ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം പരമ്പരയിലെ സബിതാ നായര്‍ കഴിഞ്ഞ ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായത്. ആരാധകര്‍ക്കു മുഴുവന്‍ സര്‍പ്രൈസ് ആയി എത്തിയ വിവാഹ വാര്‍ത്തയുടെ കൂടുതല്‍ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് സബിത ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഏക മകന്റെ രഹാന്റെ പിന്തുണയോടെ ഇപ്പോള്‍ രണ്ടാം വിവാഹവും. തീരെ പ്രതീക്ഷിക്കാതെ ഇരിക്കെ ബാംഗ്ലൂരില്‍ താമസിക്കുന്ന രമിത്ത് തന്റെ ജീവിതത്തിലേക്ക് വന്ന കഥ പറയുകയാണ് സബിത ഇപ്പോള്‍.
കുടുംബമായിരുന്നു സബിതയുടെ ബലം. അനുജന്‍ സുഭാഷും നാത്തൂന്‍ എന്നതിലുപരി ഒരു സഹൃത്തിനെ പോലെ ഏറെ പിന്തുണ നല്‍കി സൗപര്‍ണ്ണികയും ഒപ്പം നിന്നപ്പോള്‍ സബിത് ഏറെ ഭാഗ്യവതിയായി മാറുകയായിരുന്നു. മകന് അമ്മ ജീവിതത്തില്‍ തനിച്ചായി പോകുമോ എന്ന് ഓര്‍ത്തു ടെന്‍ഷന്‍ ഉണ്ടായിരുന്നു. രമിത്തിന്റെ വരവോടുകോടി മകന്റെ ടെന്‍ഷനും മാറിയിരിക്കുകയാണ്. ഒരു രണ്ടാം ജീവിതം തുടങ്ങിയതോടെ തന്റെ ജീവിതത്തിലും ഏറെ മാറ്റങ്ങള്‍ ഉണ്ടായെന്ന് സബിതയും പറയുന്നു. ജീവിതത്തില്‍ താനേറെ ഭാഗ്യവതിയാണ്, അത്രയും സ്നേഹനിധികളായ രണ്ടു കുടുംബങ്ങള്‍ തനിക്കു ലഭിച്ചതിന്റെ സന്തോഷത്തിലാണ് സബിത ഇപ്പോള്‍.
ഇതൊരു പ്രണയവിവാഹം ആയിരുന്നില്ല. രണ്ട് കുടുംബങ്ങളും ചേര്‍ന്ന് ആലോചിച്ചെടുത്ത തീരുമാനം ആയിരുന്നു. സബിതയും രമിത്തും നിയമ ബിരുദം പഠിച്ചത് ഒരു കോളേജിലാണ്. പക്ഷെ, സീനിയര്‍ ആയിരുന്നുവെങ്കിലും ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ആലോചന വന്നപ്പോഴാണ് ഇരുവരും സംസാരിക്കുന്നത് തന്നെ. അല്ലാതെ കോളജ് ഗ്രൂപ്പിലൊക്കെ അറിയാമായിരുന്നു എങ്കിലും ഒരിക്കലും പേഴ്സണല്‍ ബന്ധങ്ങള്‍ ഉണ്ടായിട്ടില്ല. ഒരിക്കലും രമിത്ത് തന്നെ വിവാഹം കഴിക്കും എന്ന് സ്വപ്നത്തില്‍ പോലും സബിത കരുതിയിരുന്നില്ല. അപ്രതീക്ഷിതമായാണ് വിവാഹാലോചന എത്തിയത്.
രമിത്തിന്റെ അച്ഛന്‍ ജയരാജന്‍ ആര്‍മിയില്‍ മേജറായിരുന്നു. അമ്മ പ്രഭാവതി. അമ്മ ഡിസൈനര്‍ ആണ്. സബിതയുടെ ഏറ്റവും വലിയ സന്തോഷം രാജ്യത്തെ സേവിച്ച ഒരാളുടെ മരുമകള്‍ ആകാന്‍ കഴിഞ്ഞു എന്നുള്ളതാണ്. സ്നേഹനിധികള്‍ ആണ് രമിത്തിന്റെ അച്ഛനും അമ്മയും, കുടുംബവും. അത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യവും എന്ന് സബിത പറയുന്നു. അതുകൊണ്ടു തന്നെ ഗുരുവായൂരപ്പന്‍ നല്‍കിയ നിധി ആയിട്ടാണ് രമിത്തിനെയും കുടുംബത്തെയും സബിത കാണുന്നത്.
ബാംഗ്ലൂരില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന രമിത്ത് ഒരു കോര്‍പ്പറേറ്റ് ലോയറായി പ്രാക്ടീസ് ചെയ്യുകയാണ്. രമിത്തിന്റെ ബയോളജിക്കല്‍ മദര്‍ മരിച്ചുപോയെങ്കിലും ഇപ്പോഴുള്ള അമ്മ ഒരുപാട് സ്നേഹം നിറഞ്ഞൊരാളാണ്. ഇങ്ങനെ ഒരു അമ്മയെ കിട്ടിയതില്‍ ഒരുപാട് ലക്കിയാണ് ഞാന്‍. അമ്മ മാത്രമല്ല, നാത്തൂന്മാരും അനുജനും, ഭാര്യയും ഒക്കെ ഒരുപാട് ലവബിള്‍ ആണ്. ഒട്ടും ആര്‍ട്ടിഫിഷ്യലായി പെരുമാറാന്‍ അവര്‍ക്ക് അറിയില്ല എന്നതാണ് സത്യം എന്ന് സബിത പറയുന്നു.
രമിത്ത് അധികം പബ്ലിസിറ്റി ആഗ്രഹിക്കാത്ത ആളാണ്. അത്‌കൊണ്ടുകൂടിയാണ് സോഷ്യല്‍ മീഡിയ വഴി വിവാഹവാര്‍ത്ത അറിയിക്കാതെ ഇരുന്നത്. അതില്‍ പ്രേക്ഷകര്‍ക്ക് വിഷമം തോന്നരുതെന്ന് സബിത പറയുന്നു. സബിതയുടെ അച്ഛന്‍ ബാലകൃഷ്ണന്‍ നായരും അമ്മ സുഭദ്രക്കുട്ടിയും റിട്ടയേര്‍ഡ് അധ്യാപകാരാണ്. സഹോദരന്‍ സുഭാഷ് ഒരു നടന്‍ കൂടിയാണ്. അടുത്തിടെയാണ് സുഭാഷിന്റെ ഒരു ചിത്രം റിലീസായത്. പിന്നെ സുഭാഷിന്റെ ഭാര്യ സൗപര്‍ണിക സുഭാഷ് ഒരു സകലകാലാവല്ലഭ തന്നെയാണ്. പിന്നെയുള്ളത് മകന്‍ രഹന്‍ ആണ്. നീറ്റ് പരീക്ഷ കഴിഞ്ഞ് ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