരയായി കൊല്ലപ്പെട്ടത് രാജ്യമെമ്പാടും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസം മുമ്പ് തെലുങ്ക് സിനിമാ സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍ ഒരു പോസ്റ്റിട്ടത് വിവാദമായിരുന്നു. അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും സ്ത്രീകള്‍ കൈവശം കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാല്‍ അക്രമം ഒഴിവാക്കാമെന്നുമാണ് ഡാനിയേല്‍ പോസ്റ്റിട്ടത്. ഇപ്പോള്‍ മകന്റെ പോസ്റ്റിനെതിരെ സ്വന്തം അമ്മ തന്നെ രംഗത്തെത്തിയിരിക്കയാണ്.

ബലാത്സംഗം നേരിടാന് സ്ത്രീകളെടുക്കേണ്ട മുന്‍കരുതലുകള്‍ എന്ന മുഖവുരയോടെയാണ് സംവിധായകന്‍ തന്റെ അഭിപ്രായം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. അക്രമമില്ലാത്ത ബലാത്സംഗം സര്ക്കാര് പ്രോത്സാഹിപ്പിക്കണമെന്ന് ഇയാള്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. 

 

ഡാനിയലിന്റെ കുറിപ്പില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്. ബലാത്സംഗം എന്ന് പറയുന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം ഒഴിവാക്കേണ്ടതാണ്. സമൂഹവും വനിതാ സംഘടനകളുമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പ്രധാനകാരണക്കാര്‍. ബലാത്സംഗം ചെയ്യുന്ന ആള്‍ക്ക് നിയമം ഇളവ് നല്കിയാല്‍ കൊലപാതകമെന്ന ചിന്ത ഇത്തരക്കാരുടെ മനസില്‍ വരില്ല. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിട്ടാല്‍ കൊലപാതകമെന്ന ക്രൂരകൃത്യത്തില്‍ നിന്നും സ്ത്രീകള്‍ക്ക് രക്ഷപ്പെടാം. അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ നിയമവിധേയമാക്കണം. 18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവതികളാക്കണം. പെണ്‍കുട്ടികള്‍ പുരുഷന്‍മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാന്‍ പാടില്ല. എന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.
                                                                                                                                                                                                                                                                                                                ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്കുക. 18 വയസ് കഴിഞ്ഞവര്‍ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വെയ്ക്കുക...ലൈംഗികാഭിലാഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല. ഇത്തരത്തിലുള്ള എന്തെങ്കിലുമൊരു പദ്ധതി സര്‍ക്കാര്‍ പാസ്സാക്കേണ്ടിയിരിക്കുന്നു. എന്നായിരുന്നു പോസ്റ്റില്‍ ഡാനിയേല്‍ പറഞ്ഞത്.

ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയ ഒരു സംഘം സ്ത്രീകളോടാണ് സംസാരിക്കവെയാണ് മകന്റെ പരാമര്‍ശത്തില്‍ ലജ്ജ തോന്നുന്നതായി ഡാനിയേലിന്റെ അമ്മ അഭിപ്രായപ്പെട്ടത്. സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിന് എല്ലാ സ്ത്രീകളോടും മാപ്പപേക്ഷിക്കണമെന്നും ഇവര്‍ മകനോട് ആവശ്യപ്പെട്ടു. ഇവര്‍ സ്ത്രീകളുമായി സംസാരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ ഇയാള് കുറിപ്പ് ഫേസ്ബുക്കില്‍ നിന്ന് കുറിപ്പ് നീക്കം ചെയ്യുകയും ക്ഷമ പറഞ്ഞ് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇയാളുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധവുമായി ഒട്ടനവധിയാളുകള്‍ രംഗത്തെത്തി. ഡാനിയേല്‍ ശ്രാവണിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

Read more topics: # danial stravan,# mother
danial stravan mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക