നടന് കൃഷ്ണകുമാറിന്റെ കുടുംബത്തെ സോഷ്യല്‍മീഡിയയിലൂടെ എല്ലാ മലയാളികള്‍ക്കും ഇപ്പോള്‍ പരിചിതമാണ്. കൃഷ്ണ സിസ്റ്റേഴ്സ് എന്ന പേരിലാണ് നടന്റെ നാലു പെണ്‍മക്കളും ശ്രദ്ധനേടുന്നത്. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ നാലുപേര്‍ക്കും സ്വന്തം യൂട്ട്യൂബ് ചാനലുകളുമുണ്ട്. രസകരമായ വീഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന കൃഷ്ണ. ഇപ്പോള്‍ താരം പങ്കുവച്ച ഒരു പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. നടി മാത്രമല്ല മികച്ച ഒരു പാട്ടുകാരി കൂടിയാണ് താനെന്ന് അഹാന തെളിയിച്ചിട്ടുണ്ട്. പലപ്പോഴും തന്റെ പാട്ടുകള്‍ഡ പങ്കുവച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ പാട്ടുപരാപാടി പോലെ തന്റെ പാട്ടുകള്‍ അവതരിപ്പിച്ച് എത്തിയിരിക്കയാണ് താരം. മൂന്ന് പാട്ടുകളാണ് അഹാന ആരാധകര്‍ക്കായ് പാടുന്നത്. വീഡിയോ കാണാം.