ഇന്ന് ഫെബ്രുവരി 4 ലോക കാൻസർ ദിനം. അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റു ഭാഗങ്ങളെയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം. സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, രോഗാണുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു. ഇങ്ങനെയാണ് അർബുദത്തിനെ പറ്റി വ്യക്തമാക്കുന്നത്. "I am and I will" എന്ന ആപ്തവാക്യവുമായാണ് 2020ൽ ലോക ക്യാൻസർ ദിനം ആചരിക്കുന്നത്.
ബോളിവുഡ് നടി മനീഷ കൊയ്‌രാളയെ അറിയാത്തതായി മലയാളികൾ പോലും ആരുമുണ്ടാവില്ല. ദിൽ സേ, മാൻ, 1942 എ ലവ് സ്റ്റോറി, അകെലെ ഹം അകെലെ തും തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ പ്രശസ്തയാണ് മനീഷ. കാൻസർ അതിജീവിച്ചവരിൽ ശ്രദ്ധേയയാണ് മനീഷ. ആദ്യഘട്ടത്തിൽ അണ്ഡാശയ അർബുദം കണ്ടെത്തിയതായി അറിഞ്ഞപ്പോൾ അവർ കാഠ്മണ്ഡുവിലായിരുന്നു. പിന്നീട് യുഎസിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിൽ ചികിത്സ തേടി. ചികിത്സയ്ക്കൊപ്പം ദൃഢമായ ഇച്ഛാശക്തിയോടെയാണ് മനീഷ രോഗത്തെ തോൽപ്പിച്ചത്. അങ്ങനെ കാൻസർ അതിജീവിച്ചതിൽ മനീഷയും ഉണ്ട്.
ഖിലോന, പത്തർ കെ സനം, ഡോ റാസ്റ്റ്, ഉപാസ്ന തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായ മുംതാസിന് 54 വയസ്സുള്ളപ്പോഴാണ് സ്തനാർബുദം കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ ഉറച്ച പിന്തുണയോടെ രോഗത്തിനെതിരെ പോരാടിയ മുംതാസ് ഒടുവിൽ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു. ഇവർക്ക് നതാഷ, തന്യ എന്നീ രണ്ട് മക്കളുണ്ട്. മകൾ, നതാഷ ബോളിവുഡ് നടനായ ഫർദീൻ ഖാനിനെ വിവാഹം ചെയ്തു. ഇപ്പോൾ നടിയ്ക് 74 വയസ്സാണ്. മകളോടൊപ്പം ലണ്ടനിലാണ് നടി. ഇടയ്ക് നടി മരിച്ചുവെന്ന വ്യാജവാർത്തയോട് പ്രതികരിച്ചു നടി രംഗത്തുണ്ടായിരുന്നു.
ആദ്യ കാലങ്ങളിൽ മറാത്തി, തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചിരുന്നത്. സോണി ടെലിവിഷൻ നടത്തുന്ന ഒരു റിയാലിറ്റി പരിപാടിയായ ഇന്ത്യൻ ഐഡോൾ-4 പരിപാടിയിലെ ഒരു വിധികർത്താവാണ് സോണാലി ബേന്ദ്രെ. 2018 ജൂലൈ 4-ന് താൻ അർബുദബാധിതയാണെന്ന് സോണാലി ഫേസ്ബുക്കിലൂടെ അറിയിച്ചു. തുടർന്ന് അമേരിക്കൻ ഐക്യനാടുകളിൽ ചികിത്സയ്ക്കുപോയ അവർ നവംബറിലാണ് തിരിച്ചെത്തിയത്. ജാഗ്രതയോടെ ക്യാന്‍സറിനെ എങ്ങനെ നേരിടാം എന്ന സന്ദേശത്തിലൂടെയാണ് ബോളിവുഡ് താരം സോണാലി ബേന്ദ്ര ക്യാന്‍സര്‍ ദിനത്തെ വരവേറ്റത്. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി മാസങ്ങളായി സോണാലി ന്യൂയോര്‍ക്കിലായിരുന്നു. ആദ്യ കാലത്ത് മോഡലിങ്ങിലാണ് സോണാലി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം 1994 ലെ ആഗ് എന്ന ചിത്രമായിരുന്നു.
ഹിന്ദിയിലെ മികച്ച ഒരു നടനായിരുന്ന സുനിൽ ദത്തിന്റേയും, നർഗീസിന്റേയും മകനായ സഞ്ജയ് ദത്തിന് രണ്ട് തവണ ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം ഓഗസ്റ്റ് മാസത്തിലാണ് അദ്ദേഹം തനിക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായും ചികിത്സയ്ക്കായി പോകുന്നുവെന്നും സിനിമാ ലോകത്തുനിന്നും താല്‍ക്കാലിക ഇടവേള എടുക്കുന്നുവെന്നും അറിയിച്ചിരുന്നത്. വിദേശത്തും മുംബൈയിലുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ ചികിത്സ നടന്നത്. സഞ്ജയ് ദത്തിനെ 1993 ലെ മുംബൈ സ്സ്ഫോടനക്കേസിനോടനുബന്ധിച്ച് 6 വർഷം ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. ക്യാന്സറിനെ ിീവിച്ചെന്നും
താൻ കെ ജി എഫ് 2 ഇത് തിരിച്ചു വരാൻ പോവുകയാണെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
പ്രമുഖ മലയാള നടനും മുൻ പാർലമെന്‍റ് അംഗവുമാണ് ഇന്നസെന്റും ഒരു കാൻസർ പോരാളിയാണ്. 2013-ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക് വിധേയനാവുകയും തുടർന്നു സുഖം പ്രാപിക്കുകയുമായിരുന്നു. അതിനുശേഷമാണ് അദ്ദേഹം പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് കൂടിയാണ് ഇന്നസെന്റ്. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ പ്രേത്യേകതകളാണ്.
മലയാളി നായികമാരിൽ ഇന്നും സുന്ദരിയായി നിലനിൽക്കുന്ന, തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയും ഗായികയുമാണ് മംമ്ത മോഹൻദാസ്. രണ്ടുതവണ കാൻസറിനെ അതിജീവിച്ചാണ് മംമ്ത ജീവിതത്തിലേക്ക് സിനിമയിലേക്കും തിരിച്ചെത്തിയത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നതോടൊപ്പം പിന്നണി പാടുകയും ചെയ്യുന്ന അവർക്ക് 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയുൾപ്പെടെ ഫിലിം രണ്ടു ഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും മംതയ്ക്കു ലഭിച്ചിരുന്നു.
മലയാളത്തിലേയും തമിഴിലെയും ഹിന്ദിയിലെയും ഒരു നടിയാണ് ഗൗതമി. അവരുടെ 35ആം വയസിലാണ് സ്തനാർബുദം കണ്ടെത്തിയത്. കാൻസർ ചികിത്സയുടെ ഇടയിൽ അവര്ക് തണലായി നിന്നതു കമല ഹസ്സൻ ആണ്. 2005ൽ കമലഹാസനോടൊപ്പം ലിവ്-ഇൻ റിലേഷൻഷിപ് ആരംഭിച്ചു. ഗൗതമി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ധ്രുവം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ചുക്കാൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചു. ഇവരും കാൻസർ പോരാലിയാണ്. പ്യാർ ഹുവ ചോരി ചോരി , ജനത കി അദാലത്ത്, ഹൈവാൻ, അഡ്മി, അപ്പൂ രാജ എന്നിവ ഗൗതമിയുടെ മികച്ച ഹിന്ദി ചിത്രങ്ങളാണ്.