ലോകമൊട്ടാകെ പേരുകേട്ട, പെൺകരുത്തിന്റെ ശ്കതി തെളിയിച്ച വ്യകതിയാണ് ബീന കണ്ണൻ. കേരളത്തിലെ വസ്ത്രവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വനിതാവ്യാപാരിയാണ് ബീനാ കണ്ണൻ. ശീമാട്ടി എന്ന വ്യാപാരനാമത്തിലുള്ള വസ്ത്രവ്യാപാര ശൃഖലയുടെ ഉടമയാണ് ബീന. 1960 ജൂലൈ 17 ന് കോട്ടയത്ത് ജനിച്ച ബീനയുടെ മുത്തച്ഛനും അച്ഛനും വസ്ത്രവ്യാപാരികളായിരുന്നു. തിരുവെങ്കിട്ടതിന്റെയും സീത ലക്ഷ്മിയുടെയും മകളായ ബീന കണ്ണൻ എന്ന ആളെയാണ് വിവാഹം കഴിച്ചത്. രുവർക്കും മൂന്നു മക്കളാണ് ഉള്ളത്. വിഷ്ണു, തുഷാര, ഗൗതം എന്നാണ് മൂന്ന് മക്കളുടെ പേര്. ഇന്ത്യൻ സാരി ഡിസൈനറാണ് ബീന കണ്ണൻ. യൂണിവേഴ്സിറ്റിക്ക് ശേഷം 1980 ൽ ഫാമിലി ടെക്സ്റ്റൈൽ റീട്ടെയിലിംഗ് ബിസിനസായ 'സീമാട്ടി'യിൽ ചേർന്നു. അച്ഛനും ഭർത്താവിനുമൊപ്പം ജോലി ചെയ്ത് സ്ഥാപനത്തിന്റെ വളർത്തുന്നതിൽ വല്യ പങ്കാണ് ബീന വഹിച്ചത്. ഭർത്താവിന്റെ മരണത്തിനു ശേഷം ഒറ്റയ്ക്ക് ഇന്ന് സ്ത്രീ കരുത്ത് കാണിച്ച വ്യക്തിയാണ് ബീന.
2007-ൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സാരി ഡിസൈൻ ചെയ്ത് ബീന കണ്ണൻ ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. ഇന്ത്യയിലെ പട്ടുസാരികളെക്കുറിച്ചും, എവിടെയൊക്കെയാണ് നിർമ്മിക്കുന്നതെന്നും എന്തൊക്കെ പ്രത്യേകതകളാണ് ഓരോ സാരിക്കും ഉള്ളതെന്നും വിശദമാക്കുന്ന ബുക്ക് ഓഫ് ഇന്ത്യൻ സിൽക്ക് സാരീസ് എന്ന പുസ്തകം ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമായ ടൈംസ് ഓഫ് ഇന്ത്യയുമായി ചേർന്ന് ആംഗലേയ ഭാഷയിൽ ബീന പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലെ സ്ത്രീകളുടെ മനസില്‍ സാരികളുടെ ഐക്കണായി മാറിയ വ്യക്തിയാണ് ബീന. ബിസിനസിനെക്കുറിച്ച്, ഫാഷന്‍ സങ്കല്‍പങ്ങളെക്കുറിച്ച്, ഇന്നത്തെ സമൂഹത്തിന്റെ ചിന്താഗതികളെക്കുറിച്ചുമൊക്കെ നന്നായി അറിയുന്ന ഒരു വ്യകതിയായി മാറി ബീന കണ്ണൻ.
