ഷറഫൂദ്ദീന്‍ നായകനായെത്തുന്ന നീയു ഞാനും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
ഷറഫൂദ്ദീന്‍ നായകനായെത്തുന്ന നീയു ഞാനും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എ. കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നീയും ഞാനും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷര്‍ഫുദ്ദീന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളസിനിമയില്‍ മുന്‍നിര നായികമാരില്‍ എത്തിനില്‍ക്കുന്ന അനു സിത്താരയാണ് നായിക. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

കോമഡി കഥാപാത്രങ്ങളില്‍ നിന്നും വരത്തനിലെ വില്ലന്‍ കഥാപാത്രത്തെ ഗംഭീരമാക്കിയ ഷറഫുദീന്‍ നായക സ്ഥാനത്തേക്ക് ചുവടു വെക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സിജു വില്‍സണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്.

കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ കെ സാജന്‍ ഒരുക്കുന്ന ആദ്യത്തെ ഫണ്‍ മൂവിയാണ് 'നീയും ഞാനും'. യാകൂബ് എന്ന കഥാപാത്രമായി ഷറഫുദ്ദീനും ആഷ്മി എന്ന കഥാപാത്രമായി അനു സിത്താരയും എത്തുന്നു. കോഴിക്കോടും മുംബൈയുമാണ് പ്രധാന ലൊക്കേഷനുകള്‍.  ചിത്രത്തിലെ ഗാനങ്ങളെഴുതിയിരിക്കുന്നത് ഹരി നാരായണനാണ്. സംഗീതം വിനു തോമസ്. ഛായാഗ്രഹണം ക്ലിന്റോ ആന്റണി. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും.


 

sharafudheen,anu sithara,neeyum njanum,first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES