റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ആളാണ് നടന്‍ കൃഷ്ണ ശങ്കര്‍. പിന്നീട് മലയാളത്തില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും നിവിന്‍ പോളി നായകനായി എത്തിയ പ്രേമത്തിലെ കോയ എന്ന കഥാപാത്രമായിട്ടാണ് കൃഷ്ണ ശങ്കര്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മരുഭൂമിയിലെ ആന അളള് രാമചന്ദ്രന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ താരം എത്തി. താരത്തിന്റെത് പ്രണയവിവാഹമാണ്
നാനയെന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്. രണ്ടു മക്കളാണ് താരത്തിന്. മകന്‍ ഓം കൃഷ്ണയും മകള്‍ വസുധ ലക്ഷ്മിയും
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നതേ താരത്തിന്റെ മേക്കോവര്‍ ചിത്രമാണ്. തൊബാമ എന്ന സിനിമയ്ക്കു വേണ്ടി 15 കിലോ ഭാരം കൃഷ്ണ ശങ്കര്‍ കൂട്ടിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മേക്കോവര്‍ ചിത്രം പങ്കുവെച്ചത്. . ''കിച്ചുവില്‍ നിന്ന് മമ്മുവിലേക്ക്, 68 കിലോ?ഗ്രാംസ് ടു 84 കിലോ?ഗ്രാംസ്''- എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. പെര്‍ഫക്ട് ശരീരവുമായി ജിമ്മില്‍ നില്‍ക്കുന്നതാണ് ഒരു ചിത്രം. മറ്റൊന്നില്‍ കുടവയറൊക്കെ ചാടിയ ലുക്കിലാണ് താരം. ശരീരത്തിന് മാത്രമല്ല ഹെയര്‍സ്‌റ്റൈലിലും അപ്പിയറന്‍സിലും മാറ്റമുണ്ട്.
രസകരമായ കമന്റുകളാണ് പോസ്റ്റിന് അടിയില്‍ നിറയുന്നത്. ഇപ്പോള്‍ മമ്മുവില്‍ നിന്ന് കിച്ചുവിലേക്ക് എത്തിയോ എന്നാണ് ചിലരുടെ ചോദ്യം. താരത്തിന്റെ ഡെഡിക്കേഷനെ പ്രശംസിക്കുന്നവരുമുണ്ട്. മൊഹസിന്‍ കാസിം സംവിധാനം ചെയ്ത തൊബാമയിലാണ് മമ്മു എന്ന കഥാപാത്രമായി കൃഷ്ണ ശങ്കര്‍ എത്തിയത്. സിജു വില്‍സണ്‍, ഷറഫുദ്ദിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.