നടന് കൃഷ്ണകുമാറിന്റെ മകള്‍ അഹാന ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസില്‍ ഇടം നേടിയ അഭിനേത്രിയാണ്. സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് കടന്നുവന്ന അഹാന ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു അഹാനയുടെ 24ാം പിറന്നാള്‍. കുടുംബസമേതം പിറന്നാള്‍ ആഘോഷിക്കുന്ന അഹാനയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ നടിയുടെ ഒരു ഡാന്‍സ് വീഡിയോ ആണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ എത്തി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് അഹാന കൃഷ്ണകുമാര്‍ ശ്രദ്ധ നേടിയത്. സിനിമാ മേഖലയില്‍ അഞ്ചുവര്‍ഷമായെങ്കിലു നാലു ചിത്രങ്ങളില്‍ മാത്രമാണ് താരം വേഷമിട്ടിട്ടുള്ളത്. ഈ വര്‍ഷം അഹാനയുടേതായി പുറത്തിറങ്ങിയ പതിനെട്ടാം പടി, ലൂക്ക എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് അഹാന അവതരിപ്പിച്ചത്. കൃഷ്ണകുമാറിന് അഹാനയുള്‍പെടെ നാലു പെണ്‍മക്കളാണ് ഉള്ളത്. ഇവര്‍ നാലുപേരും സോഷ്യല്‍മീഡിയക്ക് സുപരിചിതയാണ്. ഇപ്പോള്‍ അഹാനയുടെ ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് വൈറലാകുന്നത്. ചീപ് ത്രില്‍സ് എന്നാണ് ഡാന്‍സ് വീഡിയോക്ക് അടിക്കുറിപ്പായി അഹാന കുറിച്ചത്. ആദ്യമൊരു സ്ലോ മൂടിലെ ഇംഗ്ലീഷ് ഗാനവും പിന്നീട് തട്ടുപൊളിപ്പന്‍ മലയാളം പാട്ടിനുമാണ് അഹാന ചുവടുവച്ചിരിക്കുന്നത്. മൂന്നുലക്ഷത്തിലധികംപേര്‍ കണ്ട വീഡിയോ കാണാം
RECOMMENDED FOR YOU: