ഹാസ്യകഥാപാത്രങ്ങളിലൂടെ ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീലും ശ്രദ്ധേയായ നടിയാണ് ആര്യ. ബഡായി ബംഗ്ലാവ് ആര്യയായിട്ടാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. ആര്യ ഏറെ ശ്രദ്ധിക്കപ്പെട്ടത് കുഞ്ഞിരാമായണം എന്ന ചിത്രത്തിലാണ്. ഇപ്പോള്‍ മല്ലിക എന്ന കുഞ്ഞിരാമായണത്തിലെ തന്റെ കഥാപാത്രം വന്ന വഴിയെക്കുറിച്ചും സുഹൃത്ത് പിഷാരടി ആദ്യ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് ചെയ്ത പ്രായശ്ചിത്തത്തെയും കുറിച്ചു മനസുതുറന്നിരിക്കയാണ് ആര്യ.
ബഡായി ബംഗ്ലാവാണ് ആര്യയെ താരമാക്കി മാറ്റിയത്. ഷോയുടെ രണ്ടാം ഭാഗത്തില്‍ ആര്യ ഇല്ലായിരുന്നെങ്കിലും പ്രേക്ഷകരുടെ അഭ്യര്‍ഥനയെ മാനിച്ച് ആര്യ തിരികേ എത്തി. ഇപ്പോള്‍ മാതൃഭൂമി ക്ലബ് എഫ്.എം യുഎഇയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആര്യ കുഞ്ഞിരാമായണത്തിലെ തന്‍െ കഥാപാത്രത്തെകുറിച്ചും മറ്റും സംസാരിച്ചത്. അജുവര്‍ഗീസും വിനീത് ശ്രീനിവാസനുമാണ് ചിത്രത്തിലേക്ക് ആര്യയെ നിര്‍ദ്ദേശിച്ചത്. ബഡായി ബംഗ്ലാവിലെ ആ കുട്ടി ചെയ്താല്‍ നന്നായിരിക്കുമെന്ന് അവര്‍ ബേസിലിനോട് പറഞ്ഞു. തുടര്‍ന്നാണ് ആര്യ കുഞ്ഞിരാമായണത്തിലേക്ക് എത്തിയത്.
കുഞ്ഞിരാമായണത്തിലേക്ക് ആര്യയെ വിളിച്ചപ്പോള്‍ തന്നെ ബേസില്‍ പറഞ്ഞത് ഈ സിനിമയുടെ തുടക്കത്തില്‍ ആര്യക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നാണ്. എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സിലെ ഒരു രംഗത്തില്‍ ആര്യയുടെ കഥാപാത്രത്തിന്റെ പെര്‍ഫോമന്‍സ് വളരെ പ്രധാനപ്പെട്ടതാണ്. ഒരു പക്ഷേ പ്രേക്ഷകര്‍ ഈ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് ഈ രംഗമായിരിക്കും എന്നും ബേസില്‍ പറഞ്ഞിരുന്നു. ആ വാക്കുകള്‍ പോലെ തന്നെ ബിജു മേനോനൊപ്പമുള്ള കുഞ്ഞിരാമായണത്തിലെ ആര്യയുടെ രംഗം ആരും മറക്കാന്‍ സാധ്യതയില്ല.
തുടക്കത്തിലൊന്നും ആര്യയോട് എന്താണ് ആ സീന്‍ എന്നൊന്നും പറഞ്ഞിരുന്നില്ല. പിന്നീടാണ് ബിജു മേനോന് കൂടെയാണ് അഭിനയിക്കേണ്ടത് എന്ന് ആര്യക്ക് മനസ്സ
ിലായത്. തനിക്ക് അതിന്റേതായ വെപ്രാളം ഉണ്ടായിരുന്നെന്നും എന്നാല് ബിജുചേട്ടന്‍ വളരെ കൂളായിരുന്നു എന്നും ആര്യ പറയുന്നു
അതുപോലെ തന്നെ ആര്യയുടെ അടുത്ത സുഹൃത്താണ് രമേഷ് പിഷാരടി. പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത എന്ന സിനിമയില്‍ അദ്ദേഹത്തിന്‍രെ എല്ലാ സുഹൃത്തുകളും ഉണ്ടായിരുന്നെങ്കിലും ആര്യയെ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ഗാനഗന്ധര്‍വന്‍ എന്ന രണ്ടാമത്തെ ചിത്രത്തില്‍ ആര്യ അഭിനയിക്കുന്നുണ്ട്. രണ്ടാമത്തെ ചിത്രത്തിലേക്ക് പിഷാരടി തന്നെ വിളിക്കാനുള്ള കാരണവും ആര്യ വ്യക്തമാക്കി. പഞ്ചവര്‍ണത്തത്തയില്‍ ആര്യ ഇല്ലാത്തതിനെകുറിച്ച് ആളുകള്‍ സോഷ്യല്‍മീഡിയയില്‍ പിഷാരടിയോട് ചോദിച്ചിരുന്നു. ശല്യം സഹിക്കവയ്യാതായതോടെയാണ് പിഷാരടി രണ്ടാമത്തെ സിനിമയിലേക്ക് തന്നെ വിളിച്ചതെന്നും ആര്യ പറഞ്ഞു.