സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് വിജയ് ദേവര കൊണ്ട. 1989 മെയ് 9 ന് തെലുങ്കാനയിലെ നഗർകോർണൂർ ജില്ലയിൽ ഗോവർദ്ധൻ റാവു ദേവരകൊണ്ടയുടെയും മാധവി ദേവരകൊണ്ടയുടെയും മകനായാണ് വിജയുടെ ജനനം. വിജയ്ക്ക് ഒരു ഇളയ സഹോദരനും ഉണ്ട്. ശ്രീ സത്യസായി പുട്ടപർത്തി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബദ്രുക കോളേജ് ഓഫ് കോമേഴ്‌സ് നിന്ന് ബികോമും താരം കരസ്ഥമാക്കിയിരുന്നു. തുടർന്ന് നാടകങ്ങളിൽ സജീവമായിരുന്ന വിജയ് 2011ൽ പുറത്തിറങ്ങിയ രവി ബാബുവിന്റെ ചിത്രമായ നുവ്വിലയിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത് . തുടർന്ന് 2011 ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ അതിഥി വേഷം അവതരിപ്പിച്ചിരുന്നു.
2016 ൽ പുറത്തിറങ്ങിയ പെല്ലി ചൂപ്പുലു എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി തന്നെ മുഴുനീള വേഷം അവതരിപ്പിക്കുന്നത്. പിന്നാലെ 2017 ൽ പുറത്തിറങ്ങിയ കൾട്ട് ക്ലാസിക് ചിത്രമായ അർജ്ജുൻ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയെ ഏറെ പ്രശസ്തനാക്കിയതും. അർജ്ജുൻ റെഡ്ഡി എന്ന അത്ഭുത പ്രതിഭയെ തേടി 2017 ലെ മികച്ച നടനുള്ള സീ തെലുങ്ക്ക് ഗോൾഡൻ അവാർഡ് , 2017 ലെ മികച്ച നടനുള്ള അവാർഡ് എന്നിവ എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയ താരമായിരുന്ന വിജയുടെ റിലീസിന് ഒരുങ്ങുന്ന ഡിയർ കോംറെഡ് എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
അസൂയയോടെ പരസ്പരം സിനിമ നടിമാർ പോലും തമാശ പറയുന്ന ദേവരകൊണ്ടയെ മലയാളികൾ ഏറ്റെടുത്ത് കഴിഞ്ഞു. ഡേറ്റിംഗിന് വരുന്നോ എന്ന ചോദ്യവുമായി കഴിഞ്ഞ ദിവസം സനുഷ വിജയ് ദേവര്കൊണ്ടയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ സനുഷയുടെ ചിത്രത്തിന് സഹിക്കണില്ല മോളെ എന്ന് മഹിമ നമ്പ്യാർ മറുപടി പറഞ്ഞതും വൈറലായി മാറിയിരുന്നു. യഥാർത്ഥത്തിൽ തെലിങ്ക് നടനാണ് വിജയ്. വിജയ് സായ് ദേവരകൊണ്ട എന്നതാണ് തെലുങ്കാന സ്വദേശിയായ മുൻപത്ത് കാരന്റെ പേര്. തന്റെ ഗീത ഗോവിന്ദം എന്ന സിനിമയിൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.
വിജയ് ഇതിനോടകം തന്നെ എല്ലാ യുവാക്കളെയും പോലെ തനിക്കും വ്യക്തിപരമായ ഇഷ്‌ടങ്ങൾ ഉണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. ഷാരൂഖാനും രാധിക അത്തെയുമാണ് താരത്തിന്റെ ഇഷ്‌ടതാരങ്ങൾ എന്നും പാരീസ് ആണ് ഇഷ്‌ടസഥലം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. സംഗീതത്തെ ഏറെ ഇഷ്‌ടപ്പെടുന്ന വിജയുടെ ഹോബി ഇൻസ്ട്രുമെന്റ് വായിക്കുന്നതും യാത്ര ചെയ്യലുമാണ്. അതേസമയം സിനിമയിലാണ് തന്റെ ഫോക്കസ് എന്നും സിനിമയിലാണ് തന്റെ പ്രണയം എന്നും ചെറു പുഞ്ചിരിയോടെ പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരം മറുപടി പറഞ്ഞു. ഇതിനോടകം വിജയ് ദേവരകൊണ്ടയുടെ സഖാവായി എത്തുന്ന ചിത്രത്തിന് നിരവധി ആരാധകരാണ് അക്ഷമയോടെ കാത്തിരിക്കുന്നത്.