ഇന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിയിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന ബിഗ് ബോസ് ടെലിവിഷൻ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയിൽ 2018 ജൂൺ 24-ന് ഏഷ്യാനെറ്റ് ചാനലിൽ ബിഗ് ബോസ്സ് മലയാളം പരിപാടി സംപ്രേഷണം ആരംഭിച്ചു. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്. മലയാള ചലച്ചിത്ര നടൻ മോഹൻലാൽ ആണ് ബിഗ് ബോസ് മലയാളം പരിപാടിയുടെ ഒന്നാം പതിപ്പിന്റെ അവതാരകൻ. സിനിമ, സീരിയൽ, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിൽ പ്രശസ്തരായ 16 പേരാണ് ഈ പരിപാടിയിൽ മത്സരിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിൽ 100 ദിവസം ഒരുമിച്ചു ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തിൽ വിജയിക്കുക.
ആദ്യ സീസണിൽ സാബുമോൻ അബ്ദുസമദ് ആണ് ജേതാവായത്. ഇതിൽ ബാക്കി പതിനഞ്ചുപേരാണ് ഉണ്ടായിരുന്നത്. പേർളി മാണി, ഷിയാസ് കരീം, ശ്രീനിഷ് അരവിന്ദ്, അതിഥി റായ്, അരിസ്റ്റോ സുരേഷ്, ഹിമ ശങ്കർ, അർച്ചന സുശീലൻ, രഞ്ജിനി ഹരിദാസ്, ശ്വേത മേനോൻ, അനൂപ് ചന്ദ്രൻ, ബഷീർ ബഷി, ശ്രീലക്ഷ്മി ശ്രീകുമാർ, ദിയ സന, അഞ്ജലി അമീർ, ദീപൻ മുരളി, മനോജ്, ഡേവിഡ് ജോൺ എന്നിവർ ആയിരുന്നു മറ്റു മത്സരാർത്ഥികൾ. ഇതിൽ പേർളി ആയിരുന്നു രണ്ടാം സംസ്ഥാനത്, അതായത് റണ്ണർ അപ്പ്. ഇവരിപ്പോൾ എവിടെയാണ് എന്താണെന്നൊക്കെ ഇവർ സോഷ്യൽ മീഡിയയിലൂടെ പറയാറുണ്ട്.
ആദായത്തെ ഇതിലെ വിജയ് സാബുമോനെ പറ്റി അപറഞ്ഞു തുടങ്ങാം. നിരവധി ഫാൻസ് ഉണ്ടായിരുന്ന ആളാണ് സാബു. മലയാള ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനും ആണ് സാബുമോൻ അബ്‌ദുസമദ്. തരികിട സാബു എന്നും അറിയപ്പെടുന്ന താരം തരികിട എന്ന പ്രാങ്ക് ഷോയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടി തുടങ്ങിയത്. ബിജെപി നേതാവ് ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സാബുമോന്‍ പരിപാടിയില്‍ അംഗമായി എത്തിയതോടെ വലിയ രീതിയിലുള്ള വിവാദം ഉണ്ടായിരുന്നു. തെരുവ് നായ വിഷയത്തിലാമണ് സാബുമോന്‍ മോഹന്‍ലാലിനെ ആക്ഷേപിച്ച് പോസ്റ്റിട്ടത്. ഇതിനുപുറമെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപെടുത്തി എന്നാരോപിച്ച് അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസ് സാബുവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നും വിവാദങ്ങളുടെ തോഴനാണ് സാബുമോന്‍. ഒന്നിനുപുറമെ ഒന്നായി നിരവധി വിവാദങ്ങളാണ് താരത്തിനെതിരെ ഉള്ളത്. ജെല്ലിക്കെട്ട് എന്ന ലിജോ ജോസ് പല്ലിശേരിയുടെ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു ധാരാളം പ്രശംസ നേടിയിരുന്നു താരം. ചില സിനിമകളിൽ സജ്ജീവമായി ഇപ്പോൾ താരം നിൽക്കുന്നു.
റണ്ണർ അപ്പ് ആയ വ്യ്കതിയാണ് പേർളി മാണി. ഇവിടെ നിന്ന് കണ്ട് പരിചയപ്പെട്ട ശ്രീനിഷിനെ വിവാഹം ചെയ്തത് സോഷ്യൽ മീഡിയ ആഘോഷിച്ചതാണ്. ഒരു ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി. സെറ എന്ന സ്റ്റേജ് നാമത്തിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കൗമുദി, മഴവിൽ മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിൽ അതാരകയായിരുന്ന. ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസിൽ 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥിയായിരുന്നു പേർളി മാണി. ഇപ്പോൾ ഒൻപതു മാസം ഗർഭിണിയാണ് ഉടൻ കുഞ്ഞ് വരുമെന്ന് താരം അറിയിച്ചു കഴിഞ്ഞു.
പേർളിയെ പോലെ തന്നെ അവസാനം വരെ നിന്ന ഒരു മത്സരാർത്ഥിയാണ് ശ്രീനിഷ് അരവിന്ദ്. മലയാളം, തമിഴ്, തെലുങ്ക് ടെലിവിഷൻ സീരിയലുകളിൽ കഴിവ് തെളിയിച്ച താരമാണ് ശ്രീനിഷ്. ഏഷ്യാനെറ്റിലെ 'പ്രാണായണം' എന്ന മെഗാ സീരിയലിൽ ശരൺ ജി. മേനോന്റെ വേഷത്തിൽ അഭിനയിച്ച ശേഷമാണ് ശ്രീനിഷ് മലയാളത്തിൽ പൊതുജനശ്രദ്ധ നേടിയത്. പേർളിയുടെയും ശ്രീനിഷിന്റെയും ഫാന്സുകാർ ഇവരെ പേര്ളിഷ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. അവർ രണ്ടുതവണ വിവാഹം കഴിച്ചു. ആദ്യത്തേത് 2019 മെയ് 5 ന് ആലുവ ലെ ഒരു പള്ളിയിൽ ക്രിസ്ത്യൻ ആചാരപ്രകാരവും അടുത്തത് ഹിന്ദു ആചാരപ്രകാരം 2019 മെയ് 8 ന് പാലക്കാട് വെച്ചും ആയിരുന്നു.
ജിനു ജോസഫിന്റെ ചെറു പ്രായം അവതരിപ്പിച്ച് ഡേവിഡ് ജോൺ 2014 -ൽ അമൽ നീരദ് സിനിമയായ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം ഡേവിഡ് ജോൺ നിരവധി സിനിമകളിൽ സഹനടനായി പ്രത്യക്ഷപ്പെട്ടു. ഇയോബിന്റെ പുസ്തകം, മാസ്റ്റർ പീസ് തുടങ്ങിയ സിനിമകളിലൂടെയും മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിൽ കൂടിയും ഡേവിഡ് മലയാള പ്രേക്ഷകരിൽ കൂടുതൽ അംഗീകാരം നേടി.
മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരവും കുടുംബവും വ്ലോഗേഴ്‌സായും പ്രേക്ഷകരിൽ നിറയാറുണ്ട്.
ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ഷിയാസ് കരീം. പെരുമ്പാവൂരുകാരനായ ഷിയാസ് ഇന്ത്യയിലെ മുൻനിര ഡിസൈനേഴ്സിന് വേണ്ടി മോഡലായിട്ടുള്ളയാളാണ്. ഒരു സിനിമാനടനാവണമെന്നുള്ള മോഹവുമായിത്തന്നെയായിരുന്നു ഷിയാസിന്റെയും തുടക്കം. പക്ഷെ ചില ചെറിയ റോളുകൾ ചെയ്യാനുള്ള ഭാഗ്യമേ ഷിയാസിന് ഇതുവരെ ലഭിച്ചുള്ളൂ. എന്നാല്‍ മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവുമടുത്തുണ്ടായ നേട്ടം ബൾഗേറിയയിൽ നടന്ന 'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018'-ൽ ആദ്യ അഞ്ചു പേരിൽ ഒരാളായി എന്നതാണ്. ഇതിനുപുറമെ നാട്ടിൽ അറിയപ്പെടുന്ന ഒരു ഫുട്ബോൾ താരം കൂടിയാണ് ഷിയാസ്. മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
തുടക്കത്തിൽ മലയാളി പ്രേക്ഷകര്‍ക്ക് തന്നെ പരിചയമില്ലായിരുന്നെന്നും ഇപ്പോൾ മലയാളികളുടെ 'അതിഥി കുട്ടൂസ്' അയി മാറിയ മറ്റൊരു ബിഗ്‌ബോസ് താരമാണ് അദിതി റായ്. 'അന്യര്‍ക്ക് പ്രവേശനമില്ല' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സാന്നിധ്യമറിയിച്ചിരുന്നെങ്കിലും താരത്തെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത് ബിഗ്ബോസിലൂടെയാണ്. പ്രിന്‍സ് എന്ന കന്നഡ ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തില്‍ അദിതി റായ് എന്നായിരുന്നു പേര്.പിന്നീട് സ്വന്തം പേരായ സില്‍വിയ ഡൊമിനിക് എന്ന പേരുമാറ്റ് അദിതി റായ് എന്ന പേരാക്കി മാറ്റുകയായിരുന്നു.അന്യര്‍ക്കു പ്രവേശനമില്ല, മൈസൂര്‍ 150,ശിര്‍ക്ക് എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
മുത്തേ പൊന്നെ പിണങ്ങല്ലേ എന്ന ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച വ്യകതിയാണ് അരിസ്റ്റോ സുരേഷ്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ സ്വന്തമായി എഴുതി ട്യൂണിട്ട് പാടി അഭിനയിച്ച് പ്രശസ്തനായി. തിരുവനന്തപുരം അരിസ്റ്റോ കവലയിൽ, ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയിൽ സ്വന്തമായി തയ്യാറാക്കിയ പാട്ടുകൾ പാടി പ്രാദേശികമായി അറിയപ്പെട്ടിരുന്നു. അതുമൂലം "അരിസ്റ്റോ സുരേഷ്" എന്നും അറിയപ്പെടുന്നു. സിനിമയിലും നിറസാന്നിധ്യമാണ് അരിസ്റ്റോ സുരേഷ്.
പ്രശസ്ത ചലച്ചിത്ര-നാടക നടിയാണ് ഹിമ ശങ്കര്‍.സുഗപുരുഷന്‍, അപൂര്‍വ്വരാഗം,സീനിയേഴ്‌സ്,ഇയ്യോബിന്റെ പുസ്തകം,ആറടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സാബുമോനും ഹിമയും തമ്മിലുള്ള പ്രേശ്നങ്ങൾ വളരെ നല്ല രീതിയിൽ ചർച്ച ആയതായിരുന്നു. 21 ദിവസം മാത്രമാണ് സീസൺ ഒന്നിൽ നിന്നതെങ്കിലും ആ ദിവസങ്ങളത്രയും ഉർജ്ജസ്വലയായ മത്സരാർത്ഥിയായിട്ടാണ് ഹിമ ശങ്കർ ഷോയിൽ മത്സരിച്ചത്.
പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് അര്‍ച്ചന സുശീലന്‍. എന്റെ മാനസപുത്രി എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് പ്രശസ്തയാവുന്നത്. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ വീഡിയോ ജോക്കി ആയി. വടക്കേ ഇന്ത്യൻ ഭാഷാ ശൈലിയിലാണ് ഡബ്ബ് ചെയ്യുന്നത്. ഡൽഹിൽ സ്ഥിരതാമസമാക്കിയ മാർക്കറ്റിങ്ങ് ഉദ്യോഗസ്ഥൻ മനോജ് യാദവിനെ വിവാഹം ചെയ്തു. തിരുവനന്തപുരത്ത് ഗ്ലോറീസ് എന്ന പേരിൽ തുണിക്കടയും തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ താരം ബിസിനെസ്സും നോക്കി മുന്നോട്ട് പോവുകയാണ്.
അച്ചുവിന്റെ അമ്മ, ബ്ലാക്ക്, രസതന്ത്രം, ക്ലാസ്മേറ്റ്സ്, കറുത്ത പക്ഷികൾ, ബാബാ കല്യാണി, ചങ്ങാതിപ്പൂച്ച, ഒരുവൻ, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായ താരമാണ് അനൂപ്. ഒരു മലയാളചലച്ചിത്രനടനും നാടക നടനുമാണ് അനൂപ് ചന്ദ്രൻ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയം പഠിച്ചു. ടി.കെ. രാജീവ്കുമാറിന്റെ സുന്ദരി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. ഫാസിൽ സംവിധാനം ചെയ്തു 2009ൽ പ്രദർശനത്തിനെത്തിയ മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിലൂടെ ഗായകനായും അനൂപ് അരങ്ങേറ്റം കുറിച്ചു.
മലയാള സിനിമയുടെ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളും ബിഗ് ബോസ്സിലെ ജനപ്രിയ തരവുമായിരുന്നു ശ്രീലക്ഷമി ശ്രീകുമാർ. 2016 ലാണ് ശ്രീലക്ഷ്മി അഭിനയ ജീവിതം തുടങ്ങുന്നത്. വൻസ് അപ്പോൻ ആ ടൈം ദേർ വാസ് എ കള്ളൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ശ്രീലക്ഷ്മി അഭിനയ ജീവിതം ആരംഭിച്ചത്. ദുബായിലെ പൈലറ്റ് ആയ ജിജിൻ ജഹാൻഗീറാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. 5 വർഷത്തെ പ്രണയത്തിന് ശേഷം 2019ലാണ് താരം വിവാഹിതയായത്. ഇപ്പോൾ സിനിമയിൽ നിന്നും മാറി നിൽക്കുന്ന താരം കുടുംബജീവിതം നയിക്കുകയാണ്.
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധയും നിലപാടിലൂടെ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരമാണ് ദിയ സന. ശക്തയായ മത്സരാർത്ഥി ആയിരുന്നു എങ്കിലും ബിഗ് ബോസ് വീട്ടിൽ പിടിച്ച് നിൽക്കാൻ ദിയ സന കഷ്ടപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ താരം വളരെ സജീവമാണ്. ജീവിത പ്രതിസന്ധികൾ ഒരുപാട് നേരിട്ടാണ് ഇതുവരെ വന്നിട്ടുള്ളതെന്ന് താരം എപ്പോഴും സൂചിപ്പിക്കാറുണ്ട്. ദിയയുടെ പോസ്റ്റിന് കീഴെ ആക്ഷേപ കമന്റുകളും തെറിവിളികളും പതിവാണ്.
ഇന്ത്യയിലെ തന്നെ ആദ്യ ട്രാൻസ്ജൻഡർ വനിതയാണ് ബിഗ് ബോസ് താരമായ അഞ്ജലി അമീർ. അഭിനേത്രിയും മോഡലും കൂടിയായ താരം കോഴിക്കോടാണ് ജനിച്ചത്. ജനനത്തിൽ ആണ്കുട്ടി ആയിരുന്നെങ്കിലും സെക്ഷുവൽ റി അസ്സസ്സ്മെന്റ് നടത്തി പൂർണമായും വനിതയായി മാറി. 2018ൽ മമ്മൂട്ടി നായകനായ പേരൻബ് എന്ന ചിത്രത്തിലെ നായികയായിരുന്നു അഞ്ജലി. ഇപ്പോഴും നിരവധി ചിത്രങ്ങളിലെ തിരക്കിലാണ് താരം.
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ദീപൻ മുരളി. സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപൻ ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പക്കലേക്കെത്തുന്നത്. സീത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ദീപന്റെ ബിഗ് ബോസ് പ്രവേശം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് അദ്ദേഹം സീരിയലിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷരുടെ അടുത്ത് എത്താറുണ്ട്. കുട്ടിയും കുടുംബവുമായുള്ള എല്ലാ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
ബിഗ് ബോസിലെ ഹൈലൈറ്റ് മത്സരാർത്ഥികളിൽ ഒരാളായിരുന്നു രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകരുടെ പെരുമാറ്റം തന്നെ മാറ്റി തിരുത്തിയ വ്യക്തിയാണ് രഞ്ജിനി. അതിനു ശേഷം പലരും രഞ്ജിനിയെ അനുകരിച്ച് പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിച്ച കാലവും ഉണ്ടായിരുന്നു. 2000ൽ മിസ് കേരള പട്ടം നേടിയ വ്യക്തിയാണ് രഞ്ജിനി. ഇന്നും സോഷ്യൽ മീഡിയയിൽ പരക്കെ തിരയുന്നതാണ് രഞ്ജിനിയുടെ വിവാഹ ദിവസം എന്നാവും എന്നുള്ളത്.
ഒരുപാട് പ്രത്യേകതകൾ ആയിട്ടാണ് ബിഗ് ബോസ് പ്രേക്ഷകർ ശ്വേത മേനോനെ വരവേറ്റത്. 1991ൽ അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത മേനോൻ അഭിനയ രംഗത്തേക്ക് വന്നത്. 1994ൽ മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനക്കാരിയായിരുന്നു ശ്വേത. 2011ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. അതേ വർഷം തന്നെയാണ് താരം ബിസിനെസ്സുകാരനായ ശ്രീവത്സൻ മേനോനെ വിവാഹം കഴിച്ചത്. ബിഗ് ബോസ്സിലെ നിന്ന് ഇറങ്ങിയത്തിന് ശേഷം താരം ഒരു പ്രസ്താവന ഇറക്കിയിരുന്നു. "സിനിമ താരങ്ങൾ ബിഗ് ബോസ്സിൽ പങ്കെടുക്കരുതെന്നും അഥവാ പങ്കെടുക്കുകയാണെങ്കിൽ ബാക്കി വരാൻ ഉള്ളത് വരും എന്നുമായിരുന്നു ആ പ്രസ്താവന ". മലയാള സിനിമയിൽ ഇന്നും തിളങ്ങി നിക്കുന്ന താരം ഇപ്പോൾ ബ്ലാക്ക് കോഫി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.
മത്സരാർത്ഥികൾക്കു താമസിക്കുന്നതിനായി വിശാലമായതും മനോഹരമായി അലങ്കരിച്ചതുമായ ഒരു വീടാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ടു കിടപ്പുമുറികൾ, അടുക്കള, സംഭരണശാല, കുളിമുറികൾ, നീന്തൽക്കുളം, പൂന്തോട്ടം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വീട്ടിലെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളുണ്ട്. മത്സരാർത്ഥികളും ബിഗ് ബോസ് അധികൃതരും തമ്മിൽ സംസാരിക്കുന്നതിനായി ഒരു കൺഫെഷൻ മുറിയും ഇവിടെയുണ്ട്. പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ടെലിവിഷൻ, ടെലിഫോൺ, ഇന്റർനെറ്റ് എന്നിങ്ങനെയുള്ള യാതൊരു വിധ സംവിധാനങ്ങളും ഇവിടെയില്ല. മത്സരാർത്ഥികൾ വീട്ടിലെ യാതൊരു വസ്തുവും നശിപ്പിക്കുവാൻ പാടില്ല. അനുവാദമില്ലാതെ വീടും പരിസരവും വിട്ട് പോകരുത്. മത്സരാർത്ഥികളെ പുറത്താക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ അനുവദനീയമല്ല. പകൽ സമയം ഉറങ്ങുവാൻ പാടില്ല. മത്സരാർത്ഥികൾ എപ്പോഴും മൈക്രോഫോൺ ഉപയോഗിക്കുകയും അതിലൂടെ മാത്രമേ ആശയവിനിമയം നടത്താനും പാടുള്ളൂ എന്നതും പ്രധാനപ്പെട്ട നിയമമാണ്. ആശയവിനിമയത്തിനായി മലയാളം ഒഴികെ മറ്റൊരു ഭാഷയും ഉപയോഗിക്കുവാൻ പാടില്ല.