തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടി കാജല്‍ അഗര്‍വാളിന്റെ വിവാഹത്തിനായിട്ടാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകളും ചിത്രങ്ങളും വളരെ വേഗത്തിലാണ് വൈറലാകുന്നതും. ഇന്നാണ് താരത്തിന്റെയും ബാല്യകാല സുഹൃത്തായ ഗൗതം കിച്‌ലുവിന്റേയും വിവാഹം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വളരെ ലളിതമായിട്ടാണ് താര വിവാഹം നടക്കുക. വിവാഹം ലളിതമായിട്ടാണെങ്കിലും ചടങ്ങുകള്‍ ആഘോഷമാക്കുകയാണ് താരം കുടുംബം.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കാജലിന്റെ ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങളാണ്. മഞ്ഞ നിറത്തിലുളള വസ്ത്രവും പൂക്കള്‍ കൊണ്ടുള്ള ആഭരണങ്ങളും ധരിച്ചാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹല്‍ദി ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങ സിനിമ കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലാവുന്നുണ്ട്. ഒരു ചിത്രത്തില്‍ ചിത്രത്തില്‍, പരമ്പരാഗത പുഷ്പ ആഭരണങ്ങള്‍ ധരിച്ച് കാജലിനെ കാണാം. മറ്റൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുന്ന നടിയെയാണ് കാണുന്നത്.
ഹല്‍ദി ആഘോഷത്തില്‍ നൃത്തം ചെയ്യുന്ന കാജലിന്റെ മറ്റൊരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിവാഹത്തിന് ശേഷവും സിനിമയില്‍ തുടരുമെന്ന് നടി അറിഞ്ഞിട്ടുണ്ട്. ഗോസിപ്പ് കോളങ്ങളില്‍ അധികം ഇടം പിടിക്കാത്ത നടിയാണ് കാജല്‍ അഗര്‍വാള്‍.. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടിയുടെ പ്രണയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ ബ്രേക്കപ്പ് വാര്‍ത്തയും പ്രേക്ഷകരുടെ മുന്നില്‍ എത്തുകയായിരുന്നു. ഗൗതം കിച്‌ലു നടിയുടെ ബാല്യകാല സുഹൃത്താണ്. വീട്ടുകാര്‍ പറഞ്ഞു ഉറപ്പിച്ച ബന്ധമാണെന്നും നടി വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയായിരുന്നു ഗൗതമിനോടൊപ്പമുള്ള കാജലിന്റെ ആദ്യ ചിത്രം പുറത്തു വന്നത്. നടിക്ക് എല്ലാവിധ ആശംസയുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.