Latest News

നായികയാവാന്‍ രണ്ടു തെലുങ്കു ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി; ഇനി മലയാളത്തിലേക്ക്; തിരക്കഥാകൃത്തും സംവിധായികയുമായ സെബ മലയാളത്തിലേക്ക് എത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി; രതീഷ് രഘുനന്ദനന്റെ മിഠായി തെരുവിലെ പുതിയ വിശേഷങ്ങള്‍

Malayalilife
നായികയാവാന്‍ രണ്ടു തെലുങ്കു ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി; ഇനി മലയാളത്തിലേക്ക്; തിരക്കഥാകൃത്തും സംവിധായികയുമായ സെബ മലയാളത്തിലേക്ക് എത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി; രതീഷ് രഘുനന്ദനന്റെ മിഠായി തെരുവിലെ പുതിയ വിശേഷങ്ങള്‍

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാളത്തിലേക്ക് എത്തുന്നു. രതീഷ് രഘുനന്ദന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സെബ മറിയം കോശി ആണ് നായികയാകുന്നത്. മുംബൈ സുഭാഷ് ഖായി സ്‌കൂളില്‍ നിന്നും ഫിലിം മേക്കിങ് പഠിച്ചിറങ്ങിയ സെബ ഇതിനോടകം രണ്ടു തെലുങ്കു ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിക്കഴിഞ്ഞു. രണ്ടു ചിത്രങ്ങളിലും സെബ തന്നെയാണ് നായിക.

മലയാളത്തില്‍ സെബയുടെ ആദ്യ സിനിമയാകും മിഠായിത്തെരുവ്. മിഠായിത്തെരുവില്‍ ശക്തമായ കഥാപാത്രത്തെയാണ് സെബ അവതരിപ്പിക്കുന്നത്. തിരക്കഥയും സംവിധാനവുമാണ് സെബയുടെ മേഖലയെങ്കിലും കഥ കേട്ട് ഇഷ്ട്ടപെട്ടതോടെയാണ് മിഠായിത്തെരുവില്‍ നായികയാകാന്‍ തീരുമാനിച്ചത്. ബഹ്‌റിനില്‍ ജനിച്ചു വളര്‍ന്ന സെബ മറിയം കോശി ഹൈദരാബാദില്‍ ആണ് സ്ഥിര താമസം.

വന്‍ താരനിരയുമായാണ് മിഠായിത്തെരുവ് അണിയറയില്‍ ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ശ്രീനിവാസന്‍ എന്നിവര്‍ക്ക് പുറമെ ഹരീഷ് കണാരന്‍ ധര്‍മജന്‍ രമേശ് പിഷാരടി സുരഭി അരുണ്‍ പുനലൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. മുന്‍ സ്വഭാവ നടി ഉഷയുടെ തിരിച്ചു വരവ് ചിത്രം കൂടിയാകും മിഠായിത്തെരുവ്. വളരെ പ്രധാനപ്പെട്ട വേഷമാണ് ഉഷക്ക് മിഠായിത്തെരുവില്‍.ബി ടി അനില്‍കുമാര്‍ തിരക്കഥ എഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹസീബ് ഹനീഫ് അജി മേടയില്‍ നൗഷാദ് ആലത്തൂര്‍ എന്നിവരാണ്. ഛായാഗ്രഹണം സമീര്‍ ഹഖ്. സംഗീതം സുമേഷ് പരമേശ്വര്‍. എഡിറ്റര്‍ നിഷാദ്.

Read more topics: # Vishnu Unnikrishnan,# seba,# new film
Vishnu Unnikrishnan,seba,new film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക