Latest News

തുര്‍ക്കിഷ് ഐസ്‌ക്രീം കഴിക്കാന്‍ പോയ സരയുവിനെ പറ്റിച്ച് കടക്കാരന്‍; താരം പങ്കുവച്ച് വീഡിയോ വൈറലാകുന്നു

Malayalilife
 തുര്‍ക്കിഷ് ഐസ്‌ക്രീം കഴിക്കാന്‍ പോയ സരയുവിനെ പറ്റിച്ച് കടക്കാരന്‍; താരം പങ്കുവച്ച് വീഡിയോ വൈറലാകുന്നു

കുറച്ച്  സിനിമകള്‍ക്കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ നടിയാണ് സരയു.  ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു സിനിമയിലേക്ക് എത്തുന്നത്. കപ്പല്‍ മുതലാളി എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ച  ഈ താരം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവയാണ്. ചെയ്ത ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സരയു കാഴ്ചവച്ചത്. ഇപ്പോള്‍ തുര്‍ക്കിഷ് ഐസ്‌ക്രീം കഴിക്കാനെത്തിയ താരത്തെ ഐസ്‌ക്രീം കടക്കാരന്‍ പറ്റിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.

ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന ആളാണ് സരയു.  കണ്ണൂര്‍ സ്വദേശിനിയായ താരം ബിരുദാന്തരബിരുദധാരിയാണ്. അഭിനയത്തിന് പുറമേ നൃത്തത്തിലും സജീവയാണ് താരം. 2016 ലാണ് സരയു വിവാഹിതയായത്. വര്‍ഷം സിനിമയുടെ അസിസ്റ്റന്റ് ക്യാമറമാനായിരുന്ന സനലാണ്  താരത്തിന്റെ ഭര്‍ത്താവ്. തുര്‍ക്കിഷ് ഐസ്‌ക്രീം കഴിക്കാനെത്തിയ സരയുവിനെ കളിപ്പിക്കുന്ന ഐസ്‌ക്രീം കടക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ലോകമെമ്പാടും നിരവധി ആരാധകരാണ് തുര്‍ക്കിഷ് ഐസ്‌ക്രീമുകള്‍ക്ക് ഉള്ളത്. ഐസ്‌ക്രീമിന്റെ മധുരത്തെകാള്‍ ഉപരി വാങ്ങാന്‍ വരുന്നവരെ ഐസ്‌ക്രീം നല്‍കാതെ പറ്റിക്കുന്നതാണ് തുര്‍ക്കിഷ് ഐസ്‌ക്രീം കച്ചവടക്കാരുടെ പ്രത്യേകത. ഏറെ നേരം കാത്തിരുന്നശേഷം വാങ്ങിക്കഴിക്കുന്ന ഐസ്‌ക്രീമിന് രുചി കൂടുതലുമായിരിക്കും. തന്നെ പറ്റിച്ചു എന്ന അടിക്കുറിപ്പോടെയാണ് സരയു വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു നൃത്തപരിപാടി അവതരിപ്പിക്കാന്‍ വേണ്ടി കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ എത്തിയപ്പോഴായിരുന്നു തുര്‍ക്കിഷ് ഐസ്‌ക്രീം സരയു കഴിച്ചത്. ഇതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. സരയുവിനെ ഐസ്‌ക്രീം കടക്കാരന്‍ പറ്റിക്കുന്നത് കണ്ട് കുടുകുടെ ചിരിക്കുന്ന കുഞ്ഞിനെയും വീഡിയോയില്‍ കാണാം.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES