മഹാകുംഭമേളയില്‍ പങ്കെടുത്ത് നിര്‍മാതാവ് സുരേഷ് കുമാര്‍. ഭാര്യയും നടിയുമായ മേനകയാണ് സുരേഷ് കുമാര്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുന്ന ഭര്‍ത്താവിന്റെ വീഡിയോ പങ്കുവെച്ചത്. ഭാഗ്യമാണ് എന്നായിരുന്നു വീഡിയോയ്ക്കൊപ്പം മേനക കുറിച്ചത്.
മലയാളത്തില്‍ നിന്നും ജയസൂര്യ, സംയുക്ത മേനോന്‍ തുടങ്ങിയവരും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യ സ്നാനം ചെയ്തിരുന്നു. കുടുംബത്തിനൊപ്പമായിരുന്നു ജയസൂര്യ കുംഭമേളയില്‍ എത്തിയത്.
നിരവധി താരങ്ങളാണ് കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യ സ്നാനം ചെയ്യുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ , യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്.