ആഡംബരം കൊണ്ടു മാത്രമല്ല താരസാന്നിധ്യം കൊണ്ടും സമ്പന്നമായിരുന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം. ബോളിവുഡില്‍ നിന്നും ബിഗ്ബി മുതല്‍ കിങ് ഖാനും ഐശ്വര്യ റായ് ഉള്‍പ്പെടെയുളളവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഉദയ്പൂരില്‍ രണ്ടു ദിവസം നീണ്ടുനിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ പങ്കെടുത്ത താരങ്ങളെല്ലാം മുംബൈയില്‍ അംബാനിയുടെ ആന്‍്‌റിലയില്‍ നടന്ന വിവാഹ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. മിക്ക ബോളിവുഡ് താരങ്ങളും കുടുംബ സമേതമാണ് ചടങ്ങുകള്‍ക്ക് എത്തിയത്. സ്വന്തം വീട്ടിലെ വിവാഹമെന്നോണമാണ് ബോളിവുഡ് താരങ്ങള്‍ വിവാഹ ചടങ്ങുകളില്‍ നിറഞ്ഞുനിന്നത്.
വിവാഹത്തിനു ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ ഒരുക്കങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. നാലുദിവസമാണ് ഉദയ്പൂരിലെ വിവാഹപൂര്‍വ്വ ആഘോഷങ്ങള്‍ നീണ്ടു നിന്നത്. കോടികള്‍ വിലമതിക്കുന്ന വസ്ത്രങ്ങളും അലങ്കാരങ്ങളുമൊക്കെ വലയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്ന വീഡിയോ ആരാധകെ അത്ഭുതപ്പെടുത്തിയിരുന്നു. താര രാജാക്കന്മാര്‍ ഭക്ഷണം വിളമ്പുന്നതിനെ പലരും കളിയാക്കുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്തിരുന്നു. അംബാനിയുടെ അടിമകളെന്ന തരത്തിലും പരിഹാസങ്ങള്‍ ഉണ്ടായി.
അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരും ഭക്ഷണം വിളമ്പാന്‍ ഉണ്ടായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങള്‍ എന്തിനാണ് ഭക്ഷണം വിളമ്പിയതെന്ന സംശയമായിരുന്നു ആരാധകര്‍ക്ക്. അമിതാഭ് ബച്ചന്‍ അമീര്‍ഖാന്‍ തുടങ്ങിയവരൊക്കെ അംബാനി വിവാഹത്തില്‍ എന്തിനാണ് വിളമ്പുകാരായത് എന്ന് ട്വീറ്ററില്‍ ചോദിച്ച ആരാധികയ്ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍. എന്തുകൊണ്ടാണ് ഇഷ അംബാനിയുടെ വിവാഹത്തിന് ആമിര്‍ ഖാനും അമിതാഭ് ബച്ചനും ഭക്ഷണം വിളമ്പിയതെന്നാണ് ട്വിറ്ററിലൂടെ ഒരു ആരാധിക അഭിഷേകിനോട് ചോദിച്ചത്. ഇതിന് അതൊരു ആചാരത്തിന്റെ ഭാഗമെന്നായിരുന്നു അഭിഷേക് നല്‍കിയ മറുപടി. 'സാജന്‍ ഗോത്' എന്നറിയപ്പെടുന്ന ആചാരമാണത്. വധുവിന്റെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കള്‍ക്ക് ഭക്ഷണം വിളമ്പും മറുപടിയായി അഭിഷേക് ട്വീറ്റ് ചെയ്തു.
ഡിസംബര്‍ 12 ന് നടന്ന ഇഷ അംബാനിയുടെ വിവാഹത്തില്‍ ബച്ചന്‍ കുടുംബം പങ്കെടുത്തിരുന്നു. അഭിഷേക് ബച്ചന്‍ ഭാര്യ ഐശ്വര്യയ്ക്കും മകള്‍ ആരാധ്യക്കും ഒപ്പമാണ് എത്തിയത്. അമിതാഭ് ബച്ചന്‍ ഭാര്യ ജയയ്ക്കും മകള്‍ ശ്വേത നന്ദയ്ക്കും കൊച്ചുമകള്‍ നവ്യ നവേലിക്കും ഒപ്പമാണ് എത്തിയത്.