വരും ദിവസങ്ങളില്‍ കേരളത്തിലെ റോഡുകളിലുള്ള ഓട്ടോ റിക്ഷകളില്‍ നിങ്ങള്‍ക്ക് ഒരു കാഴ്ച കാണാം, ലഹരി വിരുദ്ധ സന്ദേശം പതിച്ച തുണി പടുതകള്‍. കാന്‍സറിന് കാരണമാകുന്ന ലഹരി പരമാവധി തടയുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ പ്രമുഖ കാന്‍സര്‍ ചികിത്സാ കേന്ദ്രം കൂടിയായ ആലുവയിലെ രാജഗിരി ആശുപത്രി ആണ് മമ്മൂട്ടിയുടെ ജീവ കാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നത്.
ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് ആലുവ രാജഗിരി ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍, ആദ്യ പ്രചരണ വാഹനം രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സന്‍ വാഴപ്പിള്ളി ഇങക ഫ്‌ലാഗ് ഓഫ് ചെയ്തു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍,രാജഗിരി ആശുപത്രി കാന്‍സര്‍ വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക് എന്നിവര്‍ കാന്‍സര്‍ ദിന സന്ദേശം നല്‍കി.കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ ഈ ആഴ്ച തന്നെ ഈ സന്ദേശ പടുതകള്‍ എത്തിക്കും. വരും ദിവസങ്ങളില്‍ ആയിരത്തോളം ഓട്ടോ റിക്ഷകളില്‍ ഈ സഹായം എത്തിക്കാന്‍ ആണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.രാജഗിരി ആശുപത്രി സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം ഡോ. സുബി ടി എസ് , റേഡിയേഷന്‍ ഓങ്കോളജി വിഭാഗം ഡോ. ജോസ് പോള്‍, ഹെമറ്റോ ഓങ്കോളജി വിഭാഗം ഡോ. മോബിന്‍ പോള്‍, റേഡിയോളജി വിഭാഗം ഡോ. ടീന സ്ലീബ, ഡയറക്ടറായ ഫാ. ജോയ് കിളിക്കുന്നേല്‍ ഇങക, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എം എന്‍ ഗോപിനാഥന്‍ നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി. പി. ഓരത്തേല്‍,ഡയറക്ടര്‍ ഡോ. വി.എ ജോസഫ്, മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാന്‍സര്‍ ബോധവത്ക്കരണ സന്ദേശവുമായുള്ള ആദ്യ പ്രചരണ വാഹനം രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സന്‍ വാഴപ്പിള്ളി CMI ഫ്‌ലാഗ് ഓഫ് ചെയ്യുന്നു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍,രാജഗിരി ആശുപത്രി കാന്‍സര്‍ വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക്,സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം ഡോ. സുബി ടി എസ് , റേഡിയേഷന്‍ ഓങ്കോളജി വിഭാഗം ഡോ. ജോസ് പോള്‍, ഹെമറ്റോ ഓങ്കോളജി വിഭാഗം ഡോ. മോബിന്‍ പോള്‍, റേഡിയോളജി വിഭാഗം ഡോ. ടീന സ്ലീബ, ഡയറക്ടറായ ഫാ. ജോയ് കിളിക്കുന്നേല്‍ ഇങക, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എം. എന്‍. ഗോപിനാഥന്‍ നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി.പി.ഓരത്തേല്‍, ഡയറക്ടര്‍ ഡോ. വി.എ ജോസഫ്, മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സംസ്ഥാന സെക്രെട്ടറി ഷാനവാസ്, ജില്ലാ പ്രസിഡന്റും പെരുമ്പാവൂരെ ഓട്ടോ റിക്ഷാ ഡ്രൈവറുമായ അബ്ദുള്ള തുടങ്ങിവര്‍ പങ്കെടുത്തു