Latest News

സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്ററിന് താഴെ കമന്റിട്ട യുവാവിന്റെ ബുദ്ധിമുട്ടിന് പരിഹാരം; പോസ്റ്റ് മമ്മൂക്കയുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും വിഷയം പഠിക്കാന്‍ മമ്മൂട്ടിയുടെ ഓഫിസിനെ ചുമതലപെടുത്തിയെന്നും മമ്മൂക്കയുടെ പിആര്‍ഒ

Malayalilife
topbanner
 സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്ററിന് താഴെ കമന്റിട്ട യുവാവിന്റെ ബുദ്ധിമുട്ടിന് പരിഹാരം; പോസ്റ്റ് മമ്മൂക്കയുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും വിഷയം പഠിക്കാന്‍ മമ്മൂട്ടിയുടെ ഓഫിസിനെ ചുമതലപെടുത്തിയെന്നും  മമ്മൂക്കയുടെ പിആര്‍ഒ

ഴിഞ്ഞ ദിവസം മമ്മൂട്ടി മധുരരാജ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിലെ കമന്റ് സെക്ഷനില്‍ പ്രേം കുമാര്‍ എന്ന് പേരുള്ള ഒരാള്‍ ഒരു അഭ്യര്‍ത്ഥനയുമായി എത്തുകയായിരുന്നു. ഞാന്‍ അസുഖ ബാധിതനായി നാലു വര്ഷം ആയി കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോള്‍ ജപ്തി ഭീഷണിയില്‍ ആണ്.. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക. എന്നായിരുന്നു പുനലൂര്‍ പത്തനാപുരം സ്വദേശി ആയ പ്രേം കുമാറിന്റെ കമന്റ്. സഹായ ഹസ്തവുമായി മമ്മൂക്കയുടെ ഫാന്‍സുകാര്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ പോസ്റ്റ് മമ്മൂക്കയുടെ ശ്രദ്ധയില്‍പെട്ടുവെന്നും പരിഹാരം ഉണ്ടായെന്നും മമ്മൂക്കയുടെ പിആര്‍ഒ ആയ റോബെര്‍ട്ട് കുര്യാക്കോസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. 

ഇന്നലെ മമ്മൂക്കയുടെ പേജില്‍ 'മധുര രാജ ' സിനിമയുടെ പോസ്റ്റിനു താഴെ പ്രേംകുമാര്‍ എന്ന വ്യക്തി സഹായം അഭ്യര്‍ത്ഥിച്ചു ഇട്ട ഒരു കമ്മന്റ് ഇതിനോടകം നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. ഈ കമന്റ് മമ്മുക്കയുടെ ശ്രദ്ധയില്‍ പെടുന്നത് വരെ ഷെയര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സ്‌ക്രീന്‍ ഷോട്ട് ആയിരക്കണക്കിന് ആളുകള്‍ ആണ് ഷെയര്‍ ചെയ്തിരുന്നത് എന്ന് മനസ്സിലായി. ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ വാട്‌സാപ്പിലൂടെയും മറ്റും അത് അയച്ചു തരുന്നുമുണ്ട്. 

ഇന്നലെ തന്നെ നിങ്ങളുടെ ശ്രമങ്ങള്‍ക്ക് പരിഹാരം ഉണ്ടായ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ ആഗ്രഹം പോലെ തന്നെ മമ്മൂക്ക അത് കണ്ടു. ഉടനടി വിഷയം പഠിക്കാന്‍ നമ്മുടെ ഓഫിസിനെ ചുമതലപെടുത്തിയിരുന്നു. അതിനെ തുടര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രോജക്ട് ഓഫിസറും തുടര്‍ന്ന് മാനേജിങ് ഡയറക്ടര്‍ റവ. ഫാ: തോമസ് കുര്യന്‍ മരോട്ടിപ്പുഴയും പ്രേം കുമാറുമായി സംസാരിച്ചു

നിലവില്‍ മമ്മുക്ക നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളില്‍ ഒന്നും പരിഹരിക്കാന്‍ ആവുന്ന പ്രശ്‌നങ്ങള്‍ അല്ല അദ്ദേഹത്തിന്റെത് എങ്കിലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്ന മമ്മൂക്കയുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആദ്യം അടിയന്തിരമായി ഒരു സഹായം നല്‍കുന്നതാണ്.കൂടാതെ മമ്മുക്ക ആവശ്യപ്പെട്ട പ്രകാരം പ്രേംകുമാറിന്റെ വീട് ബഹുമാനപ്പെട്ട അച്ഛന്‍ അടുത്ത ദിവസങ്ങളില്‍ തന്നെ സന്ദര്‍ശിക്കുകയും സഹായിക്കാവുന്ന കൂടുതല്‍ സാദ്ധ്യതകള്‍ ആരായുന്നതുമാണ് എന്നാണ് റോബര്‍ട്ട് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്. 

മമ്മൂട്ടി മധുരരാജ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിലെ കമന്റ് സെക്ഷനില്‍ പ്രേം കുമാര്‍ അഭ്യര്‍ത്ഥനയുമായി എത്തുകയായിരുന്നു. മമ്മൂട്ടിയുടെ മധുരരാജാ പോസ്റ്ററിനെ പിന്തുണയ്ക്കാന്‍ എത്തിയ ആരാധകര്‍ പ്രേം കുമാറിന്റെ ഈ കമന്റ് കണ്ടതോടെ അത് പരമാവധി ആരാധകരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മമ്മൂട്ടി ആരാധകരാല്‍ കഴിയുന്ന സഹായം പ്രേം കുമാറിന് എത്തിക്കണം എന്ന സന്ദേശം പകരുകയും ചെയ്തു. മമ്മൂട്ടിയുടെ ഓണ്‍ലൈന്‍ ആരാധകരുടെ യുണിറ്റ് ആയ OPU മധുരരാജക്ക് വേണ്ടി പ്ലാന്‍ ചെയ്ത DJ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്യുകയും അതിന് വേണ്ടി മാറ്റിവച്ച തുക പ്രേം കുമാറിന് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ ആരാധകരിലേക്ക് ഈ വാര്‍ത്ത ഒരു കുറിപ്പായി അറിയിക്കുകയും ചെയ്തിരുന്നു. 

Read more topics: # Mammooka,# maduraraja,# facebook post
Mammooka maduraraja facebook post

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES