Latest News

നിങ്ങൾ ധീരുഭായ് അംബാനിയാണെങ്കിൽ, ഞാൻ എലിസബത്ത് ടെയ്‌ലറാണ്; നിതയുടെ അടുത്തേക്ക് അംബാനി കുടുംബത്തിൽ നിന്നും ആലോചന വന്നപ്പോൾ; ഒരു അംബാനി ലവ് സ്റ്റോറി

Malayalilife
നിങ്ങൾ ധീരുഭായ് അംബാനിയാണെങ്കിൽ, ഞാൻ എലിസബത്ത് ടെയ്‌ലറാണ്; നിതയുടെ അടുത്തേക്ക് അംബാനി കുടുംബത്തിൽ നിന്നും ആലോചന വന്നപ്പോൾ; ഒരു അംബാനി ലവ് സ്റ്റോറി

ന്ത്യയിലെ മാത്രമല്ല ലോകമെമ്പാടും അറിയപ്പെടുന്ന ഒരു പ്രധാന വ്യവസായിയാണ് മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി കൂടിയാണ് അംബാനി. ഏഷ്യയിലേക്കും വച്ച് ഏറ്റവും ധനികനും ലോകത്തിലെ ധനികരിൽ ഏഴാമതും ആണ്. ധീരുഭായ് അംബാനിയുടേയും കോകിലബെൻ അംബാനിയുടേയും മകനായി ജനിച്ച ഇദ്ദേഹം ആരംഭിച്ച റിലയൻസ് ഇൻഫോകോം ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇപ്പോൾ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് എന്നറിയപ്പെടുന്നത്. റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ ചെയർമാനും , മാനേജിംഗ് ഡയറക്ടറുമായ ഇദ്ദേഹത്തിനാണ്‌ കമ്പനിയുടെ പ്രധാന ഓഹരിപങ്കാളിത്തവും ഉള്ളത്. കമ്പനിയിൽ തന്റെ വ്യക്തിഗതമായ ഓഹരിവിഹിതം 48 ശതമാനത്തോളമുണ്ട്. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണും സ്ഥാപകയും,റിലയൻസ് ഇൻഡസ്ട്രീസ്ന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് മുകേഷ് അംബാനിയുടെ ഭാര്യ നിത. 1963 ൽ നവംബർ 1-ന് മുംബൈയിൽ മധ്യവർഗ ഗുജറാത്തി കുടുംബത്തിൽ രവീന്ദ്രഭായ് ദലാൽലും പൂർണ്ണിമ ദലാൽലിന്റെയും മകളയായി ജനിച്ചു.

1985 ലായിരുന്നു ഇവരുടെ പ്രണയ വിവാഹം. വിവാഹ സമയത്ത് നിതയ്ക്ക് വെറും 22 വയസ്സും മുകേഷിന് 28 വയസ്സുമായിരുന്നു പ്രായം. പ്രണയവും വിവാഹവും ഒക്കെ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. വല്യ പ്രണയകഥ ഒന്നും ഇല്ലെങ്കിലും വാർത്തകളിൽ നിറഞ്ഞ് നിന്ന പ്രണയ കഥയാണ്. മുകേഷ് അംബാനിയും നിത ദലാലും 1985 മാർച്ച് 7 ന് വിവാഹം കഴിക്കുന്നതിന് മുമ്പ് വെറും മൂന്നാഴ്ച മാത്രമാണ് പ്രണയിച്ചത്. ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതുമാണ്. മുംബൈ പെദ്ദാർ റോഡിലൂടെയുള്ള ഒരു യാത്രക്കിടെ മുകേഷ് അംബാനി തന്റെ കാർ നിർത്തി നിത ദലാലിനോട് വിവാഹാഭ്യർത്ഥന നടത്തി. ഈ സമയം നിത്യ ഒരു അധ്യാപികയായിരുന്നു. അതിനു ശേഷവും കുറച്ച് നാൾ ഇത് തന്നെ ചെയ്തു. പക്ഷേ ഇന്ന് അവർ ലോകമൊട്ടാകെ അറിയപ്പെടുന്ന അംബാനി കുടുംബത്തിന്റെ പെൺ ശക്തിയാണ്.

1984 യിലാണ് ഇരുവരും ആദ്യമായി അറിയുന്നത്. ഈ സമയം ക്ലാസിക്കൽ നർത്തകിയായ നിതയെ ആദ്യമായി കണ്ടത് മുകേഷ് അംബാനിയുടെ 'അമ്മ കോകിലയാണ്. അന്ന് തന്നെ നിതയെ 'അമ്മ ശ്രദ്ധിച്ചിരുന്നു. അന്ന് തന്നെ കുടുംബത്തിനും ഇഷ്ടമായി. പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷം മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി നിതയെ വിളിച്ചു. ആദ്യം നിതയെ ആരോ വിളിച്ചു പറ്റിക്കുകയാണ് എന്നായിരുന്നു കരുതിയത്. അതുകൊണ്ടു തന്നെ എന്തുപറയണെമെന്നു അറിയാതെ നിങ്ങൾ ധീരുഭായ് അംബാനിയാണെങ്കിൽ, ഞാൻ എലിസബത്ത് ടെയ്‌ലറാണ് എന്ന് പറഞ്ഞ് നിത ഫോൺ കട്ട് ആക്കി. പിന്നീടും അദ്ദേഹം നിതയെ വിളിച്ചു, അവസാനം ധീരുഭായ് അംബാനിയുടെ ഓഫീസിൽ വച്ച് അവർ കണ്ടുമുട്ടി. അന്നായിരുന്നു നിതയുടെ മുന്നിലേക്ക് അംബാനി കുടുംബത്തിന്റെ ആലോചന വന്നത്. ഒരു വിവാഹാലോചനയായിരുന്നു അത്. ഒരു മാസത്തിനുശേഷം നിത മുകേഷിനെയും കുടുംബത്തെയും കണ്ടുമുട്ടി. അതിനു ശേഷം ഇന്നുവരെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ഇവർക്ക് എന്നുള്ളതാണ് സത്യം.

ഈ ദമ്പതികൾക്കു മൂത്തത് ഇരട്ടകുട്ടികളാണ്. ഇഷയും അകശുമാണ് ഇവർ.  ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അതായതു ഐ വി എഫ് വഴിയാണ് ജനിച്ചത്. താൻ ഒരിക്കലും ഗർഭം ധരിക്കില്ലെന്ന് കരുതിയാണ് ഈ രീതി തിരഞ്ഞെടുത്തതെന്നും എന്നാൽ മൂന്നു വർഷത്തിനുശേഷം, 1995 ഏപ്രിലിൽ നിത തന്റെ ഇളയ മകനെ പ്രസവിച്ചു. ഇരുവരും കല്യാണം കഴിഞ്ഞ് ബിസിനെസ്സിൽ ഉൾപ്പെട്ടു നിൽക്കുന്നു. ഈശ അടുത്തിടെ റിലയൻസ് ആർട്സ് ഫൗണ്ടേഷൻ സ്ഥാപിച്ചു. റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവയുടെ ബ്രാൻഡിംഗിലും മാർക്കറ്റിംഗിലും അംബാനിയുടെ ഏക മകൾ ഉൾപ്പെടുന്നു. റിലയൻസ് ജിയോയുടെ ഉൽപ്പന്ന വികസനം, സന്ദേശമയയ്ക്കൽ, ചാറ്റ്, മറ്റ് ഡിജിറ്റൽ സേവന ആപ്ലിക്കേഷനുകൾ എന്നിവയിൽ ആകാശ് ഉൾപ്പെടുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മുംബൈ ഇന്ത്യൻ‌സിന്റെ പ്രവർത്തനത്തിലും അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്. അമ്മയോടൊപ്പം നിരവധി സ്റ്റേഡിയത്തിൽ ആകാശും നിറസാന്നിധ്യം ആകാറുണ്ട്. മൂന്നുപേരിൽ ഏറ്റവും ഇളയ ആൾ ആനന്ദ് നിലവിൽ ജിയോ പ്ലാറ്റ്ഫോം ബോർഡിൽ അഡീഷണൽ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു. ഇദ്ദേഹമാണ് ഇനി അംബാനി സാമ്രാജ്യത്തിലേക്ക് വരൻ പോകുന്നത് എന്നൊക്കെ പറയുക ഉണ്ടായിരുന്നു.

ഇട്ടു മൂടാൻ പണം ഉണ്ടായിട്ടും മക്കൾക്കെല്ലാം സാധാരണ ജീവിതമാണ് ഇരുവരും പറഞ്ഞ് കൊടുത്തിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായ അംബാനിയുടെ മക്കള്‍ക്ക്‌ സ്കൂളില്‍ പോകുമ്പോള്‍ 5 രൂപയുടെ നാണയങ്ങള്‍ ആണത്രേ അമ്മ നിത അംബാനി പോക്കറ്റ് മണിയായി നല്‍കുന്നത്!!. സ്കൂള്‍ കാന്റീനില്‍ നിന്ന് വല്ലതും വാങ്ങിത്തിന്നാനാണ് ഈ തുക നല്‍കുന്നത്. ഒരു ദിവസം മകന്‍ ആനന്ദ് 10 രൂപ വേണം എന്ന് ആവശ്യപ്പെട്ടു. അമ്മ തരില്ലെന്ന് പറഞ്ഞപ്പോള്‍ കുട്ടി ആനന്ദിന്റെ മറുപടി കേട്ട് അവർ ചിരിച്ചിട്ടുണ്ട് എന്ന് പറയുമായിരുന്നു. കുട്ടികള്‍ എന്നെ കളിയാക്കുന്നുണ്ട് അമ്മേ. നീ അംബാനിയാണോ അതോ പിച്ചക്കാരൻ ആണോ എന്നാണ് അവര്‍ ചോദിക്കുന്നത് എന്നായിരുന്നു ആനന്ദ് പറഞ്ഞത്. മുഴുവൻ കുടുംബത്തിനെയും ഒരുമിച്ചു കാണാൻ നല്ല ബുദ്ധിമുട്ടാണ്. ബോളിവുഡ് പാർട്ടികൾ, സാമൂഹിക പരിപാടികൾ, ഒത്തുചേരലുകൾ എന്നിവയിൽ നിതയാണ് നിറ സാന്നിദ്ധ്യം. ബിസിനസ് തിരക്കുകൾക്കിടയിൽ പ്രധാനപ്പെട്ട അവസരങ്ങളിലും പരിപാടികളിലും മാത്രമാണ് മുകേഷ് അംബാനി ഭാര്യയോടൊപ്പം എത്താറുള്ളത്. എന്നാൽ മുകേഷും നിത അംബാനിയും ബോളിവുഡ് താരങ്ങളുമായി മികച്ച സൗഹൃദം പങ്കുവെക്കുന്നവരാണ്.

ambani nitha lovelife lifestory richest

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES