അമൃത വര്‍ണന്‍ എന്ന നടി പ്രേക്ഷകമനസില്‍ ഇടംം നേടിയത് ശാലീന സൗന്ദര്യമുള്ളതിനാലാണ്. ചക്രവാകം, പ്രണയം, പട്ടുസാരി, പുനര്‍ജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി അമൃത ശ്രദ്ധനേടിയിട്ടുണ്ട്. പ്രശസ്തയായി നിലകൊള്ളുമ്പോഴും പ്രാരാബ്ദവും വേദനകളും നിറഞ്ഞ ജീവതമായിരുന്നു അമൃതയുടെത്. നടിയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ആരാധകരെ സങ്കടപെടുത്തുന്നത്.
നായികയായിട്ടാണ് ആരംഭമെങ്കിലും വില്ലത്തി വേഷങ്ങളിലൂടെയാണ് അമൃത മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ് കീഴടക്കിടയത്. എങ്കിലും ഗ്രാമണീത തുളുമ്പുന്ന അമൃതയുടെ മുഖം തന്നെയാണ് ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്കുന്നത്. നീണ്ട ഇടതൂര്‍ന്ന മുടിയും, വട്ടമുഖവും, അഴകാര്‍ന്ന കണ്ണുകളും, അമൃതയുടെ രൂപവും, അഭിനയവും ഇന്ന് പ്രേക്ഷകര്‍ക്ക് മറക്കാന്‍ ആകില്ല.
കുറച്ചുനാളുകളായി അമൃത അഭിനയത്തില്‍ അത്ര സജീവം അല്ലെങ്കിലും താരത്തെ ഇന്നും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയമേറെയാണ്.ഒന്‍പതാം കഌസില്‍ പഠിക്കുമ്പോഴാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തുന്നതെന്ന് അമൃത അനീസ് കിച്ചണില്‍ എത്തിയപ്പോള്‍ വ്യക്തമാക്കുന്നത്. അമൃത പങ്കെടുത്ത എപ്പിസോഡിന്റെ വീഡിയോ ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ ആണ് തന്നെ അഭിനയത്തിലേക്ക് എത്തിച്ചത്. അച്ഛന് ഒരു അപകടം പറ്റി അരയ്ക്ക് കീഴ്ഭാഗം തളര്‍ന്നു പോയിരുന്നതായും, പിന്നീട് അഭിനയം ചോറായി കാണുകയായിരുന്നു താന്നെനും അമൃത ഷോയില്‍ വ്യക്തമാക്കി. മൂത്ത മകളായതിനാല്‍ വീട്ടുഭാരം ഏറ്റെടുക്കുകയായിരുന്നു താന്‍. ആരും സഹായിക്കാനുമുണ്ടായില്ല.
അഭിനയം എന്താണ് എന്നറിയാത്ത സമയത്താണ് ഇതിലേക്ക് വരുന്നതെന്നും ഒരിക്കല്‍ തന്റെ ഗ്രാമത്തില്‍ ഒരു പരിപാടി കാണാന്‍ പോയപ്പോള്‍ തന്നെ ക്യാമറ നോട്ടമിട്ടതും, അങ്ങിനെയാണ് മുടിയഴക് എന്ന പരിപാടിയിലേക്ക് എത്തുന്നതെന്നും താരം ആനിയോട് പറഞ്ഞു.