25 വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്റെ മാന്ത്രിക സംഗീതം വീണ്ടും മലയാളത്തിലേക്ക്...!

Malayalilife
topbanner
25 വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്റെ മാന്ത്രിക സംഗീതം വീണ്ടും മലയാളത്തിലേക്ക്...!

സംഗീതലോകത്ത് മാസ്മമരിക ലോകം തീര്‍ത്ത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക്. ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്. റഹ്മാന്റെ സംഗീതത്തില്‍ മൂന്ന് ഗാനങ്ങളും, പശ്ചാത്തല സംഗീതവും ചിത്രത്തിലുണ്ടാകും. രണ്ടു ഗാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായി റഹ്മാന്‍ ഒരു ടിവി ഷോയിലൂടെയാണ് വെളിപ്പെടുത്തിയത്. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. ഓസ്‌ക്കാര്‍ വേദിയില്‍ റഹ്മാനെപ്പോലെ തിളങ്ങിയ റസൂല്‍ പൂക്കിട്ടിയാണ് ശബ്ദ മിശ്രണം നിര്‍വ്വഹിക്കുക.

ചിത്രത്തില്‍ പൃഥ്യുരാജാണ് പ്രധാന കഥാപാത്രമായ നജീബായി എത്തുന്നത്. ചിത്രത്തില്‍ അമലാപോള്‍ മറ്റൊരു ലീഡ് റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. കെജിഎ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ക്യമറ കൈകാര്യം ചെയ്യുന്നത് ബോളിവുഡ് ക്യാമറാമാന്‍ എ യു മോഹനനാണ്. രണ്ടുവര്‍ത്തോളം സമയമാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്.
 
നോലലിലെ സങ്കീര്‍ണമായ വിഷയങ്ങള്‍ കഥാപാത്രത്തിന്റെ ജീവിതം, രൂപമാറ്റങ്ങള്‍ എന്നിവ അവതരിപ്പിക്കുക എന്നത് പൃഥ്യുരാജിന് ഏറെ വെല്ലുവിളിയുയര്‍ത്തുന്നതാണ്. കേരളത്തിലെ തിരുവല്ലയില്‍ തുടങ്ങി രാജസ്ഥാന്‍, ജോര്‍ദ്ദാന്‍, ഒമാന്‍, ഈജിപ്റ്റ്, എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കും. ചിത്രം 2020 ലായിരിക്കും തിയ്യറ്ററുകളിലെത്തുക.

Read more topics: # ar rahman,# malayalam,# aadujeevitham
ar rahman,malayalam,aadujeevitham

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES