Latest News

ക്വാളിറ്റിയുള്ള പയ്യനാണെന്ന് തോന്നിയിരുന്നു;ജീവിതാവസാനം വരെ ഇതുപോലെ സ്നേഹത്തോടെ കഴിയാനാണ് ആഗ്രഹം; പ്രണയ കഥ പങ്കുവച്ച് ശ്രിയ അയ്യർ

Malayalilife
ക്വാളിറ്റിയുള്ള പയ്യനാണെന്ന് തോന്നിയിരുന്നു;ജീവിതാവസാനം വരെ ഇതുപോലെ സ്നേഹത്തോടെ കഴിയാനാണ് ആഗ്രഹം; പ്രണയ കഥ പങ്കുവച്ച് ശ്രിയ അയ്യർ

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിയാണ് ശ്രീയ അയ്യര്‍. അവതാരകയായി വന്നാണ് ശ്രീയ ആദ്യം ജന ഹൃദയം കീഴടക്കുന്നത്. പിന്നീട് അഭിനേത്രിയായും ബോഡി ബില്‍ഡറയാുമൊക്കെ ശ്രീയ അറിപ്പെടുകയും ചെയ്തിരുന്നു.  സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശ്രീയ. 
എന്നാൽ ഇപ്പോൾ  ശ്രീയയുടെ വിവാഹ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നേരത്തെ  വിവാഹ മോചിതയുമായിരുന്നു ശ്രീയ തനിക്ക് അനുയോജ്യനെന്ന് തോന്നുന്ന ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്ന്  വ്യക്തമാക്കിയിരുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇരുവരുടെയും പ്രണയ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.വിവാഹ ശേഷം യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീയ അയ്യരും ഭര്‍ത്താവ് ജെനു തോമസും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിച്ചത്.
'

 ഓണത്തിനോടനുബന്ധിച്ചാണ് ശ്രീയയും ജെനുവും വിവാഹം കഴിച്ചിരിക്കുന്നത്. രസകരമായ വസ്തുത എന്തെന്നാല്‍ താനും ജെനുവും പരിചയപ്പെടുന്നത് കഴിഞ്ഞ വര്‍ഷത്തെ ഓണത്തിനായിരുന്നുവെന്നാണ് ശ്രീയ പറയുന്നത്. പിന്നാലെ പ്രണയത്തിലായി. കുറച്ചുകഴിഞ്ഞ് വീട്ടിലൊക്കെ പറഞ്ഞ് കല്യാണം കഴിക്കാമെന്നൊക്കെയായിരുന്നു കരുതിയതെന്നും ഇരുവരും പറയുന്നത്. എന്നാല്‍ അതിനിടയിലാണ് ജെനൂന്റെ സഹോദരി വിദേശത്തേക്ക് തിരിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ വേഗം തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വീക്ക് ഡേയ്സില്‍ സുഹൃത്തുക്കളെല്ലാം തിരക്കിലായതിനാല്‍ വീക്കെന്‍ഡില്‍ കല്യാണം നടത്താനായി തീരുമാനിക്കുകയായിരുന്നുവെന്നും താര ദമ്പതികള്‍ പറയുന്നുണ്ട്. സുഹൃത്തുക്കളേയും കുടുംബക്കാരേയും വിവാഹത്തിന് ക്ഷണിക്കുന്നത് ഡിജിറ്റല്‍ കാര്‍ഡുകള്‍ അയച്ച് ഫോണിലൂടെയായിരുന്നുവെന്നും താരങ്ങള്‍ പറയുന്നു. തങ്ങളുടെ ക്ഷണം സ്വീകരിച്ച് നേരില്‍ വന്ന് ഞങ്ങളെ അനുഗ്രഹിച്ചതിന് എല്ലാവര്‍ക്കും നന്ദി പറയുന്നുണ്ട് ശ്രീയയും ജെനുവും. പിന്നാലെ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് ശ്രീയ. ഒരു മൂച്വല്‍ ഫ്രണ്ട് വഴിയായാണ് ജെനൂനെ പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തായിരുന്നു അത്. അതേസമയം തങ്ങള്‍ക്ക് പ്രേമിച്ച് കറങ്ങി നടക്കാനൊന്നും സമയമുണ്ടായിരുന്നില്ലെന്നും അറേഞ്ച്ഡ് മാര്യേജിലായിരുന്നു താല്‍പര്യമെന്നും ശ്രീയ പറയുന്നു. ശ്രീയയായിരുന്നു ജെനുവിനെ പ്രൊപ്പോസ് ചെയ്തത്. ക്വാളിറ്റിയുള്ള പയ്യനാണെന്ന് തോന്നി എന്നാണ് തന്റെ വരനെക്കുറിച്ച് പറയുന്നത്. അതേസമയം പെണ്ണുപിടിയനാണോ, വായ്നോട്ടമുണ്ടോ എന്നൊക്കെ ഞാന്‍ അന്വേഷിച്ചിരുന്നുവെന്നും ശ്രീയ പറയുന്നു.

''ആരോ ഒരാള്‍ ശ്രീയയെ ഹഗ് ചെയ്യുന്നതും, പിന്നെ നോക്കുമ്പോള്‍ അവന്‍ കൈയ്യും വളഞ്ഞ് നില്‍ക്കുന്നതാണ് കണ്ടത്. അവന്റെ മോശം ടച്ച് എനിക്കിഷ്ടമായില്ല. ഇതെല്ലാം ഞാന്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. ലവ് സ്പാര്‍ക്കൊക്കെയുണ്ടായിരുന്നുവെങ്കിലും എന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കുകയായിരുന്നു. ജീവിതാവസാനം വരെ ഇതുപോലെ സ്നേഹത്തോടെ കഴിയാനാണ് ആഗ്രഹം'' എന്നാണ് ജെനു പറയുന്നത്. ഇപ്പോള്‍ ഒരു കുഞ്ഞിനെ വേണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നാണ് ശ്രീയയും ജെനുവും പറയുന്നത്.

സ്പാര്‍ക്കൊക്കെയുണ്ടായിരുന്നുവെങ്കിലും എന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കുകയായിരുന്നു. ജീവിതാവസാനം വരെ ഇതുപോലെ സ്നേഹത്തോടെ കഴിയാനാണ് ആഗ്രഹം'' എന്നാണ് ജെനു പറയുന്നത്. ഇപ്പോള്‍ ഒരു കുഞ്ഞിനെ വേണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നാണ് ശ്രീയയും ജെനുവും പറയുന്നത്.

ജെനുവിനെ ഇഷ്ടപ്പെടാനുള്ള കാരണവും ശ്രീയ പങ്കുവെക്കുന്നുണ്ട്. ജെനു തന്നെപ്പോലെ തന്നെ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നയാളാണെന്നാണ് ശ്രീയ പറയുന്നത്. തന്റെ പാഷനോട് ചേര്‍ന്നുനില്‍ക്കുന്ന വ്യക്തിയാണ്. ഞങ്ങളൊന്നിച്ച് വര്‍ക്കൗട്ട് ചെയ്തിട്ടൊക്കെയുണ്ട്. അതേസമയം, രണ്ടുപേരും ദേഷ്യക്കാരാണെന്നും എന്നാല്‍ കൂട്ടത്തില്‍ പാവം ഞാനാണെന്നും ജെനു പറയുന്നുണ്ട്. തന്റെ ഭൂതകാലത്തെക്കുറിച്ചും ശ്രീയ പരാമര്‍ശിക്കുന്നുണ്ട്. എല്ലാവര്‍ക്കുമൊരു ബാഡ് പാസ്റ്റുണ്ടാവും, അതില്‍ നിന്നും പാഠം പഠിച്ച് നല്ലതിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് ശ്രീയ പറയുന്നത്. നെഗറ്റീവ് കമന്റുകള്‍ പറയുന്നവരോട് കേറിവാടാ മക്കളേയെന്നാണ് മറുപടിയെന്നും ശ്രീയ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


 

Read more topics: # bodybuilder shriya ayyar,# love story
bodybuilder shriya ayyar love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES