നടിയായും ആക്ടിവിസ്റ്റ് ആയും ടെലിവിഷന്‍ അവതാരകയായുമൊക്കെ മുഖവുരകളുടെ ആവശ്യമില്ലാത്ത സാന്നിധ്യം തന്നെയാണ് ഭാഗ്യലക്ഷ്മി. കുമാരൻ നായരുടേയും ഭാർഗവി അമ്മയുടേയും മകളായി പാലക്കാട് ആയിരുന്നു ജനനം. ഷൊർണൂരിനടുത്തുള്ള കുറുപ്പത്ത് തറവാട്ടംഗം ആണ്. വളരെ ചെറുപ്രായത്തിലേ മതാപിതാക്കളെ നഷ്ടമായ ഭാഗ്യലക്ഷിമി വളർന്നത് അനാഥാലയത്തിലായിരുന്നു. പിന്നീട് വല്യമ്മയോടൊപ്പം ചെന്നൈയിൽ ജീവിച്ചു. വല്യമ്മയുടെ പ്രേരണയും നിർബന്ധവുമാണ് സിനിമാരംഗത്തേക്ക് എത്തിച്ചത്. ബാല്യകാലം മുതൽ സ്വന്തം കാലിൽ നിൽക്കുകയും ഏകദേശം 10 വയസ്സുമുതൽ ഡബ്ബിങ് രംഗത്ത് എത്തി കുടുംബത്തിനു വരുമാനമാകയും ചെയ്തു. കുഞ്ഞുനാള് മുതൽ സിനിമയിലുള്ള താരം നിരവധി ചിത്രങ്ങളിലാണ് ജോലി ചെയ്തത്.വളരെ ചെറുതിലെ വരുമാനം നേടിയ താരം അങ്ങനെയാണ് ശക്തമായ സ്ത്രീ മനസിന്റെ ഉടമയായി മാറിയത്. 1975ൽ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലാണ് ആദ്യമായി ശബ്ദം നൽകിയത്. ഏതാനും സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയം തന്റെ പണിയല്ല എന്നു തിരിച്ചറിഞ്ഞ ഭാഗ്യലക്ഷ്മി ഡബ്ബിംഗ് രംഗത്ത് ശ്രദ്ധപതിപ്പിച്ചു. എന്നാലും ആ ചിത്രങ്ങളൊക്കെ തന്നെ മികച്ചത് തന്നെയാണ്.
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി അവർ മാറി. ഭാഗ്യലക്ഷ്മി എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന് ബ്രേക്ക് നേടിക്കൊടുത്തത് ജയന്‍ നായകനായ പ്രശസ്ത ചിത്രം 'കോളിളക്ക'മാണ്. സുമലതയ്ക്കുവേണ്ടിയാണ് ഭാഗ്യലക്ഷ്മി ഈ ചിത്രത്തില്‍ ഡബ്ബ് ചെയ്തത്. 1991 ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ സംസ്ഥാന അവാർഡ് നേടി. മേനക, നദിയ മൊയ്തു, ശോഭന, ഉര്‍വ്വശി, നയന്‍താര തുടങ്ങി മലയാളത്തിലെ മിക്ക ഒന്നാംനിര നടിമാരുടെയും ശബ്ദമായിമാറി ഭാഗ്യലക്ഷ്മി. 'മണിച്ചിത്രത്താഴി'ല്‍ ശോഭന അവതരിപ്പിച്ച 'ഗംഗ' എന്ന കഥാപാത്രത്തിന് പൂര്‍ണ്ണതയേകുന്നതില്‍ ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെ അനേകം കഥാപാത്രങ്ങള്‍. ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി നിരവധി തവണ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഭാഗ്യലക്ഷ്മിയെ തേടിയെത്തി. 'സ്വരഭേദങ്ങള്‍' എന്ന ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
വിവാഹിതയായ ഇവർ ഏറെനാളായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണ്. നിധിൻ ,സചിൻ എന്നീ രണ്ടു മക്കളുണ്ട്. തന്നെ കുറിച്ചുള്ള അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് എന്ന പരാതിയുമായി വിജയ് പി നായർ എന്ന വ്യക്തിയുടെ വീട്ടിൽ കയറി ആകർമിച്ചു എന്നൊക്കെ കേസുകളുണ്ടായിരുന്നു. കഴിഞ്ഞ വര്ഷം തിരുവനന്തപുരത്തു കോളിളക്കം സൃഷ്ടിച്ച വിഷയമായിരുന്നു ഇത്. ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.