അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുവെന്ന നിര്‍മാതാവ് ജി.സുരേഷ്‌കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ നടന്‍ വിനായകന്‍. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കേണ്ട എന്ന് ഭാര്യയോടും മകളോടും പോയി പറഞ്ഞാല്‍ മതിയെന്നും ഇത് ഇന്ത്യയാണെന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമ സുരേഷ്‌കുമാറിന്റെയും കൂടെ നില്‍ക്കുന്നവരുടെയും കുടുംബസ്വത്തല്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു
താന്‍ നടനാണ്, സിനിമ നിര്‍മിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്നും ഇത് ഇന്ത്യയാണെന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമ സുരേഷ് കുമാറിന്റെയും കൂടെ നില്‍ക്കുന്നവരുടെയും കുടുംബസ്വത്തല്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
വിനായകന്റെ കുറിപ്പ്:
സിനിമ തന്റെയും തന്റെ കൂടെ നില്‍ക്കുന്നവരുടേയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കണ്ട എന്ന് തന്റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാ മതി. ഞാന്‍ ഒരു സിനിമ നടനാണ്. ഞാന്‍ സിനിമ നിര്‍മിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയാണ്. ജയ്ഹിന്ദ്.'
നേരത്തെ മലയാളത്തിലെ സിനിമ നിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞത്. 200 സിനിമകള്‍ ഇറങ്ങിയതില്‍ 24 എണ്ണം മാത്രമാണ് ഓടിയത്. 176 ചിത്രങ്ങള്‍ ബോക്സോഫീസില്‍ പരാജയപ്പെടുകയായിരുരുന്നു. 650 - 700 കോടിക്കിടയിലാണ് സിനിമ രംഗത്ത് കഴിഞ്ഞ വര്‍ഷം നിര്‍മാതാക്കള്‍ക്ക് സംഭവിച്ച നഷ്ടം.
പല നിര്‍മാതാക്കളും നാടുവിട്ടുപോകേണ്ട ഗതികേടിലാണ്. ഒരു രീതിയിലും ഒരു നിര്‍മാതാവിന് സിനിമയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മലയാള സിനിമ. ഏറ്റവും വലിയ പ്രശ്നം നടീനടന്‍മാരുടെ പ്രതിഫലമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ആര്‍ടിസ്റ്റുകള്‍ എന്നാണു പടം നിര്‍മിക്കാന്‍ തുടങ്ങിയത്. കോവിഡിനു മുന്‍പ് ദിലീപും മോഹന്‍ലാലും മാത്രമാണ് ഇവിടെ സിനിമ നിര്‍മിച്ചിരുന്നത്. ബാ്കകിയുളളവരെല്ലാം കോവിഡിനു ശേഷം ഒ.ടി.ടി പ്രചാരത്തില്‍ വന്നതോടെയാണ് പ്രൊഡക്ഷന്‍ തുടങ്ങിയത്. എല്ലാം എനിക്ക് പോരട്ടെയെന്ന വിചാരമാണ് ഇതിന് പിന്നില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു