നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഭാമ ഇപ്പോള്‍ അന്യഭാഷാ ചിത്രത്തിലാണ് അധികവും അഭിനയിക്കുന്നത്. മലയാളത്തില്‍ അവസാനമായി ഭാമ അഭിനയിച്ചത് 2016ലാണ്. താരം മലയാളത്തിലേക്ക് ഇല്ലെ എന്ന ചോദ്യത്തിനൊപ്പമാണ് വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹവാര്‍ത്ത ഭാമ പുറത്തുവിട്ടത്.
പ്രണയിച്ച് വിവാഹം കഴിക്കാനാണ് വിവാഹം വൈകിക്കുന്നത് എന്നാണ് ഭാമയെ പറ്റി ഉയര്‍ന്ന അഭ്യൂഹമെങ്കിലും വീട്ടുകാര്‍ ആലോചിച്ചാണ് ഭാമയുടെ വിവാഹം ഉറപ്പിച്ചത്. രാജേന്ദ്രകുറുപ്പിന്റെയും ഷൈലജയുടെയും മകളാണ് ഭാമ. ബിസിനസുകാരനായ അരുണ്‍ ജഗദീഷ് ആണ് ഭാമയുടെ വരന്‍. ഭാമയുടെ കുടുംബസു ഹൃത്തുക്കള്‍ കൂടിയാണ് അരുണിന്റെ കുടുംബം. ചെന്നിത്തലയാണ് അരുണിന്റെ നാടെങ്കിലും കാനഡയിലും ദുബായിലുമാണ് അരുണ്‍ താമസിക്കുന്നത്. പ്ലസ്ടു കഴിഞ്ഞ് ബിസിനസ്സ് പഠനത്തിനായി അരുണ്‍ കാനഡയിലേക്ക് പോയി. അച്ഛന്റെ ബിസിനസ്സ് ദുബായ് യില്‍ ആയതിനാല്‍ പഠനശേഷം ദുബായിയിലേക്ക് പറന്നു. ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ ചെയ്യാനുളള ശ്രമത്തിലാണ് അരുണെന്നും താരം പറയുന്നു. ഇവരുടെ വിവാനിശ്ചയചടങ്ങുകള്‍ ഏറെ വൈറലായിരുന്നു. ഇപ്പോള്‍ ഭാമയുടെ വിവാഹത്തിന് മുന്നോടിയായുള്ള മൈലാഞ്ചിയിടലിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്. ആടിയും പാടിയും ആഘോഷത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. കറുപ്പ് വസ്ത്രമാണ് ഭാമ അണിഞ്ഞിരുന്നത്. തീര്‍ത്തും കേരളീയ തനിമ നിറഞ്ഞ വീടിനുള്ളില്‍ ഒരുക്കിയ മണ്ഡപത്തിലായിരുന്നു മൈലാഞ്ചിയിടല്‍. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭാമയുടെ നാടായ കോട്ടയത്ത് വച്ചണ് മെഹന്തി ചടങ്ങുകള്‍ നടന്നത്. നാളെ കോട്ടയത്ത് തന്നെയാണ് വിവാഹവും നടക്കുക. വിവാഹശേഷമുളള റിസെപ്ഷന്‍ കൊച്ചിയില്‍ വച്ചാകും നടക്കുക എന്നാണ് സൂചന. താരത്തിന്റെ വിവാഹവിശേഷങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍.