Latest News

യൂട്യൂബ് ചാനല്‍ വളര്‍ത്താന്‍ വേണ്ടി കല്യാണം കഴിച്ചവരെ എനിക്കറിയാം; അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല'കല്യാണ കാര്യം പറയുമ്പോള്‍ വീട്ടില്‍ എപ്പോഴും അടിയാണ്; സെലിബ്രിറ്റി ആയാല്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? വിവാഹത്തെക്കുറിച്ച് ശ്രുതി രജനീകാന്തിന് പറയാനുള്ളത്

Malayalilife
 യൂട്യൂബ് ചാനല്‍ വളര്‍ത്താന്‍ വേണ്ടി കല്യാണം കഴിച്ചവരെ എനിക്കറിയാം; അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല'കല്യാണ കാര്യം പറയുമ്പോള്‍ വീട്ടില്‍ എപ്പോഴും അടിയാണ്; സെലിബ്രിറ്റി ആയാല്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? വിവാഹത്തെക്കുറിച്ച് ശ്രുതി രജനീകാന്തിന് പറയാനുള്ളത്

ലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ശ്രുതി രജനീകാന്ത്. ചുരുക്കം കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താരം 'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രശസ്തയായത്. പരമ്പരയിലെ 'പൈങ്കിളി' എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തി. വിവാഹത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമൊക്കെയാണ് ഇപ്പോള്‍ താരം മനസ് തുറന്നിരിക്കുന്നത്.

ശ്രുതിയുടെ വാക്കുകള്‍..

''കല്യാണത്തിന്റെ കാര്യം വരുമ്പോള്‍ ആണ് വീട്ടില്‍ അടി. അല്ലാതെ മറ്റെല്ലാ കാര്യങ്ങള്‍ക്കും അവര്‍ എനിക്കു സപ്പോര്‍ട്ട് ആണ്. ബിസിനസ് തുടങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോളും അഭിനയിക്കാന്‍ തുടങ്ങിയപ്പോഴുമെല്ലാം എനിക്ക് വലിയ പിന്തുണയാണ് തന്നത്. എന്നാല്‍ കല്യാണം കഴിക്കുന്നില്ല എന്നു പറഞ്ഞാല്‍ അടിയാകും. പ്രായമാകുമ്പോള്‍ ഒപ്പം ആരും ഉണ്ടാകില്ല എന്നാണ് അവര്‍ പറയുന്നത്. എനിക്ക് എന്റെ അനിയന്‍ ഉണ്ടാകുമെന്ന് ഞാന്‍ അവരോട് പറയും'', ശ്രുതി പറഞ്ഞു. തന്റെ വീട്ടുകാര്‍ക്ക് താനൊരു ബാധ്യത അല്ലെന്നും ഇന്‍ഡിപെന്‍ഡന്റ് ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും ശ്രുതി പറയുന്നു.

സെലിബ്രിറ്റി ആയാല്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടോ എന്നും താരം ചോദിക്കുന്നു.''യൂട്യൂബ് ചാനല്‍ വളര്‍ത്താന്‍ വേണ്ടി കല്യാണം കഴിച്ചവരെ എനിക്കറിയാം. അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല. എന്റെ അനിയന്‍ ഒപ്പം ഉണ്ടാകുമെന്ന് പറഞ്ഞാലും അവന്റെ വീട്ടില്‍ കയറിച്ചെന്ന് ബാധ്യത ആകാനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ അനിയന്‍ എന്നെ പുറത്താക്കും എന്നൊന്നും എനിക്ക് തോന്നുന്നില്ല. അതിനുള്ള അവസരം ഞാനവന് കൊടുക്കില്ല. പിന്നെ ഏതൊരു റിലേഷന്‍ ആയാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ട ആവശ്യമില്ല'', ശ്രുതി വ്യക്തമാക്കി.

shruthi rajinikanth about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES