മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്.
മഴവില്‍ മനോരമയിലെ 'ഡി ഫോര്‍ ഡാന്‍സ്' റിയാലിറ്റി ഷോയിലെ അവതരാകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ഇതില്‍ പേളി - ജിപി, പേളി - ആദില്‍ എന്നീ കോമ്പോകളും ടെലിവിഷനില്‍ ഹിറ്റായി.അനവധി സ്റ്റേജ് ഷോകളില്‍ പ്രത്യക്ഷപ്പെട്ട പേളി ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കുകയും ചെയ്തു. ബിഗ് ബോസിലൂടെയാണ് ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തുന്നതും.
ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള പേളി ശ്രീനിക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഏറെ ശ്രദ്ധേയമാകുന്നത്. '6 വര്‍ഷം... എന്നിട്ടും അത് 6 സെക്കന്‍ഡ് പോലെ തോന്നുന്നു. ജീവിതത്തെ പ്രകാശപൂരിതമാക്കുകയും, സ്‌നേഹം സുരക്ഷിതമായിരിക്കുകയും, സംഘര്‍ഷ നിമിഷങ്ങള്‍ ശാന്തമാക്കുകയും ചെയ്യുന്ന, നിങ്ങളുടെ ആത്മാവ് തിരഞ്ഞെടുക്കുന്ന ആളോടൊപ്പം ആയിരിക്കുമ്പോള്‍ അതാണ് സമയം നിങ്ങളോട് ചെയ്യുന്നത്' എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.