ബിരുദപഠനത്തിനു ശേഷം ഡോക്ടറോ വക്കീലോ ആകാന്‍ കൊതിച്ച മകള്‍. ബിഎല്‍ ബിരുദധാരിയായ അച്ഛനോട് തന്റെ ആഗ്രഹം പങ്കുവച്ചെങ്കിലും ആ അച്ഛന് മകള്‍ ആരുടേയും കീഴില്‍ ജോലി ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല. ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നോലോയെന്ന ചോദ്യത്തിന് നീ പ്രഫസര്‍ ആകുന്നുണ്ടോ ഇല്ലെങ്കില്‍ എന്താനാണ് ഒരു സീറ്റ് നഷ്ടപ്പെടുത്തുന്നത് ആ അച്ഛന്‍ പറഞ്ഞു. അന്ന് അച്ഛന്‍ പറഞ്ഞതിന്റെ അര്‍ഥം ഇരുപതുകാരിയായ ആ മകള്‍ക്ക് അന്ന് മനസിലായില്ല. കേരളത്തിലെ സ്ത്രീകളുടെ വസ്ത്രസങ്കല്‍പത്തെ തന്നെ മാറ്റിയെഴുതിയ ശീമാട്ടിയുടെ മാനേജിംഗ് ഡയറക്ടറും പ്രമുഖ ഫാഷന്‍ ഡിസൈനറുമായ ബീന കണ്ണന്‍ ആയിരുന്നു ആ മകള്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്റെ വാക്കുകളെക്കുറിച്ചു ഓർക്കുമ്പോൾ അതിന്റെ സത്യം ഇപ്പോൾ എല്ലാവർക്കും മനസിലാകുന്നുണ്ടാകും. എറണാകുളം എളമക്കരയിലുള്ള എര്‍ത്ത് എന്ന വീട്ടിലാണ് ബീന കണ്ണന്‍ ഇപ്പോൾ താമസിക്കുന്നത്.
ഒരു ഇരുപതുകാരിക്ക് ജീവിതത്തില്‍ പല നിറമുള്ള സ്വപ്‌നങ്ങളും ഉണ്ടായിരിക്കും. വെളുത്ത് സുമുഖനായ ഒരാളെ ഭര്‍ത്താവായി ആഗ്രഹിക്കാനുള്ള മനസു കാണും. സ്വപ്‌നത്തിലേതുപോലുള്ള നല്ല ജീവിതം കാണാന്‍ ആഗ്രഹിക്കാം. പക്ഷേ ബീനയുടെ ഭർത്താവ് നല്ല കറുത്തിട്ടുള്ള ആളായിരുന്നു. ബീനയുടെ ഫസ്റ്റ് കസിന്‍ ആയിരുന്നു അദ്ദേഹം. അന്നൊക്കെ അത് ഒരു നിർബന്ധമായ ചടങ്ങായിരുന്നു. ബാക്കിയെല്ലാം കൊള്ളാം. അങ്ങനെയുള്ള ആളെ കല്യാണം കഴിക്കാന്‍, നിറമുള്ള സ്വപ്‌നങ്ങളുമായി നടക്കുന്ന പെണ്‍കുട്ടിക്ക് വിഷമമുണ്ടാകാം. ജീവിതം എന്തൊക്കെ തന്നു അത് ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ബീന എന്ന ആ പെൺകുട്ടി തയാറായിരുന്നു. ഭര്‍ത്താവിനെ വളരെയധികം ബഹുമാനിക്കുന്ന ആളാണ് താൻ. കാരണം പുരുഷന്മാരെ ബഹുമാനിക്കാനാണ് അച്ഛന്‍ ബീനയെ പഠിപ്പിച്ചത്. ഭക്ഷണം കഴിക്കുമ്പോഴൊക്കെ എഴുന്നേറ്റ് നിന്ന് വിളമ്പിക്കൊടുക്കും. അങ്ങനെയൊരു കുട്ടി ആയിരുന്നു ബീനയും. ഭര്‍ത്താവ് ഉണ്ടായിരുന്നപ്പോള്‍ ബീന ലോകം മുഴുവൻ കണ്ടു. അദ്ദേഹം ബീനയ്ക്ക് ബിസിനസില്‍ സ്വാതന്ത്ര്യം നൽകി പിന്തുണച്ചു. പോളിഷ്ഡ് ആയ ഒരു സ്ത്രീയായി മാറാന്‍ സഹായിച്ചു. എം.എ ലിറ്ററേച്ചറായിരുന്നതു കൊണ്ട് ഷേക്‌സ്പിയറൊക്കെ വായിച്ചു നല്ല പാണ്ഡിത്യം ഉള്ള വ്യക്തിയായിരുന്നു.