Latest News

'പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകള്‍ ശരിക്കും മനോഹരമാണ്;ഗന്ധര്‍വ്വനൊപ്പം  ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം എന്ന പാട്ടുമായി ജയസൂര്യ; മഹാകുംഭമേളയ്‌ക്കെത്തിയ താരങ്ങളുടെ കൂടിക്കാഴ്ച്ച വീഡിയോ വൈറല്‍

Malayalilife
 'പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകള്‍ ശരിക്കും മനോഹരമാണ്;ഗന്ധര്‍വ്വനൊപ്പം  ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം എന്ന പാട്ടുമായി ജയസൂര്യ; മഹാകുംഭമേളയ്‌ക്കെത്തിയ താരങ്ങളുടെ കൂടിക്കാഴ്ച്ച വീഡിയോ വൈറല്‍

ഞാന്‍ ഗന്ധര്‍വന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് നിതീഷ് ഭരദ്വാജ്. പി.പദ്മരാജന്റെ സംവിധാനത്തില്‍ നിതീഷ് ഭരദ്വാജും സുപര്‍ണാ ആനന്ദും കേന്ദ്രകഥാപാത്രങ്ങളായ ചിത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി ആണ് കണക്കാക്കുന്നത്. അന്ന് മുതല്‍ ഗന്ധര്‍വന്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് നിതീഷിനെയാണ് ഓര്‍മ വരുന്നത്.

ഇപ്പോഴിതാ മലയാളികളുടെ ഗന്ധര്‍വനെ കണ്ടുമുട്ടിയത് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ. പ്രയാഗ്‌രാജിലെ മഹാകുംഭമേളക്കിടെയാണ് താരം നിതീഷിനെ കണ്ടുമുട്ടിയത്. കാണുക മാത്രമല്ല ഞാന്‍ ഗന്ധര്‍വനിലെ ഹിറ്റ് ഗാനമായ ദേവാങ്കണങ്ങള്‍ പാടിക്കുകയും ചെയ്?തു. 'അപ്രതീക്ഷിതമായ കണ്ടുമുട്ടലുകള്‍ മനോഹര'മാണ് എന്നാണ് വിഡിയോക്കൊപ്പം ജയസൂര്യ കുറിച്ചത്. ഉച്ചാരണങ്ങളൊന്നും തെറ്റിക്കാതെ മനോഹരമായാണ് നിതീഷ് പാട്ട് പാടിയത്.

മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്ത ചിത്രങ്ങളും ജയസൂര്യ പങ്കുവച്ചിരുന്നു. ഭാര്യ സരിത ജയസൂര്യ, മക്കളായ അദ്വൈത്, വേദ എന്നിവരോടൊപ്പമാണ് ജയസൂര്യ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയത്. കുംഭമേളയില്‍ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പങ്കെടുക്കാന്‍ കഴിയുന്ന മഹാകുംഭമേളയില്‍ കുടുംബത്തോടൊപ്പം എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു.
 

 

jayasurya with nitish bharadwaj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES